48341

23 ജനുവരി 2017 ചേർന്നു
00:58, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48341 (സംവാദം | സംഭാവനകൾ) ('പാഠ്യ പാഠ്യേതര ഉപകരണങ്ങളുടെ ഉദ്ഘാടനവും പി.ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠ്യ പാഠ്യേതര ഉപകരണങ്ങളുടെ ഉദ്ഘാടനവും പി.ടി.എ യോഗവും പി.ടി.എം യു .പി സ്ക്കൂൾ മണ്ണാർ മലയിൽ വിവിധ പാഠ്യ പാഠ്യേതര ഉപകരണങ്ങളുടെ ഉദ്ഘാടനം വെട്ടത്തൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമിറ്റി ചെയർ പേഴ്സൺ ശ്രീമതി റഫീഖ ബഷീർ ഉദ്ഘാടനം നിർവഹിച്ചു

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അബ്ദുള്ള .സി.പി അദ്ധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടേയും പി.ടി.എ യു ടേയും സഹകരണത്തോടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ ലാപ് ടോപ്പ്, സ്ക്കാനർ, സൗണ്ട് ബോക്ക്സ്, സ്പോർട്സ് കിറ്റ്, കസേരകൾ, മേശകൾ, അലമാരകൾ തുടങ്ങിയവയുടേയും, ക്രിസ്റ്റൽ ഗ്യാസ് ഏജൻസി പെരിന്തൽമണ്ണ സ്പോൺസർ ചെയ്ത  ഗാർഡൻ വർക്ക്, വിദ്യാ പോഷിണി ഗ്രന്ധാലയം സ്പോൺസർ ചെയ്ത ലൈബ്രററി   അലമാരയുടേയും ഉദ്ഘാടന ചടങ്ങാണ് നടന്നത്.വിവിധ ക്ലാസുകളിൽ ആദ്യ 3  സഥാനം ലഭിച്ച വിദ്യാർഥികൾക്കുള്ള ഏല്യാമ ടീച്ചർ സ്മാരക ക്യാഷ് അവാർഡ്, കുഞ്ഞാപ്പനു ഹാജി സ്മാരക ക്യാഷ് അവാർഡ് എന്നിവ വിതരണം ചെയ്തു.യുണിഫോം വിതരണ ഉദ്ഘാടനം പി.ടി.എ പ്രസിഡൻറ് Ap അബ്ദുസ്സമദ് നിർവഹിച്ചു, പെരിന്തൽമണ്ണ B.R.c ട്രെയ്നർ ശ്രീമതി ബദറുന്നീസ കെ. വിദ്യാലയ വികസനത്തിൽ പൂർവ വിദ്യാർഥികളുടെ പങ്ക് എന്ന വിഷയത്തിൽ ബോധ വൽകരണ ക്ലാസ് നടത്തി.

യോഗത്തിൽ ഹെഡ്‌മിസ്ട്രസ് റഹ്മത്ത് വി.സി, പെരിന്തൽമണ്ണ സബ് ട്രഷറി ഓഫിസർ ജാഫർ കെ, കെ.പി കുഞ്ഞാപ്പ, ബഷീർ കെ, റഷീദ് സി.പി, ഗഫൂർ കെ, എന്നിവർ സംസാരിച്ചു. സൗദത്ത് NK നന്ദി പറഞ്ഞു

"https://schoolwiki.in/index.php?title=ഉപയോക്താവ്:48341&oldid=268025" എന്ന താളിൽനിന്ന് ശേഖരിച്ചത്