ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/നാടോടി വിജ്ഞാനകോശം
എന്റെ പേരശ്ശന്നൂർ - ഐതിഹ്യം
നിളയോരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ച് ഊര്.പേരശ്ശന്നൂര്.വേടന്മാരുടെ ഊരായിരുന്ന വേടശ്ശന്നൂർ ലോപിച്ച് പേരശ്ശന്നൂരായതാണെന്നും അതല്ല പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തശ്ശനൂര് പേരശ്ശന്നൂരായതാണെന്നും ഐതിഹ്യം.ചരിത്രം പരിശോധിച്ചാൽ കുറെ കുടികൾ(വീടുകൾ)ചേർന്നാണ് ഊരുകൾ രൂപപ്പെടുന്നത് ഊരുകൾ ചേർന്ന് നാടുകളും.വള്ളുവനാടിന്റെ ഭാഗമായിരുന്നു
പേരശ്ശനൂര്. പൈങ്കണ്ണൂർ, വെണ്ടല്ലൂർ തുടങ്ങിയവ അയൽ ഊരുകളാണ്.വയലുകളും കുന്നുകളും ചെറുചോലകളും ചേർന്ന ഇടനാടൻ ഭൂപ്രകൃതി.സ്ഥലനാമങ്ങളിലും ഈ പ്രത്യേകത കാണാം.കുന്നിൻപുറം, ചോലക്കുണ്ട് ,ഹിൽടോപ്പ് എന്നിങ്ങനെ.മറ്റു പ്രധാന സ്ഥലങ്ങളാണ് മോസ്‌ക്കോ,റെയിൽ,എടച്ചലം.
ലൈല ടീച്ചർ
റിട്ട.HST
പേരശ്ശന്നൂർ ഗ്രാമം പുറം നാടുകളിൽ അറിയിച്ച വ്യക്തികൾ........
പേരശ്ശനൂർ നാടിന്റെ എഴുത്ത്കാരൻ പ്രതീപ് പേരശ്ശനൂർ തന്റെതായ ഷൈലി കൊണ്ട് തൂലിക ചലിപ്പിച് വ്യക്തി മുദ്ര പതിപ്പിച്ച കലാകാരൻ ആണ് ആണ് പ്രതീപ് പേരശ്ശനൂർ ഒട്ടനവധി മറ്റു നാട്ടുകാർക്കും പ്രിയപെട്ടവനായ എഴുത്ത്കാരനാവാൻ ആദ്യേഹത്തിന് കഴിഞ്ഞു എന്നതാണ് വാസ്തവം എനിക്ക് ഏറ്റവും അഭിമാനം തോന്നിയ കാര്യം ഒരു ദിവസം ദുബൈ പട്ടണത്തിലൂടെ വണ്ടി ഓടിച്ച് പോവുമ്പോൾ ആദ്യേഹം എഴുതിയ പക എന്ന ഒരു കഥയെ കുറിച്ച് ഉള്ള ഒരു വിവരണം ദുബൈ ഗോൾഡ് fm കേൾക്കാൻ ഇടയായി ഒരു നിമിഷം ആദ്യേഹത്തിന്റെ നാട്ടിക്കാരൻ എന്ന നിലയിൽ രോമാഞ്ചിഫിക്കേഷൻ തോന്നി പോയ നിമിഷം... അത് പോലെ നാട്ടിലെ തന്നെ മറ്റൊരു കലാകാരൻ ആണ് vkt വിനു തന്റെതായ ശൈലി കൊണ്ട് ചെറു കഥകളും കവിതകളും എഴുതി വായനകാരെ പുളകം കൊള്ളിക്കുന്ന എഴുത്ത്കാരനാണ് വിനു ഏറ്റൻ വിനു ഏട്ടൻ മുൻ നേവി ഉദ്യോഗസ്ഥൻ കൂടിയാണ് ഇന്ന് പുറം നാടുകളിലും ധാരാളം വായന ആസ്വാധകർ അദ്യേഹത്തിന്റെയും ചെറു കഥകൾ വായിച് ആസ്വദിക്കുന്നവർ ഉണ്ട് എന്നതിലും അഭിമാനം തോന്നിയിറ്റുണ്ട് അത് പോലെ കായിക രംഗത്ത് പേരശ്ശനൂർ നാട്ടിൽ എന്നും ഉദിച്ചു നിന്ന സൂര്യനായിരുന്നു ദാമു എന്ന രതീഷ് ഫുട്ബോൾ രംഗത്ത് സെവൻസ് മൈതാനങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു താരകം തന്നെ ആയിരുന്നു ദാമു പേരശ്ശനൂർ നാടിനെ കായിക രംഗത്ത് പുറം നാടുകളിൽ അറിയ പെടുവിച്ചതിൽ വലിയ പങ്ക് വഹിച്ച രണ്ട് സംഭവങ്ങൾ ആണ് അതിൽ ഒന്ന് ദാമു എന്ന രതീഷും സെവൻ സ്റ്റാർ അർട്സ് & സ്പോർട്സ് ക്ലബ്ബും ആദ്യ കാലങ്ങളിൽ പുറം മൈധാനങ്ങളിൽ സെവൻ സ്റ്റാർ ക്ലബ് ന്റെ കളി കളി കാണാൻ ഫുട്ബോൾ പ്രേമികൾ കാത്തു നിൽക്കും അത് മറ്റൊന്നും കൊണ്ടല്ല ദാമു എന്ന കളിക്കരന്റെ ആരെയും ത്രസിപ്പിക്കുന്ന ഗോലുകൾ കാണാനും മാന്ദ്രിക സ്കിൽ കാണാനും മാത്രം ആയിരുന്നു ഇന്നും പല ഫുട്ബോൾ മൈതാനങ്ങളിലും സെവൻ സ്റ്റാർ പേരശ്ശനൂർ കളിക്കാൻ ഇറങ്ങുംബോൾ കാണികളുടെ ഇടയിൽ നിന്ന് ഒരു ചോദ്യം ഉയരാറുണ്ട് ഇന്ന് കളിക്കാൻ ദാമു ഇല്ലേ എന്ന് അത് മറ്റൊന്നും കൊണ്ട് അല്ല അദ്യേഹത്തിന്റെ കണ്ണൻഞ്ചിപ്പിക്കുന്ന പ്രകനങ്ങൾ കൊണ്ട് ഫുട്ബോൾ ആസ്വാധകരെ ഇടയിൽ ആഴത്തിൽ വേരോടിക്കാൻ അദ്യേഹത്തിന് കഴിഞ്ഞു എന്നത് തന്നെയാണ് അതിന് കാരണം ഒരു നാൾ മലപ്പുറം പാസ്പോർട്ട് ഓഫീസിൽ ഞാൻ പാസ്പോർട്ട് renew ചെയ്യാൻ പോയപ്പോൾ പാസ്പോർട്ട് ഓഫീസർ പേരശ്ശനൂർ എന്ന് കണ്ടപ്പോൾ എന്റെ അടുത്ത് ചോദിച്ച ഒരു ചോദ്യം ഉണ്ട് നിങ്ങളുടെ നാട്ടിലെ ദാമു ഇപ്പോഴും കളിക്കാറുണ്ടോ എന്ന് അദ്യേഹം കുമ്പിടി ഭാഗത്ത് നിന്ന് ദാമൂന്റെ കളി കളി കണ്ട് അദ്യേഹത്തിന്റെ മനസ്സിലും പതിഞ്ഞിരിക്കുന്നു അത്തരം ചോദ്യം എല്ലാം.. കേൾക്കുബോൾ അതിയായ സന്തോഷം തരും ഇവരുടെ നാട്ടുകാരൻ എന്ന നിലക്ക്
പിന്നെ കലാ രംഗത്ത് നാടിനെ പുറം നാടുകളിൽ അറിയിച്ച ഒരു ഗായകൻ ok രാജേന്ദ്രൻ മാഷ് ഇന്ന് ഒട്ടനവധി ഗാനങ്ങൾ അനവതി സ്റ്റേജ്കളിൽ പാടി നാടിന്റെ പേര് ഉയർത്തിയ വ്യക്തിത്വം ആണ് ok രാജേന്ദ്രൻ മാഷ് ഇന്ന് അദ്യേഹത്തിന് ഭീമന്റെ വഴി എന്ന സിനിമ തുടങ്ങി കുറച്ച് സിനിമകളും ആൽബങ്ങളും അഭിനയിക്കാനും സാധിചു അത് പോലെ പണ്ട് കാലങ്ങളിൽ രാജാക്കൻമാർ കൊട്ടാരങ്ങളിൽ കളിച്ചിരുന്ന ഒരു കളി ആയിരുന്നു പകിട കളി ഇന്ന് ആ കളിക്ക് ടൂർണമെന്റ് വരേ ഉണ്ട് അത്തരം നല്ല ഒരു പകിട കളി ടീം പേരശ്ശനൂർ നാടിന് ഉണ്ട് പേരശ്ശനൂർ നാടിനെ പകിട കളിയിലൂടെ അറിയിച്ച പകിട കളി ആശാൻ ആയിരുന്നു കുട്ടേട്ടൻ പക്ഷെ കുട്ടേട്ടൻ കഴിഞ്ഞ വർഷം വിട പറഞ്ഞു പക്ഷെ ഇന്ന് കുട്ടേട്ടന്റെ ശിഷ്യൻമാരായ ബാബു ഏട്ടനും ടീമും കൊണ്ട് നടക്കുന്നുണ്ട് ധാരാളം ദിവസങ്ങൾ നീണ്ട് നിൽക്കുന്ന മാച്ചുകളിൽ ജേതാക്കളാവാറും ഉണ്ട് പകിട എല്ലാവർക്കും എളുപ്പത്തിൽ കളിക്കാൻ പറ്റുന്ന കളിയല്ല കുശാകര ബുദ്ദി കൊണ്ട് മാത്രം കളിക്കാൻ കഴിയുന്ന ഒന്നാണ് ഇവരിലൂടെ കലാ കായിക രാഗം കൊണ്ട് അല്ലാം.. മനോഹരമാം പേരശ്ശനൂർ ഗ്രാമം പുറം നാടുകളിൽ കൂടി അറിയപ്പെട്ടു...
ഇനിയും എന്റെ നാട്ടിൽ നിന്നും മാറ്റു നാടുകളിൽ ഒക്കെ നാടിന്റെ പെരുമ ഉയർത്തുന്ന കലാകാരൻമാരും കായിക രംഗം അടക്കി വാഴുന്നവരും ഉണ്ടാവട്ടെ എന്നാശംസിച്ചു കൊണ്ട് എന്റെ തൂലികയുടെ ചലനം നിർത്തുന്നു
ഷാഫി. പള്ളിയാലിൽ