ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എച്ച്.യു.പി.എസ്. കരിമ്പനക്കുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കരിമ്പനക്കുളം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കരിക്കാട്ടൂർ വില്ലേജിൽ മണിമല പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കരിമ്പനക്കുളം. മണിമലയിൽ നിന്നും നാല് കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. എട്ടാം നമ്പർ സംസ്ഥാനപാതയായ പുനലൂർ മൂവാറ്റുപുഴ റോഡ് ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു.

ഭൂമിശാസ്ത്രം

പച്ചപ്പ്, ഉരുണ്ട കുന്നുകൾ, കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളുടെ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്ന ശാന്തമായ ഗ്രാമീണ പ്രകൃതി എന്നിവയാൻ ഈ ഗ്രാമം ചുറ്റപ്പെട്ടിരിക്കുന്നു. ഈ ഗ്രാമത്തിന്റെ തെക്കുഭാഗം പൊന്തൻപുഴ വനവും വടക്കുഭാഗം കരിക്കാട്ടൂർ എന്ന സ്ഥലവുമാണ്.

ആരാധനാലയം

തിരുഹൃദയ ദേവാലയം

ചങ്ങനാശ്ശേരി അതിരൂപതയിൽ ഉൾപ്പെടുന്ന കരിമനക്കുളം തിരുഹൃദയ ദേവാലയമാണ് ഈ സ്ഥലത്തെ പ്രധാന ആരാധന കേന്ദ്രമാണ്. കൂടാതെ ദേവാലയത്തോടനുബന്ധിച്ചുള്ള പാരിഷ് ഹാൾ സാമൂഹിക സമ്മേളനങ്ങൾക്ക് പുറമേ പ്രദേശത്തെ നാനാജാതി മതക്കാർ വിവിധ പരിപാടികൾക്ക് ഒന്നിച്ചുകൂടുന്ന ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണ്.

SH church

വിദ്യാഭ്യാസ സ്ഥാപനം

എസ്.എച്ച്.യു.പി.എസ്. കരിമ്പനക്കുളം

ചിത്രശാല

karimpanakulam
SH church