ജി.വി.എച്ച്.എസ്സ്. മണീട്/എന്റെ ഗ്രാമം

18:32, 15 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilageorge (സംവാദം | സംഭാവനകൾ) (→‎പ്രധാന ആകർഷണങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മണീട്

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ മണീട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മണീട് .

ജനപഥങ്ങളുടെ ചരിത്രം നീർത്തടങ്ങളിൽനിന്നും ആരംഭിക്കുന്നു. മണീടിൻ്റെ ചരിത്രവും വ്യത്യസ്ഥമല്ല. മൂവാറ്റുപുഴയാറിനാൽ കിഴക്കതിര് ചുറ്റപ്പെട്ടുകിടക്കുന്ന ഒരു കാർഷികഗ്രാമമാണ് മണീട്. മൂവാറ്റുപുഴ താലൂക്കിൻ്റെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മണീട് ഗ്രാമപഞ്ചായത്ത് കിഴക്കൻ മേഖലയുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട ഗ്രാമമായിരുന്നു. എന്നാൽ നെച്ചൂർക്കടവ് പാലത്തിന്റെ പൂർത്തികരണത്തോടെ കിഴക്കുപടിഞ്ഞാറൻ മേഖലയെ ഏറ്റവും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഇടനാഴി ഉൾക്കൊള്ളുന്ന ഗ്രാമമായി മണീട് മാറി.

ഭൂപ്രകൃതി

കുന്നുകളും താഴ്വരകളും സമതലങ്ങളും ഉൾക്കൊള്ളുന്ന സമ്മിശ്ര ഭൂപ്രകൃതിയാണ് മണീടിനുള്ളത്. കേരളത്തിൻന്റെ ഭൂപ്രകൃതി അനുസരിച്ച് നീരൊഴുക്ക് കിഴക്കുനിന്നും പടിഞ്ഞാറോട്ടാണെങ്കിലും മണീടിൻ്റെ ഭൂരിഭാഗ പ്രദേശങ്ങളിലെയും നീരൊഴുക്ക് കിഴക്കോട്ടാണ്. ഇവിടുത്തെ കാർഷിക മേഖലയ്ക്കും ജീവജാലങ്ങൾക്കും കുടിവെള്ളം പ്രദാനം ചെയ്യുന്ന ജീവദായനിയാണ് മൂവാറ്റുപുഴയാറ്.

ഭൂപ്രകൃതി അനുസരിച്ച് മണീട് ഗ്രാമപ്രദേശത്തെ 5 മേഖലകളായി തരംതിരിക്കാം. ഉയർന്ന കുന്നിൻപ്രദേശം, കുന്നിൻചെരിവുകൾ, താഴ്വരകൾ, വെള്ളക്കെട്ടുകൾ, താഴ്ന്നനിലങ്ങൾ. മണീട് ഗ്രാമപഞ്ചായത്തിൻ്റെ വിസ്‌തൃതി 26.19 ചതുരശ്ര കിലോമീറ്റർ ആണ്. ഇതിൽ 157,59 ഹെക്ടർ വിവിധ പുറമ്പോക്കുകളും 5 ഹെക്ടർ തരിശുഭൂമിയുമാണ്.

ഗ്രാമപ്രദേശത്തെ പുരയിടങ്ങളിൽ ഏകദേശം 75 ശതമാനവും ഉയർന്ന പ്രദേശങ്ങളിലാണ്. ഈ പഞ്ചായത്തിലെ പോത്തോളിമലയ്ക്ക് സമുദ്രനിരപ്പിൽനിന്നും 500 മീറ്റർ ഉയരമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. പോത്തോളിമല, കൂനഞ്ചേരിമല, ഉമ്മിക്കുന്നുമല, നിരപ്പന്താനം മല, കുഞ്ഞൻമല, വേട്ടക്കല്ലേമല, നീറാമുകൾകുന്ന്, മഞ്ഞങ്കുഴിമല, നെല്ലിക്കുഴിമല എന്നിവയാണ് മറ്റ് ഉയർന്ന പ്രദേശങ്ങൾ.

പ്രധാന ആകർഷണങ്ങൾ

  • ഗവണ്മെന്റ് എൽ.പി. സ്കൂൾ
  • ഗവണ്മെന്റ് ഹൈസ്കൂൾ
  • ഗവണ്മെന്റ് ആശുപത്രി
  • മണീട് വില്ലേജ് ഓഫീസ്
  • മണീട് പഞ്ചായത്ത്
  • നെച്ചൂർ കവല
  • മണീട് പള്ളി (മുമ്പ് കിളിയമംഗലത്ത് പള്ളി)
  • ശ്രീ നാരായണ ക്ഷേത്രം മണീട്
  • നെച്ചൂർ പള്ളി (200 വർഷം പഴക്കം)
  • മടക്കിൽ കാവ്
  • മിനി സിവിൽ സ്റ്റേഷൻ ആനമുന്തി
  • കിളിയമംഗലത്ത് കെട്ടിടം ആനമുന്തി(100 വർഷം പഴക്കം)
  • 1000 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന മനീദ് പുഞ്ച
  • ഇൻസൈറ്റ് മീഡിയ സിറ്റി (ഫ്ലവേഴ്സ് ചാനൽ സ്റ്റുഡിയോ)
  • എറണാകുളം ജില്ലയിലെ മണീടിലാണ് ആദ്യത്തെ റബ്ബർ തോട്ടം ആരംഭിച്ചത്. പ്ലാന്റർ വി.എം. പീറ്റർ കൊല്ലീനാൽ ഏകദേശം 90 വർഷങ്ങൾക്ക് മുമ്പ് റബ്ബർ നട്ടുപിടിപ്പിച്ചു. സെൻ്റ് തോമസ് റബ്ബർ എസ്റ്റേറ്റ് ആനമുന്തി ജംഗ്ഷന് സമീപമാണ് ആരംഭിച്ചത്, ഇപ്പോൾ ഗാന്ധി സ്ക്വയർ എന്നറിയപ്പെടുന്നു.

ചിത്രശാല

അവലംബം