ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/പഠനയാത്ര
ദൃശ്യരൂപം
മാർച്ച് 11 ന് 5, 6, 7 ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി ഒരു പഠനയാത്ര സംഘടിപ്പിച്ചു. തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി എന്നിവിടങ്ങൾ ആണ് സന്ദർശിച്ചത്. തൃപ്പരപ്പ് വെള്ളച്ചാട്ടം ആണ് ആദ്യം സന്ദർശിച്ചത് തുടർന്ന് പത്മനാഭപുരം കൊട്ടാരം അവസാനം കന്യാകുമാരി. ചരിത്രപരമായി വളരെ പ്രാധാന്യം ഉള്ള കൊട്ടാരം സന്ദർശിച്ചത് കുട്ടികളിൽ ചരിത്ര ബോധം വളർത്താൻ സഹായകമായി. കന്യാകുമാരിയിലെ ബോട്ടിങ് , ഗ്ലാസ്സ് ബ്രിഡ്‌ജ് ഇവ കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു. പഠനയാത്ര കഴിഞ്ഞ് 11 മണിക്ക് തിരികെ സ്കൂളിൽ എത്തിച്ചേർന്നു. എല്ലാവർക്കും മറക്കാൻ ആകാത്ത ഒരു അനുഭവമായിരുന്നു ഈ പഠനയാത്ര.