ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/Sindujoy

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 20 മേയ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindujoy (സംവാദം | സംഭാവനകൾ) (aa)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദിനാചരണങ്ങൾ സ്കൂൾ പ്രവേശനോത്സവം 2024-25 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തി. മുതിർന്ന കുട്ടികൾ പൂച്ചെണ്ട് നൽകി നവാഗതരെ സ്വാഗതം ചെയ്തു. പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് നിർവഹിച്ചു. അക്ഷര ദീപം കൊളുത്തി കുരുന്നുകൾ അവരുടെ വിദ്യാലയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചു. സമ്മാന വിതരണത്തിന് ശേഷം വിവിധ പരിപാടികളും മധുര പലഹാര വിതരണവും നടന്നു.

2025
for wiki
ദിനാചരണങ്ങൾ സ്കൂൾ പ്രവേശനോത്സവം 2024-25 വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടത്തി. മുതിർന്ന കുട്ടികൾ പൂച്ചെണ്ട് നൽകി നവാഗതരെ സ്വാഗതം ചെയ്തു. പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് നിർവഹിച്ചു. അക്ഷര ദീപം കൊളുത്തി കുരുന്നുകൾ അവരുടെ വിദ്യാലയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചു. സമ്മാന വിതരണത്തിന് ശേഷം വിവിധ പരിപാടികളും മധുര പലഹാര വിതരണവും നടന്നു. പരിസ്ഥിതി ദിനം പുതു തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കാൻ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. വിദ്യാർത്ഥികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും മുദ്രാഗീതങ്ങളുമായി റാലി നടത്തി. വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂളിൽ വൃക്ഷത്തൈ നടുന്നതിനും പച്ചക്കറി വിത്തുകൾ പാകുന്നതിനും പി ടി എ വൈസ് പ്രസിഡണ്ട് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . വായനാവാരം വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ആഹ്വാനം ചെയ്ത ശ്രീ പി എൻ പണിക്കരുടെ ഓർമ്മയിൽ വായനദിനം ആചരിച്ചു. വായനവാരത്തിനു ആരംഭം കുറിച്ചുകൊണ്ട് അസംബ്ലിയിൽ വായന പ്രതിജ്ഞ എടുത്തു. കുട്ടികൾ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങ ളുടെ പ്രദർശനം നടത്തി. ക്ലാസ് ലൈബ്രറികൾ പ്രവർത്തനം തുടങ്ങി. കവിത , പ്രസംഗം, മഹത് വചനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. രക്ഷിതാക്കൾക്ക് കുട്ടിയോടൊപ്പം പങ്കെടുക്കുന്നതിന് അവസരം നൽകുന്ന "നല്ല വായന നന്മവായന " എന്ന പ്രവർത്തനവും ഇതിൽ എടുത്തു പറയേണ്ടതാണ്. കവിതാലാപനം , കഥ പറയൽ, പുസ്തകാസ്വാദനം തുടങ്ങിയ ഇനങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വായനവാരം സമാപനത്തോട് അനുബന്ധിച്ച് പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ കുട്ടികളുമായി സംവദിച്ചു. വായന ക്വിസിലേയും വിവിധ ക്ലാസുകളിലെ മത്സരങ്ങളിലേയും വിജയികൾക്ക് സമ്മാനദാനവും നടത്തി. ചാന്ദ്ര ദിനം വിവിധ പരിപാടികളോടെ ചാന്ദ്ര ദിനം ആചരിച്ചു. ചന്ദ്രനില്ലാതെ ഭൂമിയിൽ ജീവൻ നിലനിൽക്കാനാവുമോ എന്ന ആശയം പങ്കുവച്ചു.കുട്ടികൾ തയാറാക്കിയ കോളാഷ്, പോസ്റ്റർ എന്നിവ പ്രദർശിപ്പിച്ചു. 40 ഓളം വിദ്യാർഥികൾ പങ്കെടുത്ത ക്വിസ് മത്സരം ആവേശകരവും രസകരമായിരുന്നു. നേഹ.എച്ച് ഒന്നാം സ്ഥാനവും, ഐശ്വര്യ. ജി രണ്ടാം സ്ഥാനവും, റിൻഫ ഫാത്തിമ. എൻ മൂന്നാം സ്ഥാനവും നേടി. 'മനുഷ്യൻ ചന്ദ്രനിൽ ' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു . ബഷീർ ദിനം കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മദിനമായ ജൂലൈ - 5 ബഷീർ ദിനമായി ആചരിച്ചു. അസംബ്ലിയിൽ ബഷീറിൻ്റെ ജീവി
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/Sindujoy&oldid=2678455" എന്ന താളിൽനിന്ന് ശേഖരിച്ചത്