ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. കടവനാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കടവനാട്

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലാണ് കടവനാട് എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. പൊന്നാനി ഒരു പ്രധാനപ്പെട്ട തുറമുഖനഗരമാണ്. "Thumb|Kadavanad"

  • പൊന്നാനിക്കളരി

കൈരളിയുടെ സാംസ്കാരിക ഭൂമിയിൽ കയ്യൊപ്പു ചാർത്തിയ ഒരുപാടു സാഹിത്യകാരൻമാരുടേയും കവികളുടേയും കേളീരംഗമാണ് പൊന്നാനി. 'പൊന്നാനിക്കളരി 'എന്നു പേരുകേട്ടസാഹിത്യകൂട്ടായ്മയിലൂടെ പിച്ചവെച്ച് വളർന്നുവന്ന പ്രതിഭകളുടെ പ്രവർത്തന മേഖലയാണ് ഇവിടം. ഇന്നും വളർന്നു വരുന്ന തലമുറയെ ഇവിടുത്തുകാർ അങ്ങേയറ്റം പ്രോൽസാഹിപ്പിക്കുന്നു.

  • കവിമുറ്റം

പൊന്നാനിക്കളരിയിലെ പ്രമുഖരായിരുന്നു ഉറൂബ്, ഇടശ്ശേരി, കടവനാട് കുട്ടികൃഷ്ണൻ, കുട്ടികൃഷ്ണമാരാർ, ഗോപാലക്കുറുപ്പ്, V.T. ഭട്ടതിരിപ്പാട്, M. ഗോവിന്ദൻ, അക്കിത്തം, K. കേളപ്പൻ, തുടങ്ങിയവർ. ഇവരുടെ സ്മരണാർത്ഥം കൊല്ലൻപടിയിൽ 'കവിമുറ്റം' എന്ന പേരിൽ ഒരു പാർക്ക് സ്ഥിതി ചെയ്യുന്നു.19556 Kavimuttam.jpeg (പ്രമാണം

  • കടവനാട് കുട്ടികൃഷ്ണൻ

പ്രശസ്തനായ മലയാള കവിയും പത്രപ്രവർത്തകനും ജനകീയ കലാഗവേഷകനും ആയിരുന്നു കടവനാട് കുട്ടികൃഷ്ണൻ(1925-1992). മലയാള സാഹിത്യത്തിൽ കവിതകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. പ്രകൃതിയും ജനകീയ ജീവിതവും സമാനതകളില്ലാത്ത ശൈലിയിലാക്കി അവതരിപ്പിച്ച കവിതകൾ അദ്ധേഹത്തിന്റെ സവിശേഷതയായിരുന്നു.19556 Kadavanad kuttikrishnan.jpeg (പ്രമാണം)