സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ/എന്റെ ഗ്രാമം
എന്റെ ഗ്രാമം
കർണ്ണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശം ആണ് കിളിയന്തറ. കിളികളുടെ നാടായതിനാൽ കിളിയന്തറ എന്ന് പേര് വന്നെന്ന് ഒരു പക്ഷം. അതല്ല കിളിയൻ എന്ന ആദിവാസി താമസിച്ചിരുന്നത് കൊണ്ട് ആ പേരിൽ നാട് അറിയപ്പെടുന്നു എന്ന് മറുപക്ഷം. എന്ത് തന്നെ ആയാലും കവിത തുളുമ്പുന്ന മനോഹരനാമമാണിത് എന്നതിൽ നമുക്ക് അഭിമാനിക്കാം.
സ്കൂൾ
കണ്ണൂർ ജില്ലയിലെ ഇരിട്ടി ടൗണിൽ നിന്നും10 കി . മി .അകലെ പായം പഞ്ചായത്തിൽ , കർണ്ണാടക അതിർത്തിയോടുചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കിളിയന്തറ, സെന്റ് .തോമസ് ഹൈസ്കൂൾ.മലയോരജനതയുടെ സ്വപ്നസാക്ഷാത്ക്കാരമായ ഈ ഹൈസ്കൂൾ 1953-ൽ സ്ഥാപിച്ച. ഈ വിദ്യാലയം കേരളത്തിലെഏറ്റവും നീള മേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മറ്റ് വിവരങ്ങൾ വായനശാല, പള്ളി പുനരധിവാസ കോളനികൾ എന്നിവ കിളിയന്തറ ഗ്രാമത്തിൽ ഉൾക്കൊള്ളുന്നു. വഴി നീളെ ചെറു ഉദ്യാനങ്ങൾ കാണാം. അധ്വാനശീലരായ ആളുകൾ തിങ്ങിപാർക്കുന്ന ഇടം കൂടിയാണിത്