ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2023-26/പ്രിലിമിനറി ക്യാമ്പ്
പ്രിലിമിനറി ക്യാമ്പ് -2023-26
ലിറ്റിൽ കൈറ്റ്‌സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 03/07/2023ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ ദാവൂദ് പി ക്യാമ്പ് ഉൽഘാടനം ചെയ്തു.. മാസ്റ്റർ ട്രെയ്നർ ശ്രീ ശിഹാബുദ്ധീൻ ടി ആണ് ക്യാമ്പ് നയിച്ചത്.അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിലെ വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിഡിയോകളും ഗെയിമുകളും നിർമ്മിക്കാൻ കുട്ടികൾക്ക് പരിശീലനം ലഭിച്ചു.മുഴുവൻ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.വിവരസാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം മുന്നേറാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രചോദനം നല്കാൻ ക്യാമ്പ് പര്യാപ്തമായിരുന്നു. കൂടാതെ റോബോട്ടിക് മേഖലയെക്കൂടി പരിചയപ്പെടുത്തി ക്യാമ്പ് 4മണിയോടെ അവസാനിച്ചു.