ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് പാതിരിപ്പാടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാതിരിപ്പാടം

എടക്കര ഗ്രാമപഞ്ചായത്തിലെ പാതിരിപ്പാടം എന്ന കൊച്ചു പ്രദേശമാണ് എന്റെ ഗ്രാമം. പ്രകൃതി മനോഹരമായ ഈ സ്ഥലം പണ്ടുകാലത്ത് വയലുകൾ ആയിരുന്നു. ഇവിടം കുറേ ക്രിസ്ത്യൻ പുരോഹിതന്മാരുടെ കുടിയേറ്റ മേഖലയായിരുന്നു. അങ്ങനെയാണ് ഈ പ്രദേശത്തിന് പാതിരിപ്പാടം എന്ന പേര് ലഭിച്ചത്. വയലുകളും അരുവികളും ഈ കൊച്ചു പ്രദേശത്തെ മനോഹരിയാക്കുന്നു. ഈ പ്രകൃതി സുന്ദരിക്ക് വെള്ളി അരഞ്ഞാണം എന്ന് കണക്കെ ഒഴുകുന്ന പാണ്ടിപുഴയും എടുത്തുപറയേണ്ടത് തന്നെയാണ്. കാലക്രമേണ എല്ലാ മത നിവാസികളും ഇവിടെ താമസം ഉറപ്പിച്ചു. അങ്ങനെ മതസൗഹാർദ്ദത്തിന്റെ ഒരു സ്വകാര്യ അഹങ്കാരം കൂടി ഈ പ്രദേശത്തിനുണ്ട്. കുറത്തിയമ്പലം അതിനോട് ചേർന്ന് കുറത്തിമല കൂടാതെ പോസ്റ്റുകളും പള്ളികളും ഈ പ്രദേശത്തുണ്ട്.            

         റബ്ബർ കപ്പ നെല്ല് കവുങ്ങ് കുരുമുളക് എന്നീ കാർഷിക ഉത്പന്നങ്ങളും ഇവിടുത്തെ സമ്പദ് വ്യവസ്ഥയെ ദൃഢപ്പെടുത്തുന്നു

.പൊതു സ്ഥാപനങ്ങൾ

  • ജി എൽപിഎസ് പാതിരിപ്പാടം
  • പോസ്റ്റ് ഓഫീസ്
  • ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ

ചിത്രശാല



48435 pandippuzha.jpg (പ്രമാണം)|പാണ്ടിപ്പുഴ