എസ് എൻ വി സംസ്കൃതം യു പി സ്കൂൾ, ഏരൂർ
................................
എസ് എൻ വി സംസ്കൃതം യു പി സ്കൂൾ, ഏരൂർ | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Ernakulam |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | Snvsupseroor26449 |
ചരിത്രം
കൊട്ടാരങ്ങളും മതങ്ങളും തമ്മിൽ ഉള്ള അടുപ്പത്തിന്റ ഫലമായി ഈ പ്രേദേശത്തു തീണ്ടലും ജാതി സ്പർദ്ധയും താരതമ്യേന കൂടുതലായിരുന്നു . സവർണ വിഭാഗം ഈഴവരെയും മറ്റു പിന്നോക്ക വിഭാഗഗങ്ങളെയും വഴി മാറ്റുക പതിവായിരുന്നു .ശ്രീനാരായണ ഗുരുവിന്റെ വരവോടെ ഇതിനെതിരായ മനോഭാവം പലരിലും ഉണ്ടായി .ആളുകൾ വിദ്യാഭ്യാസത്തിന്റെ മഹത്വം മനസിലാക്കി "വിദ്യ കൊണ്ട് പ്രബുദ്ധരാകുക " എന്ന ഗുരുദേവന്റെ ആശയം ഉൾക്കൊണ്ട് ,ഗുരുദേവന്റെ നിർദേശം അന്സാരിച്ചാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അക്കാലത്തു ഉയർന്ന ജാതിയിൽ പെട്ടവർക്ക് മാത്രമേ സംസ്‌കൃതം പഠിക്കുവാൻ അവസരം ലഭിച്ചിരുന്നൊള്ളു.കൊല്ലവർഷം 1101 ഇത് ഇൽ ആണ് ഈ വിദ്യാലയം ശ്രീ.നരസിംഹമൂർത്തി മുൻകൈ എടുത്തു കുഴുവേലിൽ, കൃഷ്ണൻ ,എ.സി .കൃഷ്ണൻ വൈദ്യർ എന്നിവരാണ് ഈ വിദ്യാലയത്തിന് തുടക്കം ഇട്ടതു .ഈ വിദ്യാലയം തുടക്കത്തിൽ സംസ്‌കൃത പാഠശാല ആയിരുന്നു. 1928 ഈ വിദ്യാലയം എയ്‌ഡഡ് യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്‌തു.ഈ വിദ്യാലയത്തിന്റെ മാനേജർ കപ്പടിക്കാവിൽ കൃഷ്ണൻ വൈദ്യർ ആയിരുന്നു . സംസ്‌കൃതം ഒന്നാം ഭാഷയും , രണ്ടാം ഭാഷയായും പഠിപ്പിക്കുന്നു എന്നതാണ് ഈ വിദ്യാലയത്തിന്റെ പ്രത്യേകത.മലയാളം ശ്രെഷ്ഠഭാഷയായി പ്രഖ്യാപിച്ചതിന്റ അടിസ്ഥാനത്തിൽ എല്ലാ പൊതു വിദ്യാലയങ്ങളിലും മലയാള ഭാഷ നിർബന്ധം ആകിയതിന്റെ ഭാഗമായി ഇപ്പോൾ ഈ വിദ്യാലയത്തിലും മലയാളവും പഠിപ്പിച്ചു വരുന്നു.ഗുരുദേവന്റെ ഉപദേശം അനുസരിച്ചു സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ പേര് "ശ്രീനാരായണ വിലാസം സംസ്‌കൃത അപ്പർ പ്രൈമറി സ്കൂൾ എന്നാണ്.കൃഷ്ണൻ വൈദ്യരുടെ മരണ ശേഷം അദ്ദേഹത്തിന്റെ മകനായ പ്രൊഫസർ വത്സൻ മാനേജർ ആയി ഇപ്പോൾ ഈ വിദ്യാലം പ്രവർത്തിക്കുന്നു.ഈ സ്കൂളിൽ ഹെഡ് മിസ്ട്രസ് ഉൾപ്പടെ അഞ്ചു അദ്ധ്യാപകരും ഒരു പ്യുണും ആണ് ഉള്ളത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}