കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം/2024-25
സ്നേഹാദരവ് -മുജീബ് മാസ്റ്റർക്കും സിന്ധു ടീച്ചർക്കും
13/09/24
2023-24 വർഷത്തെ മികച്ച അധ്യാപകനുള്ള കേരള സംസ്ഥാന അധ്യാപക അവാർഡ് നേടിയ ചെറുകോട് കെ. എം. എം. എ. യു. പി സ്കൂളിലെ പ്രധാന അദ്ധ്യാപകൻ എം. മുജീബ് റഹ്മാൻ മാസ്റ്ററെയും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡും, ഹിമാലയ വുഡ് ബാഡ്ജ് ജേതാവുമായ സിന്ധു ടീച്ചറെയും സ്കൂൾ സ്റ്റാഫ്, പി. ടി. എ, എം. ടി. എ, മാനേജ്മെന്റ് എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.ബഹുമാനപ്പെട്ട എ. പി അനിൽകുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ രാഷ്ട്രീയ,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. മാനേജമെന്റ്, സ്റ്റാഫ്, പി. ടി. എ, തുടങ്ങിയവർ അവർഡ് ജേതാക്കൾക്ക് ഉപഹാരസമർപ്പണം നടത്തി.ഇതോടനുബന്ധിച്ച് കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും അണിനിരന്ന ഘോഷ യാത്രയും ഉണ്ടായിരുന്നു.