അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ/2024-25
ജൂൺ 5. പരിസ്ഥിതി ദിനം ആചരിച്ചു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .പരിസ്ഥിതി ദിന സന്ദേശം,പരിസ്ഥിതി ദിന ക്വിസ് മത്സരം ,വൃക്ഷത്തൈ നടൽ ,എൻസിസിയുടെ ആഭിമുഖ്യത്തിൽ വനത്തിൽ വിത്ത് എറിയൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഈ ദിനത്തോടനുബന്ധിച്ച് ശ്രീ ഷാജി സി സി വിദ്യാർഥികൾക്ക് സന്ദേശം നൽകി.
"സീഡ്ബോൾ ത്രോ" ആവേശമായി.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻസിസിയുടെ ആഭിമുഖ്യത്തിൽ മുത്തങ്ങ വനമേഖലയിൽ "വിത്തുരുളയെറിയൽ" പ്രവർത്തനം സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂൾ, സെൻമേരിസ് ഹയർസെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളിലെ എൻസിസി അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.വിദ്യാർത്ഥികൾ മുത്തങ്ങയിൽ പോയി വനപാലകരുടെ സാന്നിധ്യത്തിൽ വനത്തിലേക്ക് വിവിധയിനം വിത്ത് ഉരുളകൾ എറിഞ്ഞു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.അസംപ്ഷൻ ഹൈസ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ പച്ചക്കറി തോട്ടം പുല്ലുകൾ നീക്കി ശുചീകരിച്ചു.അന്നേദിവസം വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. കൂടാതെ പരിസര ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ക്ലബ്ബ് പരിസ്ഥിതി ക്വിസ് മത്സരം നടത്തി.
മാസ്റ്റർ മിസ്ട്രസ് തുടങ്ങിയവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.
ജൂൺ 19 വായനാദിനാചരണം.
ജൂൺ 19 വായനാദിനാചരണം,ക്ലബ്ബുകളുടെ ഉദ്ഘാടനം വിവിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.രാവിലെ 9 30ന് ആരംഭിച്ച പരിപാടിയിൽ പ്രമുഖ എഴുത്തുകാരിയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ഹെയ്റ സുൽത്താന മുഖ്യാതിഥിയായിരുന്നു.രൂപത കോർപ്പറേറ്റ് മാനേജർ പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ചടങ്ങിന് സ്വാഗതം ആശംസിച്ചു.
ജൂൺ 21 ലഹരി വിരുദ്ധ ദിനാചരണം.
പുതുതലമുറയെ ലഹരിയുടെ കരാളഹസ്തത്തിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി അസംപ്ഷൻ ഹൈസ്കൂളിലും ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ വാരാചരണം സംഘടിപ്പിക്കുന്നു. ഇതിൻറെ ഭാഗമായി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ് മറ്റ് ക്ലബ്ബുകളോടൊപ്പം ചേർന്ന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്കൂളിൽ നേതൃത്വം നൽകുന്നത് അധ്യാപകരായ ശ്രീ സജി ആൻറണി ശ്രീമതി, ഗീതിറോസ് തുടങ്ങിയവരാണ് .
ജൂൺ 26. ലഹരി വിരുദ്ധ പ്രതിജ്ഞ.
ഇതിൻറെ ഭാഗമായി ജൂൺ മാസം 26 തീയതി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. തുടർന്ന് ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരങ്ങൾ, റാലികൾ,ബോധവൽക്കരണ ക്ലാസുകൾ,തെരുവുനാടകം ,മൈമിംഗ് മുതലായവ സംഘടിപ്പിച്ചു.
ആഗസ്റ്റ് 6 ,9 -സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ് എൻസിസി തുടങ്ങിയ സംഘടനകൾ വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.യുദ്ധവിരുദ്ധ പ്രതിജ്ഞ,അസംബ്ലി,പോസ്റ്റർ നിർമ്മാണം മത്സരം ,സോഡാക്കോ കൊക്കുകൾ പറത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് വിവിധ സംഘടനകളുടെ അധ്യാപകർ നേതൃത്വം നൽകി.ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു.വിദ്യാർത്ഥികൾക്കായി യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ സോഡാക്കോ കൊക്കുകൾ നിർമ്മിച്ചപറത്തുകയുണ്ടായി.സ്കൂളിന് സമീപമുള്ള ഒലിവ് മരത്തിന് സമീപം വിദ്യാർത്ഥികളെ അണിനിരത്തി ഹെഡ്മാസ്റ്റർ സമാധാന സന്ദേശം നൽകി...... വീഡിയോ കാണാം താഴെ click ചെയ്യൂ..
https://www.facebook.com/100057222319096/videos/473170992170219
ആഗസ്റ്റ് 15.സ്വാതന്ത്രദിനം ആചരിച്ചു.
ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ പ്രാധാന്യത്തോടെ തന്നെ ആചരിച്ചു.വയനാട് ജില്ലയിലെ മുണ്ടക്കൈ ,ചൂരൽമല പ്രദേശങ്ങളിലെ ഉരുൾപൊട്ടലിനെ തുടർന്ന് വലിയ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു.രാവിലെ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ദേശീയപതാക ഉയർത്തി.യുപി സ്കൂളും ഹൈസ്കൂളും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത് .സാമൂഹ്യശാസ്ത്ര അധ്യാപകനായ ശ്രീ ഷാജി ജോസഫ് സാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദിനാചരണത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് ,ജെ ആർ സി,എൻസിസി തുടങ്ങിയ സംഘടനകൾ യൂണിഫോമിൽ അണിനിരന്നു.സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ തലേദിവസം നഗര മധ്യത്തിലുള്ള ഗാന്ധി പ്രതിമ ശുചിയാക്കുകയും പുഷ്പങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.ആഗസ്റ്റ് 15 ആം തീയതി സ്കൂളിൽ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ സർവ്വമത പ്രാർത്ഥനയും ട്രൂപ് മീറ്റിഗും സംഘടിപ്പിച്ചു .പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി.
ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു
കർഷക ദിനത്തോടനുബന്ധിച്ച് അസംപ്ഷൻ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്ലാസ് തലത്തിൽ ചുമർപത്ര നിർമ്മാണം മത്സരമായി നടത്തി.അതിൽ പഴഞ്ചൊല്ല് ,കൃഷി കവിതകൾ,നാടൻ പാട്ടുകൾ,കഥകൾ,കാർഷിക വൃത്തിയെക്കുറിച്ചുള്ള ലേഖനങ്ങൾ മുതലായവ ചേർക്കാം.മികച്ച ചുമർ പത്രങ്ങൾ നിർമ്മിക്കുന്ന ക്ലാസുകൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്.വലിയ ചാർട്ട് പേപ്പറിൽ കവിതകളും ലേഖനങ്ങളും നാടൻപാട്ടുകളും മറ്റും എഴുതിയോ ഒട്ടിച്ചോ ചേർക്കാവുന്നതാണ്.പിന്നീട് ഇവ എല്ലാ വിദ്യാർത്ഥികൾക്കും കാണുന്നതിനായി സ്കൂൾ വരാന്തയിൽ പ്രദർശിപ്പിച്ചു .പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാസാഹിത്യ വേദി ക്ലബ്ബ് നേതൃത്വം നൽകി. ദിനാചരണവുമായി ബന്ധപ്പെട്ട് ക്ലസ്സുകളിൽ വീഡിയോ പ്രദർനവും നടന്നു. .........കൂടുതൽ വിവരങ്ങൾ,ചിത്രങ്ങൾ കാണാം.
സെപ്റ്റംമ്പർ 5.അധ്യാപക ദിനം
അധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപകരെ ആദരിച്ചു.പ്രത്യേകമായ ആഘോഷ പരിപാടികൾ ഇല്ലാതെയാണ് ഈ വർഷത്തെ അധ്യാപകദിന ആചരണം സംഘടിപ്പിച്ചത്.വയനാട് ജില്ലയിലെ ചൂരൽ മലയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തെ മുൻനിർത്തി വലിയ രീതിയിലുള്ള ആഘോഷ പരിപാടികളൊന്നും പ്ലാൻ ചെയ്യാത്തതിനാൽ വിദ്യാർഥികൾ അധ്യാപകർക്ക് ആശംസ കാർഡുകളും പൂച്ചെണ്ടുകളും നൽകി ആദരിച്ചു.വിദ്യാർത്ഥികൾ ക്ലാസ് തലത്തിലും അധ്യാപകരെ ആദരിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
ഒക്ടോബർ 2.ഗാന്ധി ജയന്തി ദിനം ആചരിച്ചു .
ഒക്ടോബർ 2. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.സുൽത്താൻബത്തേരി അസംഷൻ ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുടെ നേതൃത്വത്തിൽ നഗര മധ്യത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും രഘുപതി രാഘവ രാജാറാം ഗാനമാലപിക്കുകയും ചെയ്തു. പ്രധാന അധ്യാപകൻ ശ്രീ ബിനു തോമസ് , ശ്രീ.ഷാജി ജോസഫ് ,ശ്രീമതി. ജീന അഗസ്റ്റിൽ, ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി നെസ്സി ജോസഫ് എന്നിവർ,ഗാന്ധി ജയന്തി സന്ദേശറാലിക്ക് നേതൃത്വം നല്കി .പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റ സജീവ സഹരണം ഉണ്ടായിരുന്നു. ട്രാഫിക് നിയന്ത്രണത്തിലും കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ നൽകുന്നതിലും സജീവ ശ്രദ്ധ ഉണ്ടായിരുന്നു.തുടർന്ന് സാംസ്കാരിക -ചരിത്ര പ്രാധാന്യമുള്ള ജൈന ക്ഷേത്രം സന്ദർശിക്കുകയും ശിലാലിഖിതങ്ങളെക്കുറിച്ചും ക്ഷേത്രത്തിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.പിന്നീട് സ്കൂൾ അങ്കണത്തിൽ എത്തി സ്കൂളുംപരിസരവും വൃത്തിയാക്കുകയും, പച്ചക്കറി തോട്ടത്തിന്റെ പരിപാലത്തിൽ ഏർപ്പെടുകയും ചെയ്തു .വിവിധ സ്കൗട്ട് ഗൈഡ് കളികൾക്ക് ശേഷം കുട്ടികൾക്ക്ലഘു ഭക്ഷണം നൽകി. സ്കൗട്ട് ആൻ്റ് ഗൈഡ് അധ്യാപകരായ ശ്രീ.ഷാജി ജോസഫ് ശ്രീമതി ജീന അഗസ്റ്റിൻ ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി നെസ്സി ജോസഫ്എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഒക്ടോബർ 10.ലോക കാഴ്ചദിനം ആചരിച്ചു.
അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻ ബത്തേരിയിൽ ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി വയനാട് ജില്ല മെഡിക്കൽ ഓഫീസ് സംഘടിപ്പിക്കുന്ന നേത്രപരിപാലന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. "കുട്ടികളെ നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക" എന്നതാണ് ഈ വർഷത്തെലോക കാഴ്ച ദിനത്തിൻ്റെ സന്ദേശം .കണ്ണുകളെ സംരക്ഷിക്കുക കാഴ്ച മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് വിദഗ്ധർ ക്ലാസുകൾ സംഘടിപ്പിച്ചു.അമിതമായ മൊബൈൽ ഉപയോഗം തുടങ്ങിയ കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകി.ചടങ്ങ് ചെയർമാൻ ടി കെ രമേഷ് ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ വാർഡ് പ്രതിനിധികൾ ,ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ,ഹെൽത്ത് ഡിപ്പാർട്ട്മെന്റിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
ഡിസംബർ 10.മനുഷ്യാവകാശ സംരക്ഷണ പ്രതിജ്ഞയെടുത്തു.
അസംപ്ഷൻ ഹൈസ്കൂളിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു.സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ആയിരുന്നു ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.സാമൂഹികശാസ്ത്ര അധ്യാപകനായ ശ്രീ ഷാജി ജോസഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.