ഉള്ളടക്കത്തിലേക്ക് പോവുക

പള്ളിത്തുറ. എച്ച്.എസ്.എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പള്ളിത്തുറ തിരുവനന്തപുരം

തിരുവനന്തപുരം  ജില്ലയിലെ പള്ളിത്തുറ എന്ന ഗ്രാമം

പടിഞ്ഞാറ്  അറബിക്കടലും കിഴക്കു പാർവതി പുത്തനാറും  തെക്ക് ബഹിരാകാശ ഗവേഷണകേന്ദ്രവും വടക്കു കിൻഫ്ര അപ്പാരൽ പാർക്കും അതിരിടുന്ന ഭൂമിശാസ്ത്ര പരമായ ഒരു മേഖലയാണ് പള്ളിത്തുറ എന്ന ഗ്രാമം .ഫ്രാൻസിസ് സേവ്യറിന്റെ  ആഗമനത്തിനു മുമ്പുതന്നെ ഇവിടെ ഒരു പള്ളിക്കൂടം ഉണ്ടായിരുന്നതായും ബുദ്ധസന്യാസി മാരാണ്  നടത്തിയിരുന്നതെന്നും പള്ളിക്കൂടം ഉള്ള തുറ എന്ന നിലയിൽ ആണ് പള്ളിത്തുറ എന്ന പേര് വന്നതെന്നും ചരിത്രകാരന്മാരുടെ ഒരുനിഗമനം ഉണ്ട് .