ലിറ്റിൽ ഫ്ലവർ എച്ച്.എസ്.ഊന്നുകൽ
ആമുഖം
ോതമംഗലം രൂപതാകോര്‍പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ല ലിറ്റില്‍ഫ്ലവര്‍ ഹൈസ്കൂള്‍ 1955 ല്‍ സ്ഥാപിതമായി. ഷെവലിയാര്‍ തര്യത് കുഞ്ഞിതൊമ്മന്‍, ശ്രീ വര്‍ക്കി ഉതുപ്പ് പിട്ടാപ്പിള്ളില്‍, ശ്രീ വര്‍ക്കി മത്തായി മങ്ങാട്ട് എന്നിവര്‍ സംഭാവന ചെയ്ത സ്ഥലത്ത് ഊന്നുകല്‍ ലിറ്റില്‍ഫ്ലവര്‍ ഇടവക ദേവാലയത്തിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ച ലിറ്റില്‍ഫ്ലവര്‍ എല്‍പി സ്കൂള്‍ 1962 ല്‍ യുപി സ്കൂളായും 1968 ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. റവ.ഫാദര്‍ പോള്‍ മണ്ഡപത്തില്‍ ആദ്യമാനേജരായും ശ്രീ. ഒ.വി പീറ്റര്‍ (Bsc .BT)ആദ്യഹെഡ് മാസ്റ്ററായും സേവനമനുഷ്ടിച്ചു.ഇപ്പോള്‍ റവ.ഫാ.മാത്യു തെക്കേക്കര മാനേജരായും ശ്രീ.ജോയി തോമസ് കുറവക്കാട്ട് ഹെഡ് മാസ്റ്ററായും സേവനം അനുഷ്ടിക്കുന്നു. ഈസ്കൂളില്‍ യു.പി ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 32 അദ്യാപകരും 5 അനദ്യാപകരും സേവനം ചെയ്യുന്നു. ഇംഗ്ളീഷ് മീഡിയം ഡിവിഷനുകള്‍ എല്ലാക്ലാസ്സുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. 5 മുതല്‍ 10 വരെയുള്ള 21 ഡിവിഷനുകളില്‍ 481 ആണ്‍കുട്ടികളും 369 പെണ്‍കുട്ടികളും ഉള്‍പ്പെടെ 850 കുട്ടികള്‍ ഈ വിദ്യാലയത്തില്‍ 2009-2010 അദ്ധ്യന വര്‍ഷം പഠിക്കുന്നു
സൗകര്യങ്ങള്‍
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങള്‍
കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികള്‍ക്ക് അക്ഷരദീപം പകര്‍ന്നകൊടുത്തുണ്ടിരിക്കുന്ന ഈ വിദ്യാലയം നാടിനൊരു തിലകക്കുറിയായി പ്രശോഭിക്കുന്നു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തുന്ന ഈസ്ഥാപനത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍കൊപ്പം സേവന സന്നദ്ധരായ അദ്യാപകരും പി.റ്റി.എ കമ്മറ്റി അംഗങ്ങളും രക്ഷാകര്‍ത്താക്കളും അഭ്യൂദയകാംക്ഷികളായ നാട്ടുകാരും ഈസ്ഥാപലത്തിന്റ ഉയര്‍ച്ചക്കായി അക്ഷീണം പ്രയത്ലിക്കുന്നു.
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
മേല്‍വിലാസം
പിന്‍ കോഡ് : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :