ചമ്പാട് നോർത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
ചമ്പാട് നോർത്ത് എൽ പി എസ്
വിലാസം
ചമ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201714405





ചരിത്രം

1928 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രശസ്ത പണ്ഡിതനായ ശ്രീ കോരന്‍ ഗുരുക്കള്‍ സ്ഥാപിച്ച വിദ്യാലയമാണിത് . തുടക്കത്തില്‍ ഒരു അധ്യാപകനും ഒരു അധ്യാപികയുമാണ് ഉണ്ടായിരുന്നത് . 1932 ആകുമ്പോഴേക്ക് 5 അധ്യാപകരും ഒന്ന് മുതല്‍ അഞ്ചു വരെ ക്ലാസ്സുകള്‍ ഉള്ളതുമായ ഒരു വിദ്യാലയമായിത്തീര്‍ന്നു. 1951 മുതല്‍ ആണ്‍ കുട്ടികളെയും ചേര്‍ത്തു തുടങ്ങി. 1967 ല്‍ ഒരു കുട്ടിയുടെ കുറവ് മൂലം അഞ്ചാം ക്ലാസ്സ്‌ നഷ്ടപെട്ടു. 1977 ജൂലായ്‌ മുതല്‍ അറബിക് അദ്ധ്യാപകന്റെ പോസ്റ്റ്‌ അനുവദിക്കുകയും മുസ്ലിം കുട്ടികളെ ചേര്‍ത്തു തുടങ്ങുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പ്രീ.കെ.ഇ.ആര്‍ ബില്‍ഡിംങ്ങില്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സും പ്രവര്‍ത്തിക്കുന്നു. സിമന്‍റ് തേച്ച തറയും ഓടു മേഞ്ഞ മേല്ക്കൂരയുമാണ് സ്കൂള്‍ കെട്ടിടത്തിന്. 1. രണ്ട് കക്കൂസ് 2. ഒരു യൂറിനല്‍ 3. അഞ്ചു അലമാര 4.നാല് ഡസ്ക് ടോപ്‌ കമ്പ്യൂട്ടര്‍ 5. ഒരു പുബ്ലിക്ക് അഡ്രസിംഗ് സിസ്റ്റം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

1928 മുതല്‍ 1931 വരെ ശ്രീ കെ കോരന്‍ മാസ്റ്റര്‍ പ്രധാന അധ്യാപകനായി 1932 മുതല്‍ 1967 വരെ ശ്രീമതി നാരായണി ടീച്ചര്‍ 1968 മുതല്‍ 1973 വരെ ശ്രീ കുഞ്ഞമ്പു മാസ്റ്റര്‍ 1974 മുതല്‍ 1990 വരെ ശ്രീ ഇ ശ്രീധര കുറുപ്പ് 1991 മുതല്‍ 2005 വരെ ശ്രീമതി ഒ പി തങ്കമണി ടീച്ചര്‍ 2006 മുതല്‍ 2009 വരെ ശ്രീ പി വി രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവരും പ്രധാന അധ്യാപകരായി 2009 മുതല്‍ ശ്രീമതി കെ എം പ്രേമവല്ലി ടീച്ചര്‍ പ്രഥമാധ്യപികയായി നിയമിതയായി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ചമ്പാട്_നോർത്ത്_എൽ_പി_എസ്&oldid=265531" എന്ന താളിൽനിന്ന് ശേഖരിച്ചത്