ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/സ്വതന്ത്രദിനം

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 29 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ഈ വർഷത്തെ സ്വാതന്ത്ര്യദിനം  വളരെ വിപുലമായി ആഘോഷിച്ചു. ബ്ലോക്ക് മെമ്പർ ശ്രീ. രജിത് ബാലകൃഷ്‍ണൻ  പതാക ഉയർത്തി. ബഹുമാനപ്പെട്ട  വാർഡ് മെമ്പർ ശ്രീമതി. ഇന്ദുലേഖ ഗാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ വർഷത്തെ സ്വാതന്ത്ര്യദിനം  വളരെ വിപുലമായി ആഘോഷിച്ചു. ബ്ലോക്ക് മെമ്പർ ശ്രീ. രജിത് ബാലകൃഷ്‍ണൻ  പതാക ഉയർത്തി. ബഹുമാനപ്പെട്ട  വാർഡ് മെമ്പർ ശ്രീമതി. ഇന്ദുലേഖ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. വയനാട് ഉരുൾപൊട്ടൽ സാഹചര്യത്തിൽ റാലി ഒഴിവാക്കിയിരുന്നു. തുടർന്ന് നടന്ന പൊതുയോഗത്തിൽ പ്രഥമാധ്യാപകൻ സ്വാഗതം ആശംസിക്കുകയും,  പി. റ്റി. എ  പ്രസിഡന്റ് ഉദ്ഘാടകനായ ചടങ്ങിൽ ബ്ലോക്ക് മെമ്പർ ശ്രീ. രജിത് ബാലകൃഷ്ണൻ  യോഗം ഉദ്ഘാടനം ചെയ്തു. അധ്യാപികയും സ്വാതന്ത്ര്യസമരസേനാനിയുടെ മകളുമായ ശ്രീമതി. ഗീത ഭാസ്‌കർ  മുഖ്യാഥിതി ആയിരുന്നു. ടീച്ചർ സ്വാതന്ത്ര്യസമരചരിത്രത്തെക്കുറിച്ചും  പ്രമുഖ സമരസേനാനികളെകുറിച്ചും വിശദമായി പറഞ്ഞു. തുടർന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ശ്രീ. ആന്റോ വർഗീസ് ,പി. റ്റി. എ  പ്രസിഡന്റ്, MPTA ചെയർപേഴ്സൺ, ജോസ് സർ എന്നിവർ ആശംസകൾ അറിയിച്ചു. റായികുട്ടി ടീച്ചർ ഗീത ഭാസ്‌കർ ടീച്ചറിനെ പൊന്നാട അണിയിച്ചു. സുബിത ടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു.

                            തുടർന്ന് കുട്ടികൾ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട കലാപരിപാടികകൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനത്തിൻറെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഈ ദിനാചരണം സഹായിച്ചു.