എഴുകോൺ

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ എഴുകോൺ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് എഴുകോൺ. 7 കോണുകളുടെ സാന്നിദ്ധ്യമാണു പ്രസ്തുത സ്ഥലനാമത്തിനു കാരണം. ഏഴു കോണുകൾ താഴെചേർക്കുന്നു.

  1. അറുപറകോണം
  2. പോച്ചംകോണം
  3. കോട്ടുകോണം
  4. എള്ളാംകോണം
  5. പേഴുകോണം
  6. മണ്ണാംകോണം
  7. പുതുശ്ശേരി കോണം

ഏഴുകോണിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്കൃത സ്കൂൾ വളരെ പ്രശസ്തമാണ്. അറുപറകോണത്ത് അണ് എഴുകോൺ ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. അമ്പലത്തുംകാലായിൽ ആണ് ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജ് ഉള്ളത്. എഴുകോൺ ഗ്രാമം വയലുകളും,കുന്നുകളും,തോടുകളും, കനാലുകളും ഒക്കെ നിറഞ്ഞതും മതസൗഹാർദ്ദത്തിന്റെ പര്യായമായി നിലകൊള്ളുന്ന ഒരു പ്രകൃതി രമണീയമായ പ്രദേശം അണ് ഇത്. പണ്ട് വേലുത്തമ്പി ദളവ ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ തയ്യാർ കുന്ന് എന്ന സ്ഥലത്ത് വന്നിരുന്നതായി ചരിത്രം പറയുന്നു. അനവധി കശു അണ്ടി ഫാക്ടറി കളും , തീപ്പെട്ടി കമ്പനി കളും, ഒക്കെ ഉള്ള പ്രദേശമാണ് എഴുകോൺ.

പ്രധാന സ്ഥാപനങ്ങൾ