ശാലേം ഹൈസ്കൂൾ വെസ്റ്റ് വെങ്ങോല

Schoolwiki സംരംഭത്തിൽ നിന്ന്
17:44, 31 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ) (പുതിയ താള്‍: == ആമുഖം == പരിശുദ്ധനായ മാര്‍ ബഹനാം സഹദായുടെ ക്രിപാവരങ്ങളും നമ്…)

ആമുഖം

പരിശുദ്ധനായ മാര്‍ ബഹനാം സഹദായുടെ ക്രിപാവരങ്ങളും നമ്മുടെ പൂര്‍വ്വികരുടെ നിസ്വാര്‍ത്ഥവും ത്യാഗപൂര്‍ണ്ണവുമായ സേവനങ്ങളും ഒത്തിണങ്ങിയതിന്റെ ഫലമായാണ്‌ വിഞ്‌ജാനത്തിന്റെ ശ്രീകോവിലായ ശാലേം എഴുപതു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വെങ്ങോലയില്‍ സ്ഥാപിതമായത്‌. അമ്പത്തി മൂന്ന്‌ വിദ്യാര്‍ത്ഥികളും 2 അധ്യാപകരുമായി വെങ്ങോല പള്ളിയുടെ ഊട്ട്‌പുരയില്‍ ശാലേം സ്‌ക്കൂള്‍ അരംഭിച്ചു. സ്‌ക്കൂളിന്റെ ആരംഭകാലത്ത്‌ പ്രൈമറി വിദ്യാഭ്യാസം സൗജന്യമായിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ പ്രതിമാസം 3 രൂപ വീതം ഫീസ്‌ നല്‍കിയിരുന്നു. പിരിഞ്ഞു കിട്ടുന്ന ഫീസിനു ആനുപാതികമനുസരിച്ചാണ്‌ അധ്യാപകര്‍ക്ക്‌ ശമ്പളം കൊടുത്തിരുന്നത്‌. അന്നത്തെ അധ്യാപകരുടെ സേവന മനോഭാവത്തിനു സമൂഹം അംഗീകരാവും മാന്യതയും നല്‍കിയുരന്നു. ശാലേമിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ പി.സി. ഈപ്പന്‍ സാറും ആദ്യത്തെ അധ്യാപകന്‍ എം.പി. വര്‍ക്കി സാറും ആയിരുന്നു. 1953-ല്‍ ഒ. തോമസ്‌ സാറിന്റെ അശ്രാന്ത പരിശ്രമഫലമായി ഹൈസ്‌ക്കൂളിന്‌ അനുവാദം കിട്ടി. അന്നത്തെ പ്രധാനാദ്ധ്യാപകന്‍ ജ.ദ. ഉമ്മന്‍ സാറായിരുന്നു. 1956-ല്‍ ആദ്യത്തെ എസ്‌.എസ്‌.എല്‍.സി. ബാച്ച്‌ പുറത്തു വന്നു. ആദ്യവര്‍ഷം തന്നെ 93 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയികളായി. ശാലേമിന്റെ ചരിത്രത്തില്‍ അവിസ്‌മരണീയമായ പല സംഭവങ്ങളും ഉായിട്ടു്‌. 1953-ല്‍ അന്നത്തെ മുഖ്യമന്ത്രി എ.ജെ. ജോണ്‍ ഹൈസ്‌ക്കൂള്‍ ഔപചാരികമായി ഉത്‌ഘാടനം ചെയ്‌തു. കേരള സര്‍ക്കാരിന്റെ സഹായത്തോടെ പണി തീര്‍ത്ത എ.എം. തോമസ്‌ ഓഡിറ്റോറിയം അന്ന്‌ കേരളത്തിലെ ഗവര്‍ണ്ണരും പില്‍ക്കാലത്ത്‌ രാഷ്‌ട്രപതിയുമായി പ്രശോഭിച്ച ശ്രീ. വി.വി. ഗിരി ഉത്‌ഘാടനം ചെയ്‌തു. 1963-ല്‍ നമ്മുടെ രാജ്യം യുദ്ധഭീഷണി നേരിട്ടപ്പോള്‍ ഡിഫന്‍സ്‌ ഫ്‌ ശേഖരിച്ച്‌ രാജ്യത്തെ സഹായിക്കുവാന്‍ സ്‌ക്കൂളും ഈ പ്രദേശവും മുന്‍നിരയിലായിരുന്നു. 1986-ല്‍ കോതമംഗലം ജില്ലാ യൂവജനോത്സവത്തിനു ആതിഥേയത്വമരുളാന്‍ ശാലേമിനു സാധിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ പനമ്പള്ളി ഗോവിന്ദമേനോനും ശ്രീ. എ.എം. തോമസും, ശ്രീ എ.സി. ജോര്‍ജും ഈ സ്ഥാപനത്തില്‍ വന്നിട്ടു്‌. 1982-ല്‍ അന്ത്യോക്യായുടെയും കീഴ്‌ശ്‌ക്കൊയുടെയും പരിശുദ്ധനായ സഖാപ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവാ തിരുമേനി ഈ സ്ഥാപനത്തിന്റെ ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ ഇരുന്ന്‌ പതിനായിരങ്ങളെ ആശിര്‍വദിച്ചു. വിവിധ തുറകളില്‍ ഉന്നത സ്ഥാനം വഹിക്കുന്ന പലരും ഇവിടെത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്‌. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നും ഈ സ്ഥാപനത്തിന്റെ അപൂര്‍വ്വ സമ്പത്താണ്‌. 2000-മാില്‍ ഈ സ്‌ക്കൂളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ആരംഭിച്ചു. നീ വര്‍ഷങ്ങള്‍ക്കുശേഷം 2005-ല്‍ പെരുമ്പാവൂര്‍ ഉപജില്ലാ കോലോത്സവം നവംബര്‍ മാസം 23 മുതല്‍ 26 വരെ സ്‌ക്കൂളില്‍ നടത്താന്‍ സാധിച്ചതില്‍ വളരെ അധികം സന്തോഷമു്‌. 2008--09 വര്‍ഷത്തില്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഇപ്പോഴത്തെ ഹൈക്കോടതി ജസ്റ്റീസുമായ ശ്രീ. സി.കെ. അബ്‌ദുള്‍ റഹിമിനെ ആദരിച്ചു. ആ സമ്മേളനത്തില്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പല പ്രഗത്ഭരും പങ്കെടുത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ എസ്‌.എസ്‌.എല്‍.സി-യ്‌ക്കും വി.എച്ച്‌.എസ്‌.ഇ-യ്‌ക്കും നല്ല റിസല്‍ട്ട്‌ കാഴ്‌ച വെച്ചിട്ടു്‌. തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തില്‍ ഇവിടെ കുട്ടികള്‍ നല്ല രീതിയില്‍ പഠനം നടത്തിവരുന്നു. പല പരിമിതികളും ഉെങ്കിലും പ്രതിബന്ധങ്ങളെ തരണം ചെയ്‌ത്‌ സ്‌ക്കൂളിന്റെ പാരമ്പര്യം നിലനിറുത്തുവാന്‍ എല്ലാവരും ബദ്ധശ്രദ്ധരാണ്‌.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

പിന്‍ കോഡ്‌ : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :