ഗവ. എൽ. പി. സ്കൂൾ പാടിവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26204 (സംവാദം | സംഭാവനകൾ)
ഗവ. എൽ. പി. സ്കൂൾ പാടിവട്ടം
വിലാസം
പാടിവട്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201726204




................................

ചരിത്രം

ആമുഖം

അറിവിന്റെ നിര്‍മാണത്തോടൊപ്പം പഠിതാക്കളില്‍ ആത്മവിശ്വാസവും സ്വാശ്രയത്വബോധവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടി 1946 -ല്‍ ഇടപ്പള്ളി വില്ലേജില്‍ സ്ഥാപിതമായ വിദ്യാലയമാണ് പാടിവട്ടം ഗവണ്‍മെന്റ് എല്‍. പി. സ്കൂള്‍. ഈ പ്രദേശത്തെ സാംസ്കാരികമായും സാമൂഹ്യപരമായും നല്ല നിലയില്‍ എത്തിക്കുന്നതിന് നല്ലൊരു പങ്ക് ഈ വിദ്യാലയം നിര്‍വഹിച്ചിട്ടുണ്ട്.ജാതിമതഭേദമില്ലാതെ നാട്ടിലെ എല്ലാ ജനങ്ങള്‍ക്കും പ്രാഥമികവിദ്യാഭ്യാസം ലഭിക്കുന്നതിനായി ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തിനു മുന്നില്‍ 54 സെന്റ് സ്ഥലം വിട്ടുകൊടുത്തതുകൊണ്ട് ഇന്നാട്ടിലെ പഴയ തറവാട്ടുകാരായ കരൂര്‍ മന മഹാമനസ്കത കാണിച്ചു. ഓലഷെഡ്ഡില്‍ തുടങ്ങിയ ഈ വിദ്യാലയം നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടത്തിലേക്കു മാറി.കൊച്ചി കോര്‍പറേഷന്റെസഹായത്താല്‍ ഭൗതികസാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെട്ട് പാടിവട്ടം പ്രദേശത്തെ സരസ്വതി നിലയമായി പരിലസിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

കൊച്ചി കോര്‍പ്പറേഷന്റേയും എസ് എസ് എ യുടെയും സഹായത്താല്‍ സ്കൂളിലെ ഭൗതികസാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെട്ട അവസ്ഥയിലാണ്. കോണ്‍ക്രിറ്റ് ചെയ്ത ഒരു കെട്ടിടവും ഒാടിട്ട രണ്ടു കെട്ടിടങ്ങളും ആണ് ഇന്ന് സ്കൂളിനുള്ളത്.ഏഴ് ക്ലാസ്സ് മുറികളും മറ്റു രണ്ടു മുറികളും ഇതില്‍പെടുന്നു.ഹെഡ്മാസ്റ്ററുടെ റൂം ,കമ്പ്യൂട്ടര്‍ റൂം, എന്നിവ ഇവിടെയുണ്ട് . എല്ലാ ക്ലാസ്സ്മുറികളിലും ഫാനും ലൈറ്റുകളും ഉണ്ട്.നല്ല വൃത്തിയുള്ള അടുക്കള ഞങ്ങള്‍ക്കുണ്ട്.പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി സ്കൂളില്‍ റാമ്പ് ആന്റ് റെയില്‍ ഉണ്ട്. യഥേഷ്ടം വെള്ളം ലഭ്യമാക്കിക്കൊണ്ടുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേറെ വേറെ ടോയ്ലറ്റുകളും ഉണ്ട്.നല്ല കുടിവെള്ളസംവിധാനമാണ് സ്കൂളിലുള്ളത്, ശുദ്ധജലം ലഭ്യമാക്കുന്നതിനായി അക്വാഗാര്‍‍‍‍ഡ് പ്രവര്‍ത്തനക്ഷമമാണ്.ഊഞ്ഞാല്‍, സ്ലൈ‍ഡര്‍, മെറിഗോ റൗണ്ട് എന്നിവയുള്ള കളിസ്ഥലവും ടൈലുകള്‍ വിരിച്ച മുറ്റവും നല്ല ഒരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഉണ്ടാക്കിയിട്ടുണ്ട്.ഇതിനെല്ലാം പുറമെ പൂര്‍ണമായ ഒരു മതിലും സ്വന്തം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. രാജമ്മ
  2. സരസ്വതി
  3. ജാനകി

നേട്ടങ്ങള്‍

ഈ അധ്യയനവര്‍ഷത്തില്‍ നടന്ന എറണാകുളം ഉപജില്ലാകലോത്സവത്തില്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് നാടോടിനൃത്തത്തില്‍ മൂന്നാം സ്ഥാനവും എ ഗ്രേഡും ,മലയാളം പദ്യം ചൊല്ലലില്‍ നാലാം സഥാനവും എ ഗ്രേഡും , മാപ്പിളപ്പാട്ടിന് ബി ഗ്രേഡും ലഭിച്ചു. പ്രവര്‍ത്തിപരിചയമേളയിലും ഞങ്ങളുടെ കുട്ടികള്‍ തങ്ങളുടെ പ്രതിഭ തെളിയിച്ചു. ‍കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ പാഠ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ മികവ് പ്രവര്‍ത്തനങ്ങളില്‍ ഞങ്ങളുടെ സ്കൂളിന് ക്ലസ്റ്റര്‍ തലത്തില്‍ എല്‍ പി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും മെട്രിക് മേളയില്‍ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. അഡ്വ.സന്തോഷ് കുമാര്‍

വഴികാട്ടി

{{#multimaps:10.010404, 76.313651|zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._സ്കൂൾ_പാടിവട്ടം&oldid=263666" എന്ന താളിൽനിന്ന് ശേഖരിച്ചത്