സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/എന്റെ ഗ്രാമം

12:30, 24 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smitha TJ (സംവാദം | സംഭാവനകൾ) (ചിത്രങ്ങൾ ഉൾപ്പെടുത്തി)

പാടിച്ചിറ

നാടിന്റെ പേര് വന്നത് :

പാടിച്ചിറയ്ക്ക് ഈ പേര് വന്നത് എങ്ങനെ എന്നത് കൗതുകകരമാണ്. ഇന്നത്തെ പാടിച്ചിറ അങ്ങാടിയുടെ സമീപത്തായിരുന്നു പനയ്ക്കൽ ജോസഫിന്റെ കൃഷി സ്ഥലം. വർഷം മുഴുവൻ തീർത്തും ചതുപ്പ് നിറഞ്ഞ ഒരു പ്രദേശവും അതിനോട് ചേർന്ന് ഒരു പ്രകൃതിദത്ത ചിറയുമുണ്ടായിരുന്നു. അതിന് സമീപത്തു കൂടി ആളുകൾ നടന്നാൽ മേൽമണ്ണ് മൊത്തമായി ഇളകുന്നത് കാണാമായിരുന്നു പോലും! ഇക്കാരണത്താൽ ഈ പ്രദേശം ആടിച്ചിറ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. പനയ്ക്കൽ ജോസഫ് ആദ്യമായി തുടങ്ങിവച്ചത് പുൽത്തൈല കൃഷിയായിരുന്നു. തെരുവ് പുല്ല് മാറ്റി തൈലം എടുക്കുവാൻ ധാരാളം ജലം ആവശ്യമായിരുന്നു. അതിലേക്കായി നിലവിലുണ്ടായിരുന്ന ചിറയോട് ചേർന്നായിരുന്നു വാറ്റുപുഴ നിർമ്മിച്ചിരുന്നത്. സമീപത്തായി തന്നെ തൊഴിലാളികൾക്ക് താമസിക്കുവാൻ ഒരു പാടിയും നിർമിച്ചിട്ടുണ്ടായിരുന്നു. പാടിയും ചിറയും ഒത്തുചേർന്നാണ് പാടിച്ചിറ ആയതെന്ന് ഒരു വിഭാഗം ആളുകൾ പറയുന്നു.