കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം/2024-25
സ്നേഹാദരവ് -മുജീബ് മാസ്റ്റർക്കും സിന്ധു ടീച്ചർക്കും
13/09/24

2023-24 വർഷത്തെ മികച്ച അധ്യാപകനുള്ള കേരള സംസ്ഥാന അധ്യാപക അവാർഡ് നേടിയ ചെറുകോട് കെ. എം. എം. എ. യു. പി സ്കൂളിലെ പ്രധാന അദ്ധ്യാപകൻ എം. മുജീബ് റഹ്മാൻ മാസ്റ്ററെയും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡും, ഹിമാലയ വുഡ് ബാഡ്ജ് ജേതാവുമായ സിന്ധു ടീച്ചറെയും സ്കൂൾ സ്റ്റാഫ്, പി. ടി. എ, എം. ടി. എ, മാനേജ്മെന്റ് എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.ബഹുമാനപ്പെട്ട എ. പി അനിൽകുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ രാഷ്ട്രീയ,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. മാനേജമെന്റ്, സ്റ്റാഫ്, പി. ടി. എ, തുടങ്ങിയവർ അവർഡ് ജേതാക്കൾക്ക് ഉപഹാരസമർപ്പണം നടത്തി.ഇതോടനുബന്ധിച്ച് കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും അണിനിരന്ന ഘോഷ യാത്രയും ഉണ്ടായിരുന്നു.
വജ്രബാല്യം
വർദ്ധിതാരോഗ്യം - ഉജ്ജ്വലബാല്യം

30-9-2024


ചെറുകോട് : കെ.എം.എം.എ.യു.പി സ്കൂൾ ചെറുകോട് പിടിഎ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി പോഷൻ മാ 2024 ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എല്ലാവർക്കും പോഷകാഹാരം, നാടൻ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കൽ, വിളർച്ച തടയൽ, വളർച്ചാ നിരീക്ഷണം, കളികൾ, വ്യായാമ പ്രോത്സാഹിത പരിപാടികൾ, വിഷരഹിത അടുക്കള തോട്ടം ഒരുക്കൽ എന്നീ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് പിടിഎ പ്രസിഡൻറ് ഹാരിസ് ബാബു.യു ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ് ഷമീർ.കെ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ എം.മുജീബ് റഹ്മാൻ പഠന ക്ലാസിന് നേതൃത്വം നൽകി. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സിദ്ദീഖ്.കെ.പി, അക്തർ.പി, സൗമ്യ.പി, ഗ്രീഷ്മ.സി, രേഷ്മ ഫാറൂഖ്, ഉമ്മുസൽമ.കെ.ടി, നാസർ.എം, സിന്ധു.കെ.വി, ജുനൈദ്.എ എന്നിവർ നേതൃത്വം നൽകി.
ഞാറ്റുവേല -നല്ലപാഠം

കെ എം എം എ യു പി സ്കൂളിൽ നല്ലപാഠത്തിന്റെ നേതൃത്വത്തിൽ ഞാറ്റുവേല എന്ന പേരിൽ നടീൽ ഉത്സവം നടത്തി. പോരുർ രവിമംഗലം കിടങ്ങഴിപ്പാടത്തായിരുന്നു ഞാറു നട്ടത്. മാഞ്ഞു പോകുന്ന കാർഷിക അറിവുകൾ പുതു തലമുറയ്ക്ക് പരിചയ പെടുത്തുക എന്നതായിരുന്നു ഉദ്ദേശം. നടീലിനുശേഷം തൊഴിലാളികളുടെ ചവിട്ടുകളിയിലും വിദ്യാർഥികൾ പങ്കെടുത്തു. സ്കൂൾ പ്രധാന അദ്ധ്യാപകൻ എം മുജീബ് റഹ്മാൻ നല്ലപാഠം കോർഡിനേറ്റർ മാരായ പി ടി സന്തോഷ്‌കുമാർ, കെ വി സിന്ധു, വിദ്യാർത്ഥി കോർഡിനേറ്റർമാരായ അനുരുദ്ധ് എം, രേവതി എം എന്നിവർ നേതൃത്വം നൽകി. അധ്യാപകരായ വി പി പ്രകാശ്,കെ പി പ്രസാദ്,എം നാസർ, എം ബീന, കെ പി മിനി, ഹെന്ന ഷെറിൻ കെ, ജാബിർ കെ പി,ഷമീർപി കെ , ഫാത്തിമ ജുഗുനു ടി പി എന്നിവർ പങ്കെടുത്തു