സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/എന്റെ ഗ്രാമം
ആനക്കര
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തൃത്താല ബ്ളോക്കിൽ ആനക്കര ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനക്കര.കേരളത്തിലെ അറിയപ്പെടുന്ന ഒരു കലാഗ്രാമം എന്ന ഖ്യാതിയും ഈ ഗ്രാമത്തിനുണ്ട്.കേരളത്തിലും ദേശീയതലത്തിലും പ്രസിദ്ധരായ ഒട്ടേറെ സാഹിത്യ-കലാ രംഗത്തെ പ്രമുഖരുടെ നാട് എന്ന നിലയിലാണ് ഈ ശ്രദ്ധേയത.ഭാരതത്തിന് പെരുമയേകിയ ധാരാളം ധിരവനിതകളെ സംഭാവന ചെയ്ത ആനക്കര വടക്കത്.
ഭൂമിശാസ്ത്രം
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൃത്താല ബ്ലോക്കിൽ ആനക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) സ്ഥിതി ചെയുന്നു .പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗവും മലപ്പുറം ജില്ലയുടെ ചില അതിർത്തികളും ഈ സ്കൂളിന്റെ തൊട്ടടുത്താണ് .ഭൂപ്രകൃതി അനുസരിച്ചു ഇടനാട് മേഖലയിൽ ഉൾപ്പെടുന്ന ഒരു പ്പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയുന്നത് .
പൊതുസ്ഥാപനങ്ങൾ
- ഗോവിന്ദ സ്മാരക വായനശാല ,ആനക്കര
- പോസ്റ്റ് ഓഫീസ്
- ആനക്കര കനറാ ബാങ്ക്
- GOVT .ആയുർവേദ ഡിസ്‌പെൻസറി