ഉള്ളടക്കത്തിലേക്ക് പോവുക

കൃഷ്ണവിലാസ് എ യു പി എസ് കോളേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപ ജില്ലയായ പൂതാടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് കൃഷ്ണ വിലാസ എ യു പി എസ്.

കോളേരി

പൂതാടി വില്ലേജിന്റെ തെക്കെ അറ്റത്തു സ്ഥിതി ചെയ്യുന്ന കോളേരി അമ്പത് വർഷങ്ങൾക്ക് മുമ്പ് വന്യ മൃഗങ്ങളുടെ വിഹാരരംഗമായ വാനപ്രദേശമായിരുന്നു. കുന്നും മലകളും നിറഞ്ഞ ഫലഭൂയിഷ്ഠമായ ഈ വനപ്രദേശം കേരളത്തിന്റെ നാനാഭാഗത്തുനിന്നും കർഷക ജനതയെ ആകർഷിച്ചു.കുടിയേറ്റക്കാർ മലകൾ കയറി വന്നു. മഹാവനങ്ങൾ ജനപഥങ്ങളായി. സ്കൂളുകളും പൊതുസ്ഥാപനങ്ങളും ആവശ്യമായി തീർന്നു. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ഇന്ന് കോളേരി വളരെ മുൻപിലാണ്.

KOLERI TEMPLE
koleri