എൻ.എസ്സ്.എസ്സ്.യു. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം
പൂമരം
മാനം മുട്ടെ വാകപ്പൂമര
ചോട്ടിൽ ഇരുന്നൊരു നേരത്ത്,
കാറ്റായി ഒഴുകി വരുന്നൊരു പൂക്കളിൽ
ഞാനും അങ്ങനെ പുതയ്ക്കുന്നു.
പറവകൾ പാറി ഇരുന്നൊരു ചില്ലയിൽ
അണ്ണാനങ്ങനെ കളിക്കുന്നു.
മനസ്സ് കുളിർക്കാനിത്തിരി നേരം
ഞാനുമങ്ങനെ കൊതിക്കുന്നു.
മെത്ത കണക്കെ ചുവപ്പ് വിരിച്ചൊരു
വാകത്തണലിരിക്കുമ്പോൾ,
ഭൂമി വിരിക്കും സൗന്ദര്യത്തിൻ
പൂമരമങ്ങനെ നിൽക്കുന്നു.
-- കാർത്തിക. എസ് (6 ബി)