ആനപ്പാംകുഴി

കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ കീഴാറ്റൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനപ്പാം കുഴി .


വടക്ക് -കിഴാറ്റൂർ ,പടിഞ്ഞാറ് -പൂന്താവനം, വഴങ്ങോട് ,കിഴക്ക് -വളയപ്പുറം ,ചെമ്മാണിയോട്, തെക്ക് -കണ്യല എന്നീ സ്ഥലങ്ങളുടെ ഉള്ളിലുള്ള സ്ഥലമാണ് ആനപ്പാം കുഴി .

ഭൂമിശാസ്‌ത്രം

പ്രകൃതി സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന പ്രദേശമാണിത്. മൂളിപ്പാട്ടുപാടി ഒഴുകുന്ന മണിയാണീരി പുഴ പ്രദേശത്തിന്റെ അതിര് പങ്കിടുന്നു .സ്വർണ്ണക്കതിരണിഞ്ഞ നെൽപ്പാടങ്ങൾ,ഇളംങ്കാറ്റിൽ തലയാട്ടി നിൽക്കുന്ന കേരവൃക്ഷങ്ങൾ മാവും പ്ലാവും പുളിയും റബ്ബറും ഇടതിങ്ങി വളരുന്ന വൃക്ഷങ്ങൾ ഈ ഗ്രാമത്തെ ഹരിതാഭമാക്കുന്നു.

പൊതുസ്ഥാപനങ്ങൾ

  1. ഐ എം എ എൽ പി എസ് ആനപ്പാം കുഴി
  2. അംഗൻവാടി ആനപ്പാം കുഴി

ആരാധനാലയങ്ങൾ

  1. കീഴാറ്റൂർ ജുമാ മസ്ജിദ്
  2. മുതുകുർശ്ശിക്കാവ് അയ്യപ്പ ക്ഷേത്രം
     
    Kizhattur Temple

പ്രമുഖ വ്യക്തികൾ

  • പൂന്താനം നമ്പൂതിരി

പൂന്താനം നമ്പൂതിരി(1547-1640AD )പ്രശസ്ത കവിയും ഗുരുവായൂരപ്പൻറെ ഭക്തനും ആയിരുന്നു. അദ്ദേഹം കേരളത്തിലെ മലപ്പുറം ജില്ലയിലെ കീഴാറ്റൂരിലെ പൂന്താവനത്തിലാണ് ജീവിച്ചിരുന്നത് .അദ്ദേഹം ജ്ഞാനപ്പാനയുടെ രചയിതാവാണ് ,അദ്ദേഹത്തിന്റെ ഇല്ലവും ഇവിടെ സ്ഥിതിചെയ്യുന്നു.

 
പൂന്താനം നമ്പൂതിരി