ജി.എച്ച്.എസ്. നീലാഞ്ചേരി/എന്റെ ഗ്രാമം
നീലാഞ്ചേരി
മലപ്പുറം ജില്ലയിലെ തുവൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതിരമണീയമായ മലഞ്ചെരുവിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് നീലാഞ്ചേരി.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിൽ ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് വേദിയായിട്ടുള്ള, പ്രകൃതി രമണീയമായുട്ടുള്ള മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനെ ചുറ്റിപ്പറ്റിയാണ് നീലാഞ്ചേരി എന്ന ഗ്രാമത്തിന്റെയും ചരിത്രം തുടങ്ങുന്നത്.
ആരാധനാലയം
കാളികാവിലേയും തുവ്വൂരിലുമുള്ള പള്ളികളിലേക്ക് നിസ്കാരത്തിനായി പോകാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് നീലാഞ്ചേരിയിലൊരു പള്ളി എന്ന ആശയം ഉടലെടുത്തത് .നൂറ്റി ഇരുപത്തി രണ്ട് വർഷം പഴക്കം നിർണയിക്കപ്പെട്ട പള്ളിയാണ് നീലാഞ്ചേരി ജുമാ മസ്ജിദ് .സ്ഥാപിക്കാൻ നേതൃത്വം നൽകിയത് ചുള്ളിക്കുളം ഹസൻ മൊയാജിയാണ്. പുരാതനകാലത്തെ പള്ളി രണ്ട് റൂമുകളുള്ള ഓലമേഞ്ഞ മേൽക്കൂരയുള്ള കെട്ടിടമായിരുന്നു. പള്ളിയിലെ ആദ്യ പുരോഹിതൻ കുഞ്ഞയമ്മു മുസ്ലിയാർ ആയിരുന്നു. ആദ്യകാലത്ത് നിസ്കാര സമയം അറിയിക്കുന്നതിനായി ബാങ്കിന് പകരം ഉപയോഗിച്ചിരുന്ന ഉപകരണം ആയിരുന്നു നകാരം. 1970 ൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പള്ളി സന്ദർശിച്ചിട്ടുണ്ട്.
ശ്രദ്ധേയരായ വ്യക്തികൾ
- ശ്രീ.ഉണ്ണ്യാലിക്കുട്ടി ഹാജി
- ശ്രീ ശങ്കരൻകുട്ടി നായർ
- ശ്രീ.ബീരാൻ കുട്ടി