ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/അക്ഷരക്കൂട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 19 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) (35059wiki എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/അക്ഷരക്കൂട്ട് എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/അക്ഷരക്കൂട്ട് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അക്ഷരക്കൂട്ട്


നന്മ തൻ നിറമുള്ള പുസ്തകപ്പൂക്കളിൽ
നിറയുന്നൊരറിവിൻറെ തേൻ നുകർന്നീടുവാൻ
ഏറെ കൊതിയുള്ള പൂമ്പാറ്റകൾ ഞങ്ങൾ
പാറിപ്പറക്കുന്നു അക്ഷരക്കൂട്ടിനായ്.....
മുത്തശ്ശി ചൊല്ലി പഠിപ്പിച്ച കവിതയും
മുത്തശ്ശൻ ഏറെ പ്പറഞ്ഞൊരാ കഥകളും
അക്ഷരമായിട്ടു വായിച്ചു മുന്നോട്ടു
വളരുവാൻ ദൈവം തുണച്ചിടട്ടെ

വാർത്തകൾ പത്രങ്ങൾ നീളെ നിറയുന്നു
കഥകൾക്കു പുസ്തകം വേറെയുണ്ട്
കവിതകൾ വായിക്കാനെന്തു രസം....
ആഴത്തിൽ ചിന്തകൾ തീർക്കുന്നു ലേഖനം
ആഴക്കടൽ പോലെ നോവലുണ്ട്
അങ്ങനെ വായനാലോകത്തിതെന്തെല്ലാം
ഒന്നിച്ചു കൂടുവിൻ കൂട്ടുകാരെ.......
ഒന്നിച്ച് വായിക്കാം കൂട്ടുകാരേ .......
 

ആദിത്യ ശ്രീധരൻ
9A ജി.എച്ച്.എസ്സ്.എ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത