ഉള്ളടക്കത്തിലേക്ക് പോവുക

എച്ച് എച്ച് വൈ എസ് എം യു പി സ്കൂൾ കുററിത്തെരുവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 25 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHIJINA S (സംവാദം | സംഭാവനകൾ) (additional information about lakes)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൃഷ്ണപുരം എന്ന എൻറെ ഗ്രാമം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം ബ്ളോക്ക് പരിധിയിൽ വരുന്ന ഒരു ഗ്രാമപഞ്ചായത്താണ് 10.64 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കൃഷ്ണപുരം ഗ്രാമപഞ്ചായത്ത്.

കൃഷ്ണപുരം-എൻറെ ഗ്രാമം


CPCRI





കൃഷ്ണപുരം കൊട്ടാരം

കൃഷ്ണപുരം കൊട്ടാരം

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ്‌ കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിന്റെ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയാണ്‌ ഇന്നു കാണുന്ന രീതിയിൽ കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചത്.




കായംകുളം

krishnapuram palace

ആലപ്പുഴ ജില്ലയിലെ ചെറിയ ഒരു പ്രദേശം.

വെള്ളായണി.

കുളം

ആലപ്പുഴയിൽ നിന്നും കൊല്ലത്തു നിന്നും ഏകദേശം ഒരേ ദൂരമാണ് കായംകുളത്തിന്. കേരളത്തിന്റെ മറ്റു ഭാഗങ്ങളുമായി റെയിൽ, റോഡ് എന്നിവ വഴി കായംകുളം ബന്ധിക്കപ്പെട്ടിരിക്കുന്നു. ദേശീയപാത 66 കായംകുളത്ത് കൂടി കടന്നുപോകുന്നു. കായംകുളം എന്ന വാക്കിന് കൃഷിഭൂമി, വയൽ എന്നൊക്കെയാണ് അർത്ഥം. കായൽ കുളമാണ് കായംകുളം ആയി മാറിയത്. എന്നു വിശ്വസിക്കുന്നു കായലുംകുളവും ചേരുന്ന സ്ഥലം എന്ന് അറിയപ്പെടുന്നു. കേരളത്തിലെ കായലോര പട്ടണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ കായംകുളം കയർ വ്യവസായം, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതി നിലയങ്ങളിൽ ഒന്നായ ദേശീയ താപ വൈദ്യുതി കോർപ്പറേഷന്റെ (NTPC) താപനിലയം കായംകുളത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അതിപ്രശ്സ്തമായ വാരണപ്പള്ളിത്തറവാട് ഇവിടെയാണ്.

കായംകുളം കായൽ പണ്ട് ഫലഭൂയിഷ്ഠമായ കൃഷിയിടമായിരുന്നുവെന്നും മാർത്താണ്ഡവർമ്മ കായംകുളം രാജാവിനെ യുദ്ധത്തിൽ തോൽപ്പിച്ചതിന്റെ നൈരാശ്യം നിമിത്തം കായംകുളം രാജാവ് തന്റെ നാവികപടയാളികളായ ആറാട്ടുപുഴയിലെ അരയന്മാരെക്കൊണ്ട് പൊഴി മുറിപ്പിച്ച് അതിലൂടെ സമുദ്രജലം കയറ്റിവിട്ട് കൃഷിയിടം കൃഷിയോഗ്യമല്ലാതാക്കിയെന്നും അഭിപ്രായമുണ്ട്കായംകു‌ളത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വിനോദസഞ്ചാര മേഖലാ വികസനം മുന്നിൽ കണ്ടുകൊണ്ട് 2007ൽ 109.9 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു. പദ്ധതിയുടെ നടത്തിപ്പിൽ അപാകങ്ങൾ ഉള്ളതായി ആരോപണമുണ്ടായിട്ടുണ്ട്. നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതികൾ ഇവയാണ്:

  • കായംകുളം കായലിനെയും ദേശീയ ജലപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഉപജലപാത
  • ഹൗസ്ബോട്ട് ടെർമിനൽ
  • ജല കായിക ഇനങ്ങൾക്കായുള്ള കേന്ദ്രം
  • ഉല്ലാസ മേഖല
  • ഗാലറി
  • സുനാമി സ്മാരകം
  • മ്യൂസിയം
  • സൈക്ലിംഗ് ട്രാക്ക്
  • പൊങ്ങിക്കിടക്കുന്ന റെസ്റ്റോറന്റ്
  • സാഹസിക ഇനങ്ങൾക്കുള്ള മേഖല എന്നിവയാണ് പദ്ധതിയിലെ ലക്ഷ്യങ്ങൾ.
kayamkulam kayal

വെള്ളായണി

GOVT.TALUK HOSPITAL KAYAMKULAM

ഭൂമിശാസ്ത്രം

ആലപ്പുഴ ജില്ലയിൽ ഉള്ള പ്രദേശം. കായംകുളം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്നു.കായംകുളം താലൂക്ക് ആശുപത്രി മുഖഛായ മാറ്റത്തിലേക്ക് പഴയ കെട്ടിടങ്ങൾ പൊള

https://www.madhyamam.com/kerala/local-news/alappuzha/kayamkulam/kayamkulam-taluk-hospital-renovation-work-904601

പ്രധാന സ്ഥാപനങ്ങൾ

  • കായംകുളം കായൽ
  • ഓണാട്ടുകര നെല്ലുഗവേഷണ കേന്ദ്രം
  • കൃഷ്ണപുരം കൊട്ടാരം
  • എം എസ് എം കോളേജ്‌
  • ആശുപത്രി
  • എരുവ അബലം
  • ഗവ.താലൂക്ക് ഹോസ്പിറ്റൽ കായംകുളം