ഐ.എ.യു.പി.എസ്. വലിയപറമ്പ്/എന്റെ ഗ്രാമം

13:18, 15 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shadiya P. K (സംവാദം | സംഭാവനകൾ) (content)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)



പുളിക്കൽ പഞ്ചായത്തിലെ 16-ാം വാർഡിൽ ആണ് എന്റെ  വിദ്യാലയം നിലകൊള്ളുന്നത്. ഉയർന്നും താഴ്ന്നും നിരപ്പായതുമായ വൈവിധമാർന്ന ഭൂപ്രകൃതിയാണ് എന്റെ ഗ്രാമത്തിന്റെത്. വയലോലകളും, തെങ്ങ്, കവുങ്ങ്, കശുവണ്ടി, കരിങ്കൽ പാറകൾ, ചെങ്കൽ പ്രദേശങ്ങൾ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് എന്റെ ഗ്രാമം.കൃഷി ഭവൻ, വില്ലേജ് ഓഫീസ്,  വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പോസ്റ്റ്‌ ഓഫീസ്,  എന്നിവ ഉൾക്കൊള്ളുന്നു. ഹരിത മനോഹരമാണ് എന്റെ ഗ്രാമം.ഈ പ്രദേശം പുരാതന സംസ്കാരം കൊണ്ടും കാർഷിക സമൃദ്ധി കൊണ്ടും സമ്പുഷ്ടമാണ്.

സാധാരണമായ ഗ്രാമീണ ജീവിതരീതിയിലും

കാർഷിക പ്രവർത്തനങ്ങളിലും നാൾക്കുനാൾ പ്രശസ്തിയാർജിച്ചു വരികയാണ് ഈ ഗ്രാമം.പ്രത്യേകിച്ച് നെല്ല്,പച്ചക്കറികൾ, കുരുമുളകുകൾ തുടങ്ങിയവ.

പ്രകൃതിയുടെ സൗന്ദര്യവും, സമൃദ്ധമായ പച്ചപ്പും, ചെറിയ തോട്ടങ്ങളും ഈ പ്രദേശത്തിൻ്റെ പ്രത്യേകതകൾ ആണ്.ഈ ഗ്രാമത്തിന്റെ യശസ്സ് വാനോളം പടുത്തുയർത്തുന്നതിൽ മുൻപന്തിയിലാണ് ഇർഷാദിയ എ യു പി സ്കൂൾ വലിയപറമ്പ്. ഗ്രാമീണ ജനതയ്ക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകി അവരെ ഉന്നതിയിലേക്ക് എത്തിക്കുന്നതിലും ഇർഷാദിയ സ്കൂൾ വലിയ പങ്കുവഹിക്കുന്നു