പമ്പയുടെ ഒരു പോഷകനദിയാണു അച്ചൻകോവിലാർ. പശുക്കിടാമേട്, രാമക്കൽതേരി , ഋഷിമല എന്നിവിടങ്ങളിൽനിന്നും ഉദ്ഭവിക്കുന്ന നിരവധി ചെറുപുഴകൾ യോജിച്ചാണ് അച്ചൻകോവിലാറിന് രൂപം നൽകുന്നത്.
തിരുവനന്തപുരത്തു കൂടി ഒഴുകുന്ന ഒരു നദിയാണ് കരമനയാറ്. അഗസ്ത്യകൂടത്തിലെ ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉൽഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റർ ഒഴുകി കോവളത്തിനടുത്തുള്ള തിരുവല്ലം എന്ന സ്ഥലത്തുവച്ച് അറബിക്കടലിൽ ചേരുന്നു.
കേരളത്തിൽ നീലഗിരി മലനിരകളിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് ഭവാനിപ്പുഴ. ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു.
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന നദിയാണ് വാമനപുരം നദി. ആറ്റിങ്ങൽ നഗരത്തിലൂടെ ഒഴുകുന്നതിനാൽ വാമനപുരം നദിയ്ക്ക് ആറ്റിങ്ങൽ നദി എന്നൊരു പേരുകൂടിയുണ്ട്.
കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന രണ്ടു പ്രധാന നദികളിൽ ഒന്നാണ് കല്ലടയാർ. ഈ നദി പശ്ചിമഘട്ടത്തിൽ നിന്നുൽഭവിച്ച്, 121 കി.മീ ഒഴുകി അവസാനം അഷ്ടമുടിക്കായലിൽ പതിക്കുന്നു.
തെക്കൻ കേരളത്തിലൂടെയും മധ്യകേരളത്തിലൂടെയും ഒഴുകുന്ന 92 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ് മണിമലയാർ. കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിലെ മുത്തവറ മലനിരകളാണ് ഈ നദിയുടെ ഉത്ഭവസ്ഥാനം.
കോട്ടയത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്നുൽഭവിച്ചു വേമ്പനാട് കായലിൽ ചെന്നു ചേരുന്നു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഹാൾ വെള്ളയമ്പലം
12
മൂവാറ്റുപുഴയാർ
കോതയാർ, കാളിയാർ, തൊടുപുഴയാർ എന്നീ മൂന്നു നദികൾ സംഗമിച്ചുണ്ടാകുന്ന നദിയാണ് മൂവാറ്റുപുഴയാർ. പശ്ചിമഘട്ടത്തിലെ കാനം, തരംഗം കുന്നുകളിൽ നിന്നുമാണ് നദിയുടെ ഉത്ഭവം, വൈക്കത്തിനടുത്തുവച്ച് വേമ്പനാട്ടുകായലിൽ പതിക്കുന്നു.
തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന ഒരു നദിയാണ് ചാലക്കുടിപ്പുഴ. 144 കിലോമീറ്റർ നീളമുള്ള ചാലക്കുടിപ്പുഴ, ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴകളിൽ ഒന്നാണ്.
തൃശ്ശൂർ ജില്ലയിലൂടെ ഒഴുകുന്ന ഒരു പുഴയാണ് കരുവന്നൂർ പുഴ. ചിമ്മിണി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന കുറുമാലിപ്പുഴയും പീച്ചി വന്യജീവിസങ്കേതത്തിൽ നിന്നുൽഭവിക്കുന്ന മണലിപ്പുഴയും ചേർന്നാണ് കരുവന്നൂർപ്പുഴയാകുന്നത്.
കാവേരി നദിയുടെ പോഷക നദിയാണ് കബിനി. കേരളം, കർണാടകം എന്നീ രണ്ട് സംസ്ഥാനങ്ങളിൽ കൂടി ഒഴുകുന്നു. കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിൽ ഏറ്റവും വടക്കേയറ്റത്തുള്ളത് കബിനിയാണ്.
കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്തുള്ള നദിയാണ് ചാലിയാർ. 169 കി.മി. ആണ് ഇതിന്റെ നീളം. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.
കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്.
കേരളത്തിലെ പശ്ചിമഘട്ടത്തിലെ വയനാടൻ മലകളിൽ നിന്നാരംഭിക്കുന്ന പുഴയാണ് കുറ്റ്യാടി. കേരളത്തിലെ പ്രധാന നദികളിലൊന്നാണിത്. 74 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കുറ്റ്യാടിപ്പുഴ അറബിക്കടലിൽ ചേരുന്നു.
കേരളത്തിലെ ഒരു നദിയാണ് മയ്യഴിപ്പുഴ അഥവാ മാഹി പുഴ. പശ്ചിമഘട്ടത്തിൽ നിന്ന് ആരംഭിച്ച് അറബിക്കടലിൽ ചെന്നു ചേരുന്ന ഇത് പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലൂടെ ഒഴുകുന്നു.
കണ്ണൂർ ജില്ലയിലെ തലശ്ശേരിയ്ക്ക് കിഴക്ക് പാട്യത്തിന് സമീപത്തുനിന്നും ഉത്ഭവിച്ച് അഞ്ചരക്കണ്ടി പുഴയുടെ ഒരു കൈവഴിയുമായി ചേർന്ന് ധർമ്മടം പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്ന പുഴയാണ് കുയ്യാലി പുഴ. തലശ്ശേരി പുഴ എന്നും അറിയപ്പെടുന്നു.
ഉത്തര മലബാറിലെ പ്രധാന പുഴകളിൽ ഒന്നാണ് വളപട്ടണം പുഴ. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴയാണിത്. കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്
പെരുമ്പ പുഴ, പെരുമ്പുഴ, പെരും പുഴ, പെരുവാമ്പപ്പുഴ, വണ്ണാത്തിപുഴ എന്നീ പേരുകളിലും പയ്യന്നൂർ പുഴ അറിയപ്പെടുന്നു. 51 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ നദി കവ്വായി കായലിൽ പതിക്കുന്നു.
പശ്ചിമഘട്ടത്തിലെ ചേരിക്കളത്തൂരിൽ ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 45 കിലോമീറ്റർ ആണ്. ഇതിന്റെ കരയിലാണ് പ്രമുഖ തടിവ്യവസായ കേന്ദ്രമായ കല്ലായി സ്ഥിതി ചെയ്യുന്നത്.
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള ചിത്താരി ഗ്രാമത്തിലൂടെ ഒഴുകുന്ന ഒരു ചെറിയ പുഴയാണ് ചിത്താരിപ്പുഴ. ഇരിയ പുണൂർ ഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന ചിത്താരിപ്പുഴക്ക് 25 കിലോ മീറ്റർ നീളമുണ്ട്.
കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദിയാണ് നെയ്യാർ. 56 കിലോമീറ്ററാണ് ഇതിന്റെ നീളം. അഗസ്ത്യാർകൂടത്തിൽ നിന്നാണ് നദിയുടെ ഉദ്ഭവം. തിരുവനന്തപുരം ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു.