സെൻറ്. ക്ലയേഴ്സ് സി. എൽ. പി. എസ് തൃശ്ശൂർ
സെൻറ്. ക്ലയേഴ്സ് സി. എൽ. പി. എസ് തൃശ്ശൂർ | |
---|---|
വിലാസം | |
സ്ഥലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | 22412 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സാംസ്ക്കാരിക കേന്ദ്രമായ തൃശ്ശൂരിന്റെ തിരുമുറ്റത്ത് തലയുയർത്തി നിൽക്കുന്ന സെൻറ ക്ലയേഴ്സ് കോൺവെൻറ് എൽ പി സ്കൂൾ 1924 ൽ സ്ഥാപിതമായി .സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന തദ്ദേശവാസികളുടെ ഉന്നമനത്തിനായി ഉദ്ദേശിച്ചാണ് ഈ വിദ്യാലയം ആരംഭിച്ചത് .ആദ്യം ഓല മേഞ്ഞ കെട്ടിടത്തിൽ 1 ,2 ക്ലാസുകൾ ആരംഭിക്കുകയും ക്രമേണ 3 ,4 ക്ലാസ്സുകൾ തുടങ്ങുകയും ചെയ്തു .ഭൂരിഭാഗം കുട്ടികളും നിർദ്ദനരായിരുന്നതിനാൽ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു .പിന്നീട് ഉദാരമതികളുടെ സഹായസഹകരണങ്ങളോടെ ഓടുമേഞ രണ്ടു നില കെട്ടിടമായി ഈ വിദ്യാലയത്തെ ഉയർത്തി .ക്രമേണ ഓരോ ക്ലാസുകൾ കൂടി വന്ന് ഒരു ഹൈസ്കൂളായി .1960 ൽ ലോവർ പ്രൈമറി വിഭാഗം വേർപിരിഞ്ഞു .1975 ൽ എൽ പി വിദ്യാലയത്തിൻറെ സമ്പൂർണ ജൂബിലിയും 2000 ൽ പ്ലാറ്റിനം ജൂബിലിയും 2014 ൽ നവതിയും ആഘോഷിച്ചു .ഇപ്പോൾ ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ 328 വിദ്യാർഥികൾ വിജ്ഞാനവെളിച്ചതിനായി എത്തിച്ചേരുന്നു .Ict സാധ്യതകൾ ഉൾപെടുത്തിയും പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിക്കും വിധം സ്പോക്കൺഇംഗ്ലീഷ് ,ചിത്രംവര ,ഡാൻസ് ,സ്പോർട്സ് ,കമ്പ്യൂട്ടർ ,എന്നിവയിലും പരിശീലനം നൽകി വരുന്നു .2015 ജൂൺ മാസത്തിൽ ഈ വിദ്യാലയത്തിന് പുതിയൊരുമുഖം നൽകും വിധം സ്കൂൾ കെട്ടിടം നവീകരിച്ചു .ആവശ്യമായ ടോയ്‌ലറ്റുകൾ ,കമ്പ്യൂട്ടർലാബ് ,സൗകര്യപ്രദമായ അടുക്കള ,ശുദ്ധമായ കുടിവെള്ള സൗകര്യം ,ജൈവപച്ചക്കറിക്കൃഷി വിദ്യാത്ഥികളുടെ മാനസിക വളർച്ചയ്ക്കും ഉല്ലാസത്തിനുമായി കളിഉപകരണങ്ങളും എല്ലാ ക്‌ളാസുകളിലും സൗണ്ട്ബോക്സ് ഇപ്പോൾ ഇവിടെ ലഭ്യമാണ് .പ്രവർത്തി പരിചയ മേളകൾ ,ശാസ്ത്ര സാമൂഹ്യ ഗണിതമേളകളിൽ കുട്ടികളെ പങ്കെടുപ്പിച് മികവുറ്റവരാക്കുന്നു .