ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 20 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ./സയൻസ് ക്ലബ്ബ് എന്ന താൾ എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2024-25 വർഷത്തെ ശാസ്ത്ര ക്ലബ്ബിന്റെ റിപ്പോർട്ട്

ജൂൺ അഞ്ചാം തീയതി ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ പത്താം ക്ലാസിലെ അനഘ പി നായർ ഒന്നാം സ്ഥാനം ലഭിച്ചു.ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നടത്തി.കുട്ടികൾ പോസ്റ്ററുകൾ നിർമ്മിച്ച ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.ജൂൺ 24 ന് ഉത്ഘാടനം നടത്തുകയും ചെയ്തു. ഓഗസ്റ്റ് 17 ചിങ്ങം 1 കർഷക ദിനവുമായി ബന്ധപ്പെട്ട കൊയ്ത്തു പാട്ട് നാടൻപാട്ട് എന്നിവ അവതരിപ്പിച്ചു. സെപ്റ്റംബർ 16 അന്താരാഷ്ട്ര ഓസോൺ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,പ്രസംഗ മത്സരം, പോസ്റ്റർ രചന എന്നിവ നടത്തി സെപ്റ്റംബർ 26 പോഷകാഹാരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് നടത്തിയ അസംബ്ലി നടന്നു . . ലോക ഹൃദയദിനമായ സെപ്റ്റംബർ 29 ന് ഹൃദയപൂർവ്വം എല്ലാവരെയും ഒന്നിപ്പിക്കുക എന്ന സന്ദേശം കുട്ടികൾക്ക് നൽകി. .നവംബർ ഏഴിന് സി വി രാമൻ ജന്മദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.. ഡിസംബർ 1 ലോക എയ്ഡ്സ് ദിനം ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കുട്ടികളെ ബോധവൽക്കരിക്കുകയും അവർക്ക് ലഭ്യമായ അറിവുകൾ പങ്കുവയ്ക്കുകയും ചെയ്തു.