ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.ട്രൈബൽ എച്ച്.എസ്. ഷോളയൂർ‍/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഷോളയൂർ

പാലക്കാട്  ജില്ലയിൽ അട്ടപ്പാടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഷോളയൂർ

അട്ടപ്പാടിയിലെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹരമായ ഗ്രാമമാണ് ഷോളയൂർ .
ഗർവ്വോടെ തലയുയർത്തി നിൽക്കുന്ന പെരുമാൾമുടിയുടെ പിന്നിൽ നിന്നും ഒരു കുസൃതി കുട്ടിയുടെ
ബാലിശതയോടെ എത്തി നോക്കി തുള്ളിത്തെറിച്ചു ഉദിച്ചു വരുന്ന സൂര്യൻ ഏവരുടെയും മനം കവരുന്നു.
പടിഞ്ഞാറു  അട്ടപ്പാടിയുടെ മക്കളുടെ കൺകണ്ട ദൈവം ധ്യാന നിമഗ്നനായി ഇരിക്കുന്ന മല്ലീശ്വരംമുടിക്ക്
ഷോളയൂർ
കുങ്കുമം ചലിച്ചുകൊണ്ടു മല്ലീശ്വരന്റെ മടിത്തട്ടിൽ ചായുന്ന അസ്തമയ സൂര്യൻ ഷോളയൂർ ഗ്രാമത്തിനെ സുന്ദരഭൂമിയാക്കുന്നു .
തെക്കു വരടി രാക്ഷസിയുടെ ഐതീഹ്യം ഒളിപ്പിച്ചു വരടി മലയും വടക്കു നീലഗിരി കുന്നുകളും ഷോളയൂർ ഗ്രാമത്തിനു എന്നെന്നും കാവൽക്കാരായി നിലകൊള്ളുന്നു.