വി.എസ്സ്.വി.എച്ച്.എസ്സ്.എസ്സ്. എഴുകോൺ/എന്റെ ഗ്രാമം
ദൃശ്യരൂപം
എഴുകോൺ
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ എഴുകോൺ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് എഴുകോൺ. 7 കോണുകളുടെ സാന്നിദ്ധ്യമാണു പ്രസ്തുത സ്ഥലനാമത്തിനു കാരണം. ഏഴു കോണുകൾ താഴെചേർക്കുന്നു.
- അറുപറകോണം
- പോച്ചംകോണം
- കോട്ടുകോണം
- എള്ളാംകോണം
- പേഴുകോണം
- മണ്ണാംകോണം
- പുതുശ്ശേരി കോണം
ഏഴുകോണിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്കൃത സ്കൂൾ വളരെ പ്രശസ്തമാണ്. അറുപറകോണത്ത് അണ് എഴുകോൺ ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. അമ്പലത്തുംകാലായിൽ ആണ് ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് ഉള്ളത്. എഴുകോൺ ഗ്രാമം വയലുകളും,കുന്നുകളും,തോടുകളും, കനാലുകളും ഒക്കെ നിറഞ്ഞതും മതസൗഹാർദ്ദത്തിന്റെ പര്യായമായി നിലകൊള്ളുന്ന ഒരു പ്രകൃതി രമണീയമായ പ്രദേശം അണ് ഇത്. പണ്ട് വേലുത്തമ്പി ദളവ ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ തയ്യാർ കുന്ന് എന്ന സ്ഥലത്ത് വന്നിരുന്നതായി ചരിത്രം പറയുന്നു. അനവധി കശു അണ്ടി ഫാക്ടറി കളും , തീപ്പെട്ടി കമ്പനി കളും, ഒക്കെ ഉള്ള പ്രദേശമാണ് എഴുകോൺ.
പൊതു സ്ഥാപനങ്ങൾ
- എഴുകോൺ ഗ്രാമ പഞ്ചായത്ത്
- എഴുകോൺ റെയിൽവേ സ്റ്റേഷൻ
- എഴുകോൺ പോലീസ് സ്റ്റേഷൻ
- എഴുകോൺ വില്ലേജ് ഓഫീസ്
- എഴുകോൺ എക്സസൈസ് റേഞ്ച് ഓഫീസ്
- ഇ.എസ്സ്.ഐ.ഹോസ്പിറ്റൽ എഴുകോൺ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് എഴുകോൺ
- വി.എസ്സ്.വി.എച്ച്.എസ്സ്.എസ്സ്.എഴുകോൺ
- ടെക്നിക്കൽ ഹൈസ്കൂൾ എഴുകോൺ
- എ .ഇ.പി .എം.എച്ച്.എസ്സ്.എസ്സ്.ഇരുമ്പനങ്ങാട്
ആരാധനാലയങ്ങൾ
- എഴുകോൺ മാടൻകാവ് ശ്രീ മഹാദേവർ ക്ഷേതം
- വട്ടമൺകാവ്ക്ഷേതം
ചിത്രശാല
-
എഴുകോൺ മാടൻകാവ് ശ്രീ മഹാദേവർ ക്ഷേതം
-
എഴുകോൺ റെയിൽവേ സ്റ്റേഷൻ
-
എഴുകോൺ ഗ്രാമപഞ്ചായത്ത് ഓഫീസ്