കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തവനൂർ

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ , പൊന്നാനി ബ്ലോക്കിൽ ഉൾപ്പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് തവനൂർ .കുറ്റിപ്പുറത്തിനും പൊന്നാനിക്കും ഇടയിൽ NH 17 റോഡിൽ സ്ഥിതി ചെയ്യുന്നു . നിളാ നദിയുടെ ദക്ഷിണ തീരത്തു സ്ഥിതി ചെയ്യുന്ന തവനൂർ സ്ഥലനാമപുരാണത്തിൽ 'താപസനൂർ' ആണ് .കേരളത്തിലെ എറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ്‌ തവന്നൂർ . ഭാരതപ്പുഴയുടെ സാമീപ്യം തവന്നൂരിനെ ഒരു കാർഷിക ഗ്രാമമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു . പ്രധാന വിളയായ നെല്ലിനു പുറമേ പയർ ,എള്ള് ,പച്ചക്കറികൾ ,വാഴ ,മരച്ചീനി ,കുരുമുളക്, കവുങ്ങു ,റബർ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു .

അതിരുകൾ

  • കിഴക്ക് - കുറ്റിപ്പുറം, ആനക്കര (പാലക്കാട് ജില്ല) പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ഭാരതപ്പുഴ (അപ്പുറം തൃപ്രങ്ങോട്, കാലടി പഞ്ചായത്തുകൾ)
  • തെക്ക്‌ - വട്ടംകുളം, കാലടി പഞ്ചായത്തുകൾ
  • വടക്ക് - ഭാരതപ്പുഴ (അപ്പുറം തൃപ്രങ്ങോട്, കുറ്റിപ്പുറം പഞ്ചായത്തുകൾ)
പ്രധാന ആരാധനാലയങ്ങൾ
  • പാപ്പിനിക്കാവു ക്ഷേത്രം
  •  തൃക്കണാപുരം വിഷ്ണുക്ഷേത്രം
  •  തവനൂർ ബ്രഹ്മാവ് ക്ഷേത്രം
  •  ചെറു തിരുന്നാവായ ബ്രഹ്മ-ശിവക്ഷേത്രം
  •  തവനൂർ  ജുമാമസ്ജിദ്
  •  തവനൂർ വാസുദേവപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങൾ
  •  കേളപ്പജി മെമ്മോറിയൽ കാർഷിക എഞ്ചിനീയറിംഗ്  കോളേജ്
  •  കേളപ്പൻ മെമ്മോറിയൽ ഗവണ്മെന്റ് വൊക്കേഷണൽ ഹൈർസെക്കന്ഡറി സ്കൂൾ
  • ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് .
  • കേളപ്പൻ മൊമ്മോറിയൽ ഗവണ്മെന്റ് യൂ .പി സ്കൂൾ
  • ഐഡിയൽ ഇന്റർനാഷണൽ സ്കൂൾ