ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 22 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajith Kodakkad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിജയോത്സവവും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു.

20/12/2024

ചെറുപുഴ : ചെറുപുഴ ജെ എം.യുപി സ്കൂളിൽ വിജയാഘോഷവും ക്രിസ്തുമസ് ആഘോഷവും നടത്തി. ഉപജില്ല ജില്ലാ സംസ്ഥാന തലങ്ങളിൽ വിവിധ മേളകളിൽ വിജയികളായ കുട്ടികളെ അനുമോദിച്ചു. പരിപാടി ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എഫ് അലക്സാണ്ടർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചെറുപുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ ബാലകൃഷ്ണൻ അധ്യക്ഷനായി. പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ടി.വി. ജ്യോതിബാസു , പയ്യന്നൂർ ബിപിസി ശ്രീ കെ സി പ്രകാശൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ ദാമോദരൻ മാസ്റ്റർ, സ്കൂൾ മാനേജർ ശ്രീ.കെ.കെ. വേണുഗോപാൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. പ്രധാനാധ്യാപകൻ ശ്രീ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.വി. വി. അജയകുമാർ നന്ദിയും പറഞ്ഞു. പിടിഎ പ്രസിഡണ്ട് ശ്രീ.ടി.വി. രമേശ് ബാബു, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ചിഞ്ചു ജോസ് , സീനിയർ അസിസ്റ്റൻറ് ശ്രീമതി പി ലീന എന്നിവർ ആശംസകൾ നേർന്നു. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി കേക്ക് മുറിച്ചു വിതരണം ചെയ്തു. സ്കൂൾ മുറ്റത്ത് പുൽക്കൂട് ഒരുക്കിയിരുന്നു. നിരവധി സാന്താക്ലോസ്മാരും അണിനിരന്നു. സ്കൗട്ട് ആൻഡ് ഗഡിന്റെ ആഭിമുഖ്യത്തിൽ കരോൾ ഗാനാലാപനവും നടത്തി.

രണ്ടാം ക്ലാസുകാരന്റെ "കുസൃതി കുഞ്ഞുണ്ണി " എന്ന കവിത പുസ്തകം സ്കൂളിന് കൈമാറി .

20/12/2024

ചെറുപുഴ : ചെറുപുഴ ജെ എം യുപി സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന ആഷ് വിൻ സുമേഷ് എന്ന കുട്ടി രചിച്ച കവിതകൾ ചേർത്ത് കുസൃതി കുഞ്ഞുണ്ണി എന്ന പേരിൽ ഒരു കവിത സമാഹാരം പുറത്തിറക്കി. തുളുനാട് ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ കെ ദാമോദരൻ മാസ്റ്റർ സ്കൂളിനു വേണ്ടി ഏറ്റുവാങ്ങി. ചടങ്ങിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ. എം.ബാലകൃഷ്ണൻ അധ്യക്ഷനായി. സ്കൂൾ മാനേജർ ശ്രീ കെ കെ വേണുഗോപാൽ , പിടിഎ പ്രസിഡണ്ട് ശ്രീ ടിവി രമേശ് ബാബു എന്നിവർ സന്നിഹിതരായിരുന്നു.

കുട്ടികൾക്കായി ശുദ്ധജലം ഒരുക്കി സീഡ് ക്ലബ്. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.

12/12/2024

ചെറുപുഴ ജെ എം യു പി സ്കൂളിൽ കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സീനിയർ ചേമ്പറിൻ്റെ സഹകരണത്തോടെ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. വേനൽക്കാലമാകുന്നതോടുകൂടിയുണ്ടാകുന്ന വർദ്ധിച്ച കുടിവെള്ള ആവശ്യങ്ങൾക്ക് വാട്ടർ പ്യൂരിഫയറുകൾ ആവശ്യമാണെന്ന് കുട്ടികൾ കണ്ടെത്തുകയായിരുന്നു. അത്തരമൊരു അന്വേഷണത്തിൽ സീഡ് ക്ലബ്ബിന് സഹായത്തിനെത്തിയത് ചെറുപുഴ സീനിയർ ചേമ്പർ ക്ലബ്ബാണ്. സീനിയർ ചേമ്പർ ചെറുപുഴ ലീജിയൻ്റെ സഹകരണത്തോടു കൂടി  വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഒരുക്കുകയായിരുന്നു. സീനിയർ ചേമ്പറിൻ്റെ ജലധാര പദ്ധതിയോട്

ബന്ധപ്പെടുത്തി സീഡ് ക്ലബ്ബിന് മുൻ വർഷങ്ങളിൽ ലഭിച്ച ജില്ലാപുരസ്കാര തുക കൂടെ ഉപയോഗിച്ചാണ് പരിപാടി നടപ്പാക്കിയത്. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് അലക്സാണ്ടർ വാട്ടർ പ്യൂരിഫയർ  കുട്ടികൾക്കായി നൽകി. ചെറുപുഴ സീനിയർ ചേമ്പർ പ്രസിഡണ്ട് കെ.കെ. സുരേഷ് കുമാർ അധ്യക്ഷനായി. എം.പി.വിനോദ്, ജയപ്രകാശ് , ടി.എൻ. സത്യനാരായണൻ, അജോ മാത്യു, സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ, പി.ടി എ പ്രസിഡണ്ട് ടി.വി. രമേശ് ബാബു, പി. ലീന, സീഡ് ക്ലബ്ബ് കോഡിനേറ്റർ സി.കെ. രജീഷ്, ദാസ്, സ്റ്റാഫ് സെക്രട്ടറി വി.വി. അജയകുമാർ എന്നിവർ സംസാരിച്ചു.

സ്കൂളിന് മുന്നിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു

28/11/2024

ചെറുപുഴ ജെഎം യു പി സ്കൂ‌ളിനു മുന്നിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. നിരവധി അപകടങ്ങൾ സ്കൂളിനു മുന്നിൽ റോഡിൽ ഉണ്ടായത് കണക്കി ലെടുത്താണ് സ്‌പീഡ് ബ്രേക്കർ സ്ഥാപിച്ചത്. സ്കൂൾ അധികൃതർ ചെറുപുഴ പോലീസ് സ്റ്റേഷനിലെത്തി സ്പീഡ് ബ്രേക്കർ സ്ഥാപിക്കുന്നത് സംബന്ധിച്ച് സംസാരിച്ചിരുന്നു. ഇതേ തുടർന്ന് ചെറുപുഴ പോലീസിന്റെ ഇടപെടലാ ണ് സ്‌പീഡ് ബ്രേക്കർ സ്ഥാപി ക്കുന്നതിന് വഴിതെളിച്ചത്. ചെറുപുഴ റോട്ടറി ക്ലബാണ് ഇതിനാവ ശ്യമായ പ്രവർത്തനങ്ങൾ നടത്തിയത്. യോഗത്തിൽ ചെറുപുഴ റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് തടത്തിൽ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ഡിവൈഎസ്‌പി കെ. വിനോദ്‌കുമാർ ഉദ്ഘാടനംചെയ്തു.

ചെറുപുഴ എസ് ഐ രൂപ മധു സുദനൻ, ചെറുപുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയർമാൻ എം. ബാ ലകൃഷ്ണൻ, ഡോ.സി.ഡി. ജോ സ്, കെ.കെ. വേണുഗോപാൽ, റോയി ആന്ത്രോത്ത്, രവി വാഴക്കോടൻ, സലിം തേക്കാട്ടിൽ, റോയി ഇടക്കരോട്ട്, സുഭാഷ്, ജെ എം യുപി സ്‌കൂൾ മുഖ്യാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അധ്യാപകർ, വിദ്യാർഥികൾ, പിടിഎ അംഗങ്ങൾ, വാഹന ഡ്രൈവർമാർ തുടങ്ങിയവർ പങ്കെടുത്തു.

ശിശുദിനത്തിൽ സ്കൗട്ട് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനെ ഓർമ്മിപ്പിച്ചു കൊണ്ട്  വിവിധ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു.

14/11/2024

ചെറുപുഴ : ചാച്ചാജിയുടെ ജന്മദിനത്തിൽ സേവന തൽപരരായ ഒരു ജനതയെ വാർത്തെടുക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ വിവിധ യൂണിറ്റുകൾ ചെറുപുഴ ജെ.എം. യുപി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി വിഭാഗത്തിൽ ബണ്ണി യൂണിറ്റുകളും എൽ പി വിഭാഗത്തിൽ ബുൾബുൾ, കബ് യൂണിറ്റുകളും, യുപി വിഭാഗത്തിൽ ഗൈഡ്സിന്റെ പുതിയ യൂണിറ്റും ശിശുദിനത്തിൽ ആരംഭിച്ചു. സേവന തൽപരരായ കുട്ടികളെ വാർത്തെടുക്കുന്നതിനും കുട്ടികളുടെ മാനസിക ശാരീരിക വികസനത്തിനുമുള്ള പ്രവർത്തനങ്ങളാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബുവിന്റെ അധ്യക്ഷതയിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ സംസ്ഥാന ഓർഗനൈസിംഗ് കമ്മീഷണർ സിപി ബാബുരാജ് ബണ്ണീസ് ലോഗോ പ്രകാശനം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി പി.സി. ജയസൂര്യൻ, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ ഗൈഡ് ബീന ജോസഫ് , സ്കൂൾ മാനേജർ കെ.കെ. വേണുഗോപാൽ, പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് പി. ലീന , കബ് മാസ്റ്റർ എം .കെ . മാനഷ്, എന്നിവർ സംസാരിച്ചു. സ്കൗട്ട് പ്രസ്ഥാനത്തെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാകുന്നതിന് വേണ്ടി അവതരണവും നടത്തി. സ്കൗട്ട് പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ബേഡൻ പവ്വൽ, ഭാര്യ ലേഡി ബേഡൻ പവ്വൽ , സഹോദരി ആഗ്നസ് എന്നിവരുടെ വേഷത്തിൽ ഫാത്തിമത്ത് നാദിയ , അമേയ ഷൈജു, ജിസ്മ ജോജി എന്നിവർ എത്തിയത് കുട്ടികൾക്ക് ഏറെ കൗതുകമായി മാറി. യൂണിറ്റ് ലീഡർമാരായ കെ. എം. രജനി, എം. ബി .ഷീബ, ഇ. ഹരിത, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ശുചിത്വ ബോധവത്ക്കരണ റാലി നടത്തി ജെ എം യു പി

12/11/2024

സാമൂഹ്യശാസ്ത്ര ക്ലബ്, പിടിഎ, സീഡ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, നല്ല പാഠം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 12/11/2024 ചൊവ്വാഴ്‌ച രാവിലെ 10 മണിക്ക് ശുചിത്വ ബോധവത്ക്കരണ റാലി നടത്തി. ശുചിത്വ ബോധവത്‌ക്കരണ മുദ്രാവാക്യം വിളിച്ച് പ്ലക്കാർഡുകളുമേന്തി ജെ എം യു പിയിൽ നിന്നാരംഭിച്ച റാലി ചെറുപുഴ ടൗണിനെ വലം വച്ച് തിരികെ സ്ക്‌കൂളിൽ സമാപിച്ചു. ഹെഡ്‌മാസ്റ്റർ ഉണ്ണികൃഷ്ണൻ മാസ്റ്റർ മാസ്റ്റർ, മറ്റധ്യാപകരായ ലീന, സതീഷ്, രജീഷ്, ഷീന, ജിഷ പിടിഎ പ്രസിഡണ്ട് രമേഷ് ബാബു എന്നിവർ റാലിക്ക് നേതൃത്വം നൽകി.

ഹരിത വിദ്യാലയ പ്രഖ്യാപനം.

01/11/2024

മാലിന്യമുക്ത നവകേരള്ളം ക്യാമ്പയിൻ്റെ ഭാഗമായി ഹരിത വിദ്യാലായ പ്രഖ്യാപന ചടങ്ങ് രാവിലെ 11 മണിക്ക് ചെറുപുഴ ജെ എം യു പി സ്കൂളിൽ നടന്നു. ചെറുപുഴ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ശ്രീ എം ബാലകൃഷ്ണൻ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി. പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ മോഡൽ ഓഫീസർ ആയ മനോജ് കുമാർ സി എ സ്വാഗതം പറഞ്ഞു.  ടി പി പ്രഭാകരൻ, പിടിഎ പ്രസിഡണ്ട് രമേഷ് ബാബു, മദർ പിടിഎ പ്രസിഡണ്ട് ചിഞ്ചു റാണി എന്നിവർ ആശംസ പ്രസംഗം നടത്തി. അജയകുമാർ നന്ദി അറിയിച്ചു തുടർന്ന് വിദ്യാർത്ഥികളും ഭാരവാഹികളും അധ്യാപകരും ചേർന്ന് വിദ്യാലയവും പരിസരവും ശുചീകരിച്ചു.

സഞ്ചയിക പദ്ധതി ഉദ്ഘാടനം ചെയ്തു.

30/10/2024

ചെറുപുഴ :ചെറുപുഴ ജെ.എം. യുപി സ്കൂളിൽ പുതുതായി ആരംഭിച്ച സഞ്ചയിക പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം  ചെറുപുഴ പോലീസ് സബ് ഇൻസ്പെക്ടർ രൂപ മധുസൂദനൻ നിർവഹിച്ചു. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിന് വേണ്ടി സംസ്ഥാന ധനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ ട്രഷറിയിൽ അക്കൗണ്ട് തുടങ്ങുകയും കുട്ടികളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. ചെറുപുഴ സബ് ട്രഷറി ഓഫീസർ കെ.പി. ലത കുട്ടികളിൽ നിന്ന് ആദ്യ നിക്ഷേപം ഏറ്റു വാങ്ങി.ഐവാൻ വർഗീസ്, ജോസ് വിൻ ജിതേഷ് എന്നിവർ തുക കൈമാറി. കുട്ടികൾക്കുള്ള പാസ്ബുക്ക് വിതരണം എസ് ആർ ജി കൺവീനർ പി ലീന നടത്തി. ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സഞ്ചയിക ഇൻ ചാർജ് റോബിൻ വർഗീസ് സ്വാഗതവും ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു. പിടിഎ പ്രസിഡണ്ട്  ടിവി രമേശ് ബാബു, ദേശീയ സമ്പാദ്യ പദ്ധതി ഏജൻറ്  കെ .ജെ . അന്നമ്മ, മദർ പി.ടി.എ പ്രസിഡണ്ട് ചിഞ്ചു ജോസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

പയ്യന്നൂർ ഉപജില്ലാ കലോത്സവം ജെ എം യു പി സ്കൂൾ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

19/10/2024

63 മത് കേരള സ്കൂൾ കലോത്സവത്തിന്റെ പയ്യന്നൂർ ഉപജില്ലാ മത്സരങ്ങൾ പൂർത്തിയായപ്പോൾ ചെറുപുഴ ജാനകി മെമ്മോറിയൽ യു പി സ്കൂൾ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അറബി കലോത്സവത്തിൽ 14 വർഷമായി ഒന്നാം സ്ഥാനം നിലനിർത്തുന്നു.എൽ പി വിഭാഗം ജനറൽ മത്സരത്തിൽ നാലാം സ്ഥാനവും സംസ്കൃതോത്സവത്തിൽ അഞ്ചാം സ്ഥാനവും നേടി. പയ്യന്നൂർ ഉപജില്ലയിലെ ഏറ്റവും മികച്ച വിജയവുമായി ജാനകി മെമ്മോറിയൽ യുപി സ്കൂൾ ഈ വർഷവും വിജയയാത്ര തുടരുന്നു. ഈ വിജയത്തിൽആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ചെറുപുഴ ടൗണിൽ  പിടിഎയും അധ്യാപകരും കുട്ടികളും ചേർന്ന് വിജയാഹ്ലാദപ്രകടനം സംഘടിപ്പിച്ചു.

പയ്യന്നൂർ ഉപജില്ല ശാസ്ത്രമേളയിൽ ചെറുപുഴ ജെ എം യു പി സ്കൂളിന് മികച്ച വിജയം ആഹ്ലാദപ്രകടനം നടത്തി കുട്ടികൾ.

07/10/2024

പയ്യന്നൂർ ഉപജില്ലാ ശാസ്ത്രമേളയിൽ ചെറുപുഴ ജെ എം യു പി സ്കൂൾ മികച്ച വിജയം കരസ്ഥമാക്കി. പ്രവർത്തി പരിചയം, ഗണിതം, സയൻസ്,സാമൂഹ്യശാസ്ത്രം,ഐ.ടി  എന്നീ മേളകളിൽ പങ്കെടുത്ത എല്ലാ കുട്ടികളും മികച്ച വിജയം കരസ്ഥമാക്കി. വിവിധ മേളകളിലായി 56 ഓളം കുട്ടികൾ മത്സരിച്ചു. 12 കുട്ടികൾ ഒന്നാം സ്ഥാനവും 11 കുട്ടികൾ രണ്ടാം സ്ഥാനവും 9 പേർ മൂന്നാം സ്ഥാനവും നേടി. പയ്യന്നൂർ ഉപജില്ലയിലെ ഓവറോൾ വിജയത്തിൽ 316 പോയിൻ്റുമായി യുപി സ്കൂളുകളിൽ ഒന്നാമതെത്തിയത്  ജെ എം യു പി ആണ്. പ്രവർത്തി പരിചയ മേളയിൽ എൽ പി യിലും യുപിയിലും ഒന്നാം സ്ഥാനം. ഗണിത മേളയിൽ എൽ പി യിൽ ഒന്നാം സ്ഥാനം യുപിയിൽ രണ്ടാം സ്ഥാനം സയൻസ് മേളയിൽ എൽപിയിൽ ഒന്നാം സ്ഥാനവും യുപിയിൽ മൂന്നാം സ്ഥാനവും നേടി. സാമൂഹ്യശാസ്ത്രമേളയിൽ എൽപി യിലും യുപിയിലും മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂൾ കരസ്ഥമാക്കിയ അഭിമാനാർഹമായ നേട്ടത്തിൽ ഇന്ന് ടൗണിൽ ആഹ്ലാദപ്രകടനം നടത്തി. അനുമോദന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു അധ്യക്ഷനായി. പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  സ്കൂൾ മാനേജർ കെ കെ വേണുഗോപാൽ വിജയികളെ അനുമോദിച്ചു. മദർ പി ടി എ പ്രസിഡണ്ട് ചിഞ്ചു ജോസ്, പി.ലീന, എം.എസ് .മിനി എന്നിവർ സംസാരിച്ചു. കെ.എസ്. ബിന്ദു, പി. ജീന , പി.നിഷ , കെ. അജിത്ത് എന്നിവർ നേതൃത്വം നൽകി.

ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ട് ശുചിത്വ സാക്ഷരത, നവകേരളം മാലിന്യമുക്തം പ്രഖ്യാപനം നടത്തി.

ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സർവ്വ മതപ്രാർത്ഥന, ഹരിത കർമ്മ സേനയെ ആദരിക്കൽ, ശുചീകരണം എന്നിവയുമായി ഗാന്ധിജയന്തി ദിനം ആചരിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് മാലിന്യനിർമാർജനത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഹരിത കർമ്മ സേനയെ ആദരിച്ചു.  ശുചിത്വ സാക്ഷരത  നവകേരളം,മാലിന്യമുക്തം പ്രഖ്യാപനം നടത്തി. കുട്ടികൾക്കായി പ്ലാസ്റ്റിക്കിനെതിരായ ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സർവ്വമത പ്രാർത്ഥന നടത്തി. കുട്ടികളും പി.ടി എ. യും അധ്യാപകരും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. പരിപാടികൾക്ക് പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു അധ്യക്ഷനായി. പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മസേന ചെറുപുഴ പഞ്ചായത്ത് കൺസോർഷ്യം സെക്രട്ടറി  രജിത ശശിയെ മദർ പി ടി.എ പ്രസിഡണ്ട് സോഫിയ മെജോ പൊന്നാടയണിയിച്ച് ആദരിച്ചു. ടി.പി. പ്രഭാകരൻ, ഫ്ലോജസ് ജോണി, കെ.ദിൽജിത്ത് രാജ് എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി വി.വി. അജയകുമാർ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പി.ലീന നന്ദിയും പറഞ്ഞു.

പോഷൺ മാ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.

26/09/2024

ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ  കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അനീമിയ  എന്നഅവസ്ഥയിൽനിന്ന് കുട്ടികളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തുന്ന ക്യാമ്പയിനാണ് ഇത്. അതിനുവേണ്ടി ആറാം ക്ലാസ് മുതലുള്ള കുട്ടികൾക്കായി അയൺ ഗുളികയും വിതരണം ചെയ്യുന്നു. ചെറുപുഴ ജെ എം യു പി സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും പുളിങ്ങോം എഫ് എച്ച് സി യുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ മുറ്റത്ത്  വൃക്ഷത്തൈ നടുകയും ചെയ്തു. അനീമിയ ടെസ്റ്റ് സംഘടിപ്പിക്കുകയും കുട്ടികൾക്കായി HB സ്ക്രീനിങ് നടത്തുകയും ചെയ്തു. പരിപാടികൾക്ക് സ്കൂൾ പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് JPHN സൈറ ടി. മുഹമ്മദ്  പരിപാടി ഉദ്ഘാടനം ചെയ്തു. RBSK നേഴ്സ് സി.എൻ.സിജിമോൾ, MLSP കെ .കവിത എന്നിവർ ആശംസകൾ നേർന്നു. ഹെൽത്ത് ക്ലബ്ബ് കൺവീനർ ഫ്ലോജസ് ജോണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി വി അജയകുമാർ നന്ദിയും പറഞ്ഞു.

ക്ലാസ് റൂമുകൾ സ്മാർട്ടാക്കുന്നതിനായി സ്മാർട്ട് ടിവികൾ.

23/09/2024

ചെറുപുഴ ജെ എം യു പി സ്കൂളിൽ ഐടി സാങ്കേതികവിദ്യയുടെ സഹായത്തോടെ ക്ലാസ് റൂം പ്രവർത്തനങ്ങൾ  കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി  ടിവി സ്ഥാപിച്ചു. ക്ലാസ് റൂമുകളിൽ  സ്ഥാപിച്ച ടിവിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ശ്രീ.കെ കെ വേണുഗോപാൽ നിർവഹിച്ചു. കുട്ടികൾക്ക് കണ്ടും കേട്ടും പഠിക്കുന്നതിനുള്ള പുതിയ ഉപാധിയായി ഏഴ് ടിവികൾ വിവിധ ക്ലാസ്സുകളിൽ സ്ഥാപിച്ചു. മുൻ പ്രധാധ്യാപകരായ  ശ്രീമതി. കെ ബേബി ഗിരിജ, ശ്രീമതി കെ വി നീന, മുൻ അധ്യാപിക ശ്രീമതി കെ സത്യവതി എന്നിവരുടെ സഹകരണത്തോടെയാണ് ക്ലാസ് റൂമുകളിൽ ടിവി സ്ഥാപിച്ചത്. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ ടി.വി. രമേശ് ബാബു അധ്യക്ഷനായി. പ്രധാനാദ്ധ്യാപകൻ ശ്രീ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും ശ്രീമതി കെ എസ് ശ്രീജ നന്ദിയും പറഞ്ഞു.

ഓണാഘോഷവും അനുമോദനവും സംഘടിപ്പിച്ചു.

13/09/2024

ചെറുപുഴ ജെ എം യു പി സ്കൂളിൽ  ഈ വർഷത്തെ ഓണാഘോഷവും എൽ എസ് എസ് / യുഎസ്എസ്  വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. അധ്യാപക ദിനത്തിൽ കേരള ടീച്ചേഴ്സ് അക്കാദമിയുടെ സ്കൂൾരത്ന അധ്യാപക പുരസ്കാരം നേടിയ ലീന ടീച്ചറെ ആദരിച്ചു. കഴിഞ്ഞ അധ്യയന വർഷം ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും നടത്തി ചെറുപുഴ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം ബാലകൃഷ്ണൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മാനേജർ കെ. കൊ വേണുഗോപാൽ  കുട്ടികളെ അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് ടി വി രമേശ് ബാബു അധ്യക്ഷൻ ആയിരുന്നു. പീ.ലീന, ചിഞ്ചു ജോസ് ,  ദിൽജിത്ത് രാജ്  എന്നിവർ ആശംസകൾ നേർന്നു. പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി വി വി അജയകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കുമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

അധ്യാപക ദിനത്തിൽ അധ്യാപകരോടൊപ്പം ചേർന്ന് കുട്ടികളും രക്ഷിതാക്കളും.

05/09/2024

ചെറുപുഴ ജെ എം യു പി സ്കൂളിൽ വിവിധ പരിപാടികളോടെ അധ്യാപക ദിനം ആചരിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ കെ സുരേഷ് കുമാർ മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾരത്നനാഷണൽ അധ്യാപക അവാർഡ് കരസ്ഥമാക്കിയ പി ലീന ടീച്ചറെ ചടങ്ങിൽ കനറാ ബാങ്ക് ചെറുപുഴ ശാഖാ മാനേജർ പി.വി.അശ്വിനി ഉപഹാരങ്ങൾ നൽകി ആദരിച്ചു. കാനറാ ബാങ്ക് ചെറുപുഴ ശാഖയുടെ ആഭിമുഖ്യത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരേയും ആദരിച്ചു.അസി.മാനേജർ വിവേക് രംഗർ ജാനവ്, അഖിൽ ജെ. ടോം എന്നിവർ നേതൃത്വം നൽകി. പിടിഎയുടെ ആഭിമുഖ്യത്തിൽ മുഴുവൻ അധ്യാപകരെയും ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി രൂപതാ പ്രതിനിധികൾ വിദ്യാലയത്തിലെത്തി അധ്യാപകരെ ആദരിച്ചു. അതിരൂപതാ സെക്രട്ടറി ജെയിംസ് ഇമ്മാനുവൽ അധ്യാപകരെ  പൊന്നാട അണിയിച്ചു. ജെ. സെബാസ്റ്റ്യൻ,ഷാജു പുത്തൻപുര, സജി തോപ്പിൽ,ജോയി വെള്ളിമൂഴ എന്നിവർ സന്നിഹിതരായിരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ് നേതൃത്വത്തിൽ അധ്യാപകർക്ക് പൂച്ചെണ്ടു നൽകി സ്കൂളിലേക്ക് ആനയിച്ചു. അധ്യാപകരുടെ വകയായി കുട്ടികൾക്ക് മധുരവും വിതരണം ചെയ്തു. പരിപാടികൾക്ക് പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു അധ്യക്ഷത വഹിച്ചു. അധ്യാപക അവാർഡ് ജേതാവ് കെ.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചിഞ്ചു ജോസ്, മാത്യു ജോൺ, പി. സുനീഷ്  എന്നിവർ ആശംസകൾ നേർന്നു. പ്രധാനാദ്ധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.വി. അജയകുമാർ നന്ദിയും പറഞ്ഞു.


നാട്ടറിവ് ദിനത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.

22/08/2024

ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ പിടിഎയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. ചെറുപുഴ കൃഷിഭവൻ അസിസ്റ്റൻറ് കൃഷി ഓഫീസർ പി. ഗീത പച്ചക്കറി തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. വിഷ രഹിത പച്ചക്കറി സ്കൂൾ മുറ്റത്ത് തന്നെ വിളയിച്ചെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പിടിഎ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒന്നാം ക്ലാസിലെ കെ ആദിദേവ് തന്റെ പിറന്നാൾ ദിനത്തിൽ സ്കൂളിന് കൈമാറിയ പച്ചക്കറി തൈകൾ അസിസ്റ്റൻറ് കൃഷി  ഓഫീസർ പി. ഗീത ഏറ്റുവാങ്ങി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു അധ്യക്ഷനായി. പ്രധാനാധ്യാപകൻ  പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി വി അജയകുമാർ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് ബിന്നി അഗസ്റ്റിൻ , പി.വി. ഭാസ്കരൻ, റോബിൻ വർഗ്ഗീസ്, മാത്യു ജോൺ, പി.ലെനീഷ് ,സോഫി ജോസഫ്, എ.അനില എന്നിവർ നേതൃത്വം നൽകി.

കെ കുഞ്ഞി കൃഷ്ണൻ നായരുടെ  ഫോട്ടോ അനാച്ഛാദനം ചെയ്തു.

13/08/2024

ചെറുപുഴ : ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിന്റെ  മാനേജർ ആയിരുന്ന അന്തരിച്ച കെ കുഞ്ഞി കൃഷ്ണൻ നായരുടെ  ഫോട്ടോ സ്കൂളിൽ അനാച്ഛാദനം ചെയ്തു.കാസർഗോഡ് പാർലമെൻറ് അംഗം രാജ്മോഹൻ ഉണ്ണിത്താൻ സ്കൂളിൽ നടന്ന ചടങ്ങിൽ ഫോട്ടോ അനാച്ഛാദനം ചെയ്തു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ അധ്യക്ഷനായിരുന്നു. പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടിവി ജ്യോതിബാസു മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂളിലെ പൂർവ്വാധ്യാപകൻ വി കൃഷ്ണൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു , മദർ പിടിഎ പ്രസിഡണ്ട് വി റാഹില എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി വി അജയകുമാർ നന്ദിയും പറഞ്ഞു.

ചെറുപുഴ ജെ.എം യു പി സ്കൂൾ കലോത്സവം നടത്തി.

09/08/2024

പഠനത്തോടൊപ്പം കുട്ടികളുടെ കലാവാസനകളെ വളർത്തുന്നതിനായി നടത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യപടിയായുള്ള സ്കൂൾതല മത്സരങ്ങളാണ് നടന്നത്. രാവിലെ 9 30 മുതൽ ആരംഭിച്ച പരിപാടികൾ വൈകുന്നേരം വരെ നീണ്ടുനിന്നു. മലയാളം പദ്യം ചൊല്ലൽ , സംഗീതം,മാപ്പിളപ്പാട്ട്, നാടോടി നൃത്തം മുതലായ വിവിധ ഇനങ്ങൾ അരങ്ങേറി. കുട്ടികൾ വളരെ ആവേശത്തോടെ പരിപാടികളിൽ പങ്കെടുത്തു.

കുടുക്ക പൊട്ടിച്ചും ആഗ്രഹങ്ങൾ മാറ്റിവെച്ചും വയനാടിനായി കൈകോർത്ത് കുട്ടികൾ.

07/08/2024

ചെറുപുഴ ജെ.എം. യു.പി സ്കൂളിലെ കുട്ടികൾ വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ രംഗത്തെത്തി. കുട്ടികൾ സ്വരൂപിച്ചു വച്ചിരുന്ന കുടുക്കകൾ പൊട്ടിച്ച് അതിലെ തുക സ്കൂളിൽ എത്തിക്കുകയായിരുന്നു. പല ആഗ്രഹങ്ങൾ മനസ്സിൽ കരുതി അവർ കുടുക്കയിൽ ശേഖരിച്ചുവച്ച പണം വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിലെത്തിക്കുകയായിരുന്നു. ഈ കുടുക്കകളും ഉണ്ടായിരുന്ന തുകയും ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എഫ് അലക്സാണ്ടർ മാസ്റ്റർ പ്രധാനാദ്ധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി. പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബു അധ്യക്ഷത വഹിച്ചു.മദർ പിടിഎ പ്രസിഡണ്ട് വി. റാഹില , സ്റ്റാഫ് സെക്രട്ടറി വി.വി. അജയകുമാർ, ഇ. ജയചന്ദ്രൻ, ടി.പി. പ്രഭാകരൻ, കെ. സുനീഷ് , പി. രാധാകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഒളിമ്പിക്സ് ദീപശിഖാ പ്രയാണം നടത്തി.

27/07/2024

ചെറുപുഴ ജെ എം യു പി സ്കൂളിൽ ഒളിമ്പിക്സ് ദീപശിഖാ റാലി സംഘടിപ്പിച്ചു. പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസ അർപ്പിച്ചു കൊണ്ടാണ് പരിപാടി നടത്തിയത്.സ്കൂൾ സീനിയർ അസിസ്റ്റൻ്റ് പി.ലീന കായികതാരങ്ങൾക്ക് ദീപശിഖ കൈമാറി. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടികൾക്ക് എ ജെ ബിജോയി, വി വി അജയകുമാർ എന്നിവർ നേതൃത്വം നൽകി.

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത് പുനരാവിഷ്കരിച്ച് ചെറുപുഴ ജെ.എം.യു.പി. സ്കൂൾ കുട്ടികൾ

22/07/2024

ചെറുപുഴ ജെ എം യു പി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ സംഭവം നാടക രൂപത്തിൽ അവതരിപ്പിച്ചു. സംഗീതജ്ഞനും വാദ്യോപകരണ വിദഗ്ധനുമായ ജോയി പയ്യന്നൂരിൻ്റെ ശിക്ഷണത്തിലാണ് കുട്ടികൾ നാടകം അഭ്യസിച്ചത്. ചന്ദ്രനിലേക്കുള്ള മനുഷ്യൻറെ യാത്രയും  മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തിയതും ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും ശേഖരിച്ചതും തിരികെ ഭൂമിയിൽ എത്തിയതുമായ സംഭവങ്ങൾ വളരെ ആകർഷകമായി അവതരിപ്പിച്ചു. ചാന്ദ്രദിന പരപാടികൾക്ക്  ശാസ്ത്ര ക്ലബ്ബ് കൺവീനർ പി. നിഷ അധ്യക്ഷയായി. ഉദ്ഘാടനം പ്രധാനാധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ നിർവഹിച്ചു.   പ്രമുഖ കലാകാരനായ പി ജോയിയെ ചടങ്ങിൽ ആദരിച്ചു. പി.ലീന , വി. വി. അജയ കുമാർ എന്നിവർ ആശംസകൾ നേർന്നു. എം.എസ്. മിനി സ്വാഗതവും ബിനി ജോർജ് നന്ദിയും പറഞ്ഞു. വി.ആർ ആദർശ്, ഫാത്തിമത്ത് നാദിയ , ഇസമരിയ റോബിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വൈക്കം മുഹമ്മദ് ബഷീറിൻറെ കഥാപാത്രങ്ങളെ രംഗത്തവതരിപ്പിച്ചു കൊണ്ട്  വിവിധ ക്ലബ്ബുകളുടെ  ഉദ്ഘാടനം നടത്തി.

05/07/2024

ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ  വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മ ദിനത്തിൽ അദ്ദേഹത്തിൻറെ അനശ്വര കഥാപാത്രങ്ങളായി കുട്ടികൾ വേഷം അണിഞ്ഞ് വേദിയിൽ എത്തി. മജീദ്, സുഹറ, കുഞ്ഞി പാത്തുമ്മ പാത്തുമ്മ , ഖദീജ,ഒറ്റക്കണ്ണൻ പോക്കർ, സൈനബ,മണ്ടൻ മുത്തപ്പ ,ആനവാരി രാമൻ നായർ,പൊൻകുരിശ് തോമ,വട്ടനടിമ,നാരായണി, സാറാമ്മ, മൂക്കൻ എന്നീ കഥാപാത്രങ്ങളോടൊപ്പം  വൈക്കം മുഹമ്മദ് ബഷീറും അദ്ദേഹത്തിൻറെ ഭാര്യ ഫാബിയും വേദിയിൽ എത്തി. സ്കൂളിലെ എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടനം  കൺവീനർമാർ ചേർന്ന് നിർവഹിച്ചു. ചടങ്ങിന് പ്രധാനാധ്യാപകൻ  പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സ്കൂൾ മാനേജർ കെ കെ വേണുഗോപാൽ , സ്കൂൾ ലീഡർ ദിൽജിത്ത്  രാജ്, എന്നിവർ ആശംസകൾ നേർന്നു. വി വി അജയകുമാർ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പി.ലീന നന്ദിയും പറഞ്ഞു.

വോട്ടിംഗ് മെഷീനിൽ ആദ്യ വോട്ട് ചെയ്ത് കുട്ടി വോട്ടർമാർ.

04/07/2024

ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ ലീഡർ, ഡപ്യൂട്ടി ലീഡർ തിരഞ്ഞെടുപ്പ് നടത്തി.  ആദ്യമായി വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്തതിൻ്റെ സന്തോഷത്തിലാണ് കുട്ടികൾ. ജൂൺ 25 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. 29 ആം തീയതി വൈകുന്നേരം നാലു മണിയായിരുന്നു നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന സമയം. അവസാന ഘട്ടത്തിൽ ഏഴ് സ്ഥാനാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് പ്രചാരണ പ്രവർത്തനങ്ങൾ ആയിരുന്നു. ക്ലാസിലൂടെ കയറി മുഴുവൻ വിദ്യാർത്ഥികളുടെയും വോട്ട് ഉറപ്പിക്കുന്നതിന് സ്ഥാനാർത്ഥികൾ ശ്രദ്ധിച്ചു. മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയിലൂടെ സ്ഥാനാർത്ഥികൾ വോട്ടർമാരുടെ ശ്രദ്ധ ആകർഷിച്ചു. നാല് ബൂത്തുകൾ ആയിരുന്നു സജ്ജീകരിച്ചിരുന്നത്. പ്രിസൈഡിംഗ് ഓഫീസർമാരായും പോളിംഗ് ഓഫീസർമാരായും അധ്യാപകർ ചുമതല ഏറ്റെടുത്തു. ഓഫീസർമാർക്കുള്ള പരിശീലനം നൽകി. സ്കൗട്ട് ആൻഡ് ഗൈഡ്സ്  ക്രമസമാധാന ചുമതല നിർവഹിച്ചു. നാലു മുതൽ ഏഴു വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായിരുന്നു വോട്ടവകാശം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ  പി. ജീന വരണാധികാരി കെ. സതീഷ് കൺട്രോളിംഗ് ഓഫീസർമാർ കെ. അജിത്ത്, സി.കെ. രജീഷ് , ശ്യാം കൃഷ്ണൻ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ആകെ പോൾ ചെയ്ത വോട്ട് 695. ദിൽജിത്ത് രാജ് 238 വോട്ടുമായി സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. 156 വോട്ടുമായി മുഹമ്മദ് ഫയാസ് എൻ  ഡപ്യൂട്ടി ലീഡറായി തിരഞ്ഞടുക്കപ്പെട്ടു.

പൂർവ്വ വിദ്യാർത്ഥിയായ ഡോക്ടറെ ആദരിച്ചു.

01/07/2024

ചെറുപുഴ: ഡോക്ടേഴ്സ് ദിനത്തിൽ  ചെറുപുഴ ജെ.എം. യു.പി. സ്കൂളിൽ  പൂർവ്വ വിദ്യാർത്ഥിയായ ഡോക്ടറെ ആദരിച്ചു. വിശാഖപട്ടണത്തിനടുത്ത് ഘോരാപുട്ട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. കരസ്ഥമാക്കിയ എം.കെ. സന്ദീപിനെയാണ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചത്. ഹെൽത്ത് ക്ലബ്ബ് കൺവീനർ ഫ്ലോജസ്  ജോണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ ഡോ. എം.എസ്. സന്ദീപിനെ പൊന്നാട അണിയിച്ച് ആദരിച്ചു. സി.കെ. രജീഷ്, സി.ഡി. ജോയി എന്നിവർ സംസാരിച്ചു. റോബിൻ വർഗ്ഗീസ് സ്വാഗതവും എം.എസ്. മിനി നന്ദിയും പറഞ്ഞു.

നല്ല കുടുംബത്തിനായി ലഹരി വിരുദ്ധ നാടകവുമായി ജെ.എം.യു.പി. സ്കൂൾ കുട്ടികൾ.

26/06/2024

ചെറുപുഴ ജെ. എം. യു.പി. സ്കൂളിൽ ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി.  രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ലഹരി ഉപയോഗം കുടുംബത്തിൽ വരുത്തുന്ന നാശത്തിൻ്റെ ഭീകരത വെളിവാക്കുന്ന ഒരു നാടകം സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ നടത്തി. ലഹരി ഉപയോഗം കുടുംബത്തേയും സമൂഹത്തേയും എല്ലാവരേയും തകർക്കുന്നത് എങ്ങനെയാണെന്ന് നാടകത്തിലൂടെ കുട്ടികൾ അവതരിപ്പിച്ചു. ലഹരി ഉപയോഗിക്കില്ല എന്ന് പറഞ്ഞ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സമൂഹ ചിത്ര രചന സംഘടിപ്പിച്ചു. കയ്യൊപ്പ് ശേഖരണവും നടത്തി. ലഹരി വിരുദ്ധ ദിന പരിപാടികളുടെ ഉദ്ഘാടനം ബോധവത്കരണ ക്ലാസ് നടത്തിക്കൊണ്ട് പ്രമുഖ ട്രെയിനർ ഡോ. സാജൻ ജോസഫ് നിർവഹിച്ചു. പരിപാടികൾ  സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സ്കൂൾ മാനേജർ കെ.കെ. വേണുഗോപാൽ ആശംസകൾ നേർന്നു. പി. നിഷ സ്വാഗതവും  മെൽവ പ്രണേഷ് നന്ദിയും പറഞ്ഞു. എമിലിൻ ജോസ്, എം. എസ് കാശിനാഥ്, ദിൽജിത്ത് രാജ്, ഇസമരിയ റോബിൻ , പാർവ്വതി സുനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പഠനത്തോടൊപ്പം യോഗ ക്യാമ്പയിന് തുടക്കമായി.

21/06/2024

ചെറുപുഴ :ആരോഗ്യമുള്ള പുതു തലമുറയ്ക്ക് യോഗ എന്ന ആശയത്തോടെ ചെറുപുഴ ജെ എം യു പി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെയും ഹെൽത്ത് ക്ലബ്ബിൻ്റെയും  സംയുക്താഭിമുഖ്യത്തിൽ 'പഠനത്തോടൊപ്പം യോഗ ' എന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന യോഗ പരിശീലന പദ്ധതി ആരംഭിച്ചു. അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് സ്കൂളിൽ യോഗ പ്രദർശനവും പരിശീലനവും സംഘടിപ്പിച്ചു. പഠന വിടവ് നികത്താനും കൂടുതൽ ഊർജസ്വലതയോടെ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും യോഗ പരിശീലിക്കുന്നതോടെ സാധിക്കും എന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരം ഒരു പദ്ധതി ആരംഭിച്ചത്. പഠനത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ് നൽകി. എം.ബി ഷീബ ടീച്ചർ പരിശീലന ക്ലാസ് നയിച്ചു. സീനിയർ അസിസ്റ്റൻ്റ്  പി.ലീനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫ്ലോജസ് ജോണി സ്വാഗതവും   സി.കെ രജീഷ്ന ന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ സിയോണ മരിയ, ഇസമരിയ റോബിൻ, ആദിഷ് രതീഷ്, സി.കെ.രഥു കൃഷ്ണ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പുസ്തകങ്ങൾ കൊണ്ടു വായനയുടെ വസന്തം ഒരുക്കി വായന ദിനം ആഘോഷിച്ചു.

19/06/2024

ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ വിവിധ പരിപാടികളോടെ വായനദിനം ആചരിച്ചു. രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ മലയാള അക്ഷരമാലയിലെ ആദ്യ അക്ഷരമായ അ എന്ന അക്ഷരദീപം തെളിയിച്ചു. തുടർന്ന് സ്കൂളിലെ മുഴുവൻ കുട്ടികളും കൊണ്ടുവന്ന പുസ്തകങ്ങൾ ലൈബ്രറിക്ക് കൈമാറി. അവധിക്കാലത്ത് വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പുകൾ ചേർത്ത് തയ്യാറാക്കിയ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. കുഞ്ഞു കരങ്ങളിൽ കുഞ്ഞു മാസിക എന്ന ഈ പരിപാടി വിദ്യാരംഗം കലാസാഹിത്യ വേദിയാണ് സംഘടിപ്പിച്ചത്. അവധിക്കാലത്തെ കൂടുതൽ പുസ്തകങ്ങൾ വായിച്ച  കുട്ടികൾക്കായി ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പരിപാടികൾ പ്രധാനാധ്യാപകൻ  പി എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ പി.ഇ.സീമ അധ്യക്ഷയായി. അക്ഷരപ്പാട്ട് പാടി എൻ.വി. പ്രകാശൻ മാസ്റ്റർ കുട്ടികൾക്ക് വായനയുടെ പുതിയ ലോകം തുറന്നു നൽകി. സമ്മാനവിതരണം പി. ലീന നടത്തി.പി.വി. സ്മിത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി  വി വി അജയകുമാർ നന്ദിയും പറഞ്ഞു.

ജെ.എം.യു.പി. സ്കൂളിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു

03/06/2024

ചെറുപുഴ ജെ.എം.യു.പി. സ്കൂളിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. അന്തരിച്ച മാനേജർ കെ. കുഞ്ഞികൃഷ്ണൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പരിപാടികൾ ആരംഭിച്ചു. സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നടത്തിയതിൻ്റെ ലൈവ് സംപ്രേക്ഷണം നടത്തിപുതുതായി നിർമ്മിച്ച അടുക്കളയുടെ പാലുകാച്ചൽ ചടങ്ങും നടന്നു. പുത്തൻ പ്രതീക്ഷകളുമായി എത്തിയ കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. മധുരപലഹാര വിതരണവും നടത്തി. സ്കൂൾ മാനേജർ കെ.കെ. വേണുഗോപാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ചെറുപുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. ബാലകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി.വി. രമേശ് ബാബു, മദർ പി.ടി.എ. പ്രസിഡണ്ട് ശ്രീന രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.