ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. അടുക്കം/എൻെറ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:01, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vinu0812 (സംവാദം | സംഭാവനകൾ) (എൻെറ ഗ്രാമം)

1951 - ൽ മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം. പിന്നീട് ഇത് ഗവൺ‍മെന്റിന് വിട്ടുകൊടുത്തു. ശ്രീ ചന്ദ്രൻ ചോനമല എന്ന വ്യ​ക്തിയാണ് സ്കൂളിന് ആവശ്യമായ സ്ഥലം നല്കിയത്. ബഹു. പി. സി. ജോർജ്ജ് എം ൽ എ, പരേതനായ ശ്രീ ‍‍ഞായറ്‍‍കുളം പാപ്പച്ചൻ തുടങ്ങി ഒട്ടേറെ മാന്യവ്യ​ക്തികളിടെ പരിശ്രമഫലമായി പ്രസ്തുത സ്കൂൾ‍ യു. പി യായും തുടർന്ന് 1980ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു‍. ശ്രീ.എ.കെ. ജയന് ആയിരുന്നു പ്രഥമ ഹൈസ്കൂൂൾ ഹെഡ്മാസ്റ്റർ. പരീക്ഷാ സെക്രട്ടറിയായിരുന്ന ബഹു.ജോൺസ് വി ജോൺ എച്ച്. എം. ആയിരുന്നു. 1993 ൽ അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂൾ എസ്. എസ്.എൽ. സി പരീക്ഷയ്ക്ക് 100% വിജയം നേടി ജനശ്രദ്ധ ആകർഷിച്ചു.

സംസ്ഥാനഅദ്ധ്യാപക അവാർഡ് ജേതാവായ ശ്രീമതി എൻ. റ്റി. റോസമ്മ ടീച്ചർ നാലുവർഷത്തെ സേവനത്തിനു ശേഷം സ്ക്കൂളിൽ നിന്നും വിരമിച്ചു. കഴി‍‍ഞ്ഞ 13വർഷങ്ങളിൽ എസ്. എസ്.എൽ. സി പരീക്ഷയ്ക്ക് 100% വിജയം കൈവരിയ്കാനായി. അദ്ധ്യാപക – അന​ദ്ധ്യാപക പി. റ്റി. എ അംഗങ്ങളുടെ സഹകരണവും മൂലം പാഠ്യ- പാഠേ്യതരരംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിയ്ക്കുവാൻ അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂള്ലിന് കഴിഞ്ഞിട്ടുണ്ട്.


സ്ക്കൂള്ലിന് സമീപത്തായി മേലടുക്കം ശ്രീദേവിശ്രീധർമ്മക്ഷേത്രം സ്ഥിതിചെയ്യുന്നു.പ്രകൃതിസുന്ദരമായ ഇല്ലിക്കല്ല് ഇവിടെ നിന്നാൽ തൊട്ടടുത്തെന്ന പോലെ കാണാം.

1950 ജൂൺ പത്തൊൻപതാം തീയതി തിങ്കളാഴ്ച അടുക്കം കുടിപ്പള്ളിക്കൂടത്തിലെ ആദ്യ വിദ്യാർത്ഥിനിയായി എൻ. എ തങ്കമ്മ സ്കൂൾ പ്രവേശനം നേടി. ഒന്നാം ക്ലാസ്സിൽ അമ്പത്തിരണ്ട് പേരും രണ്ടാം ക്ലാസ്സിൽ മുപ്പത്തിയെട്ടു പേരും മൂന്നാം ക്ലാസ്സിൽ 25പേരും നാലാം ക്ലാസ്സിൽ 29 പേരും ചേർത്ത് ആകെ 144 പേർ അടുക്കം കുടിപ്പള്ളിക്കൂടത്തിൽ പ്രവേശനം നേടി.

ഈ വർഷം സ്കൂൾ പ്ലാറ്റിനം ജുബിലി ആഘോഷിക്കുകയാണ്.