പഴയന്നൂർ

ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിൽ, പ്രത്യേകിച്ച് തലപ്പിള്ളി താലൂക്കിൽ, വടക്കാഞ്ചേരിയിൽ നിന്ന് ഏകദേശം 27 കിലോമീറ്ററും തൃശൂർ നിന്ന് 50 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്ന ഒരു പട്ടണവും പഞ്ചായത്തുമാണ് പഴയന്നൂർ.

പ്രധാനമായി നാലു വശത്തേക്ക് പോകുന്ന നാലു റോഡുകളുണ്ടിവിടെ. ചേലക്കര, ആലത്തൂർ, ഒറ്റപ്പാലം, തൃശൂർ എന്നിവയാണ് ആ നാല് സ്ഥലങ്ങൾ. ഇതാണ് പഴയന്നൂർ ടൗണിനെ മറ്റുപല ടൗണുകളുമായി ബന്ധിപ്പിക്കുന്ന പ്രധാന ജംഗ്ഷനാക്കുന്നത്.

പേരിനു പിന്നിൽ

സംഘകാലത്ത് നില നിന്നിരുന്ന പഴൈയർ എന്ന പേരിൽ നിന്നാണ് പഴയന്നൂർ ഉണ്ടായത്. പഴൈയർ എന്നാൽ കള്ളു വില്പനക്കാരെന്നർത്ഥം. പഴൈയർ കള്ളു വിൽകുന്ന സ്ഥലം എന്നർത്ഥത്തിൽ പഴയന്നൂരായതാകം എന്നും പഴൈയന്റെ ഊര് എന്നർത്ഥത്തിലുമാകാം എന്നും ചരിത്രകാരൻ വി.വി.കെ. വാലത്ത് കരുതുന്നു.

ഭൂമിശാസ്ത്രം