ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
17:08, 5 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss naduvannur (സംവാദം | സംഭാവനകൾ)
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ
വിലാസം
കോഴിക്കോട് ജില്ല
സ്ഥാപിതം01‌‌ - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-2009Ghss naduvannur



കോഴിക്കോട് പേരാമ്പ്ര റുട്ടില്‍ നടുവണ്ണൂര്‍ ടൗണിന്‍റെ ഹൃദയ ഭാഗത്തായിട്ടാണ് സ്ഥാപനംസ്ഥിതി ചെയ്യുന്നത് നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍

പ്രാദേശിക ചരിത്രം

കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി തീരസമതലത്തിനും മലമ്പ്രദേശത്തിനും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നടുവന്‍ ഊരാണ് നടുവണ്ണൂരായി തീര്‍ന്നത്.ഐതിഹ്യപ്രസിദ്ധ്മായ കോരളത്തിലെ മുപ്പത്തിരണ്ടു ബ്രാഹ്മണ ഗ്രാമങ്ങളില്‍ ഒന്നായ നടുവണ്ണൂര്‍ നാട്ടുരാജ്യമായ കുറുമ്പ്രനാടിന്‍റെ തലസ്ഥാനം കൂടിയായിരുന്നു.സബ്രജീസ്റ്ററാപ്പീസ് ഹജീര്‍കച്ചേരി സബ്ജയില്‍ തൂക്കുമരം തുടങ്ങിയ സ്ഥാപനങ്ങളും ആഴ്ച ചന്ത പോലുള്ള പരിപാടികളും കൊണ്ടുശ്രദ്ധേയമായിരുന്ന നടുവണ്ണുരിന് ഉജ്ജ്വലമായ ഒരു സ്വാതന്ത്ര്യസമര ചരിത്രവുംസമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും കൂടിയുണ്ട്.ക്വിറ്റന്ത്യ സമരകാലത്ത് മലബാറില്‍ തീവെച്ച് നശിപ്പിക്ക പ്പെട്ട ഏക സര്‍ക്കാര്‍ സ്ഥാപനം ിവിടുത്തെ സബ് രജിസ്റ്ററാപ്പീസ് ആയിരുന്നു.മലയാളത്തിന് ലക്ഷണമൊത്ത നോവന്‍ സമ്മാനിച്ച ഒ. ചന്തുമേനോന്‍ ജനിച്ചത് നടുവണ്മൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മഠത്തല്‍ ഗൃഹത്തിലായിരുന്നു

സ്കൂള്‍ ചരിത്രം

വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണമബോത്സവത്തോടനുബന്ധിച്ച് 1912 ല്‍ ആരംഭിച്ച ലോവര്‍ എലിമെന്‍ററി സ്കൂളാണ് പിന്നീട് നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറിസ്കൂളായി ഉയര്‍ന്നത്.സ്വാതന്ത്ര്യസമരം കൊടുമ്പരിക്കൊണ്ടിരുന്നപ്പോള്‍ രജിസ്റ്റരാപ്പീസ് തീവെച്ച പോരാളികളെ നേരിടാന്‍ വന്ന ബ്രട്ടീ,ഷ് പട്ടാളം ദിവസങ്ങളോളം താമസിച്ചത് ഇവിടെയായിരുന്നു.സ്വാതന്ത്ര്യാനന്തരം മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡിന്കീഴില്‍ അപ്പര്‍ പ്രൈമറിയായും 1981 സെപ്തംബര്‍ 14ന് ഹൈസ്കൂളായും സ്ഥാപനം ഉയര്‍ത്തപ്പെട്ടു.2004ല്‍ ഹയര്‍ സെക്കണ്ടറി കൂടി വന്നതോടെ വളര്‍ച്ച പൂര്‍ണ്ണമായി.ദശാബ്ദങ്ങള്‍കൊണ്ട് പരശതം തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് ഒരുപ്രദേശത്തിന്‍റെ മുഴുവന്‍ സാംസ്കൂരികകേന്ദ്രം കൂടിയായി ഉയര്‍ന്ന് വന്ന നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇന്ന് വളര്‍ച്ചയുടെ രജതജൂബിലിയും പിന്നിട്ട് ശതാബ്ദിയിലെത്തിനില്ക്കുന്നു.



ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

മുഖം

കഴിഞ്ഞ ആറു വര്‍ഷമായി സ്കൂളില്‍ മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരൂന്ന പത്രമാണ് മുഖം.സ്കൂളില്‍ ഉണ്ടാവുന്ന വാര്‍ത്തകള്‍ ശേഖരിച്ച് മാസാന്തം പ്രസിദ്ധപ്പെടുത്തുന്ന ഈപത്രം വഴി സ്കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കള്‍ക്ക് കൂടി മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നതാണ് പത്രം കൊണ്ടുള്ള ഒരുഗണം.മാത്രമല്ല കുട്ടികളിലുണ്ടാവുന്ന സര്‍ഗ്ഗസൃഷ്ടികള്‍ പ്രസിദ്ദപ്പെടുത്താനുള്ള ഒരുമാര്‍ഗ്ഗമായും പത്രം ഉപയോഗപ്പെടുത്തുന്നു.ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുവരവോടെ പത്രപ്രവര്‍ത്തനമേഖലയുടെ വൈപുല്യം വര്‍ദ്ധിച്ചപ്പോള്‍ ഈരംഗത്തെതൊഴില്‍ സാദ്ധ്യതയും വര്‍ദ്ധിച്ചതിനാല്‍ പത്ര പ്രവര്‍ത്തനരംഗത്ത് കുട്ടികള്‍ക്ക് കൃത്യമായ ഒരുപരിശീലനം കൂടിയായി മാറുന്നു ഈപത്രപ്രവര്‍ത്തനം.പത്ര പ്രസിദ്ധീകരണത്തിന്‍റെ എല്ലാമേഖലകളിലും കുട്ടികള്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്..അദ്ധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികളില്‍ നിന്ന് ശേഖരിയ്ക്കുന്ന പണമാണ് പത്രത്തിന്‍റെ പ്രസിദ്ധീകരണച്ചെലവിന് ഉപയോഗിക്കുന്നത്.ഒമ്പത് ഇക്ളാസ് വിദ്യാര്‍ത്ഥി അംജത് അഷ് റഫ് ആണ് പത്രത്തിന്‍റെ എഡിറ്റര്‍.മുസക്കോയ നടുവണ്ണൂര്‍ പത്രത്തിന്‍റെ സ്റ്റാഫ് എഡിറ്റര്‍

വഴികാട്ടി

<googlemap version="0.9" lat="11.558197" lon="75.760088" zoom="16" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.557777, 75.760388, GHSS Naduvannur GHSS Naduvannur </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കു