ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്.എസ് നെടുങ്കണ്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 14 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ssreedevi (സംവാദം | സംഭാവനകൾ) ('= '''നെടുങ്കണ്ടം''' = കേരള സംസ്ഥാനത്തെ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്ക് ആസ്ഥാനം ആണ് നെടുങ്കണ്ടം. തേക്കടി പെരിയാർ വന്യജീവി സങ്കേതം, മൂന്നാർ മലനിരകൾ എന്നിവയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നെടുങ്കണ്ടം

കേരള സംസ്ഥാനത്തെ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്ക് ആസ്ഥാനം ആണ് നെടുങ്കണ്ടം. തേക്കടി പെരിയാർ വന്യജീവി സങ്കേതം, മൂന്നാർ മലനിരകൾ എന്നിവയ്ക്ക് നടുക്കാണ് നെടുങ്കണ്ടം സ്ഥിതി ചെയ്യുന്നത്. 1950-ഓടെ കോട്ടയം, എറണാകുളം, തൃശ്ശൂർ ,കൊല്ലം മുതലായ ജില്ലകളിൽ നിന്നും കുടിയേറി പാർത്തവർ ആണ് നെടുങ്കണ്ടത്തെ തദ്ദേശവാസികൾ.


മൂന്നാർ തേക്കടി സംസ്ഥാന പാതയിൽ മൂന്നാറിൽ നിന്നും 60 കിലോമീറ്ററും തേക്കടിയിൽ നിന്നും 45 കിലോമീറ്ററിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് നെടുങ്കണ്ടം. മധ്യതിരുവതാംകുർ, കോട്ടയം, പാലാ തുടങിയ സ്ഥലങ്ങളിൽ നിന്നും 1960നു മുൻപു കുടിയേറിയവർ കാടിനോടും കാട്ടുമൃഗങ്ങളോടും പൊരുതി വാസയോഗ്യമാക്കിയതാണു ഇവിടം.ഏലം, കുരുമുളക്, കാപ്പി എന്നിവക്കു പുറമേ ഇതര നാണ്യവിളകൾ കൃഷി ചെയ്യുന്നു.

പ്രധാന സ്ഥലങ്ങൾ

രാമക്കൽമേട് കൈലാസപ്പാറ, തുവൽ,മാൻ കുത്തിമേട്, എഴുകുംവയൽ കുരിശുമല തുടങ്ങിയ വിനോദസ്ഥലങ്ങൾ നെടുംകണ്ടത്തിന്റെ പ്രശസ്തി വർധിപ്പിക്കുന്നു.