മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2024-25
__________മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ തളിപ്പറമ്പ്_________
മഞ്ഞപിത്തം അതിരൂഷം
മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയുന്ന തളിപറമ്പ് പ്രദേശത്തു മഞ്ഞപിത്തം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സ്കൂളിൽ കുട്ടികളിൽ ജാഗ്രത നൽകാൻ ഒരു ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.മഞ്ഞപ്പിത്തം പടരുന്നതിൻ്റെ കാരണങ്ങളെക്കുറിച്ചും, രോഗം വരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഏഴോം പി എച് സി യിൽ നിന്നെത്തിയ ഹെൽത്ത് ഇൻസ്പെക്ടറായ സജീവൻ സാറും ആര്യശ്രീ മാഡവും ഹെൽത്ത് ക്ലബ്ബിലെ അംഗങ്ങൾക്ക് നൽകിയ ബോധവൽക്കരണ ക്ലാസിൽ നിന്ന്
മധുര മലയാളം ഉൽഘാടനം
ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട
ഹിരോഷിമ നാഗസാകി ദിനത്തോടനുബന്ധിച്ച സ്കൂളിൽ യുദ്ധം നല്ലതിനല്ല എന്ന ആശയം പറന്നുകൊണ്ടു സ്കൂൾ കോമ്പൗണ്ടിൽ റാലി നടത്തുകയും പിന്നെ കൊളാഷ് നിർമാണ മത്സരവും നടത്തി
പോഷകാഹാര പ്രദർശനം നടത്തി
മൂത്തേടത് സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുക്ക്യത്തിൽ പോഷകാഹാര പ്രദർശനം നടത്തി
വയനാടിന് ഒരു കൈത്താങ്ങ്
ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാടിൻ്റെ പുനർനിർമ്മാണത്തിന് മൂത്തേടത്തിന്റെ കുട്ടികൾ ശേഖരിച്ചു നൽകിയ 1,12,154 രൂപയ്ക്കുള്ള ചെക്ക് സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.ദേവികയിൽ നിന്ന് ആർ.ഡി.ഒ ശ്രീ. ടി.എം. അജയകുമാർ ഏറ്റുവാങ്ങി. പി ടി എ പ്രസിഡണ്ട് ടി. വി. വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിന് പി.കെ രത്നാകരൻ സ്വാഗതമാശംസിച്ചു.
വയനാട് പ്രകൃതിദുരന്ത ബാധിതരെ സഹായിക്കാനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സമാഹരിച്ച തുക കൈറ്റ്മാസ്റ്റർ ട്രെയിനർ ജലീൽ സാറിന് കൈമാരി
ഇന്ത്യൻ സ്വാതന്ത്ര ദിനം
ഓഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര ദിനത്തിൽ സ്കൂളിൽ ഫ്ലാഗ് ഓഫ് അതെ തുടർന്ന് കുട്ടികളുടെ വക വിവിധ പരിപാടികളും നടത്തി
സ്കൂൾ ഓണാഘോഷം
സ്കൂൾ ഓണാഘോഷം സെപ്തംബര് 13ൽ സ്കൂളിൽ നടത്തി. നാടൻ പൂക്കൾക്ക് പ്രാദാന്യം നൽകികൊണ്ടുള്ള ക്ലാസ് തലത്തിലെ പൂക്കള മത്സരം നടത്തിയിരുന്നു പൂക്കൾ വാങ്ങാനുള്ള സംവിധാനം സ്കൂൾ കോമ്പൗണ്ടിനകത്തു തന്നെ ഒരുക്കിയിരുന്നു ഇതിനാൽ പൂ വാങ്ങാൻ കുട്ടികൾക്ക് സ്കൂളിന് പുറത്തു പോകേണ്ട ആവശ്യം വരുന്നില്ല പിന്നെ പായസ വിടരാനാവും കമ്പവലി മത്സരവും ഉണ്ടായിരുന്നു
ഗാന്ധി ജയന്തി
ഗാന്ധിയെ അനുസ്മരിച്ചു കൊണ്ട് പുഷ്പാർച്ചനയും പിന്നെ സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും നടത്തി
സ്കൂൾ കലോത്സവം
സ്കൂൾ കലോത്സവം രണ്ടു ദിവസങ്ങളിലായി മൂന്ന് വേദിയിൽ വച്ച് കലോത്സവം നടത്തി സ്കൂളിലെ വിദ്യാർഥികൾ എല്ലാത്തിലും മികച്ച വിജയം കൈവരിച്ചു മൂത്തേടത് സ്കൂളിൽ സെലെക്ഷൻ ലഭിച്ച പല വിദ്യാർത്ഥികളും ഇന്ന് ജില്ലാ തരത്തിൽ തിളങ്ങി.
മൂത്തേടത്തിന്റെ ബാൻഡ്
ബാൻഡ് മേളത്തിൽ മൂത്തേടത്തിന്റെ ബാൻഡ് ടീമിന് എ ഗ്രേഡും 1 സ്ഥാനവും കിട്ടി
ക്രിയാത്മക കൗമാരം കരുത്തും കരുതലും
കൗമാരകാലത് നാം പല പ്രതിസന്ധികളും നേരിടും ഈ കാലത് നമ്മൾ ചെയേണ്ടതും ചെയ്ത്കൂടാതെ കാര്യംകളും കുട്ടികളിൽ മനസിലാക്കികൊടുക്കാൻ സ്കൂൾ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു ക്ലാസ് നയിച്ചത് ശ്രീ രാജേഷ് വാര്യർ ആണ് അദ്ദേഹം അധ്യാപകൻ മോട്ടിവേറ്റർ പ്രഭാഷകൻ ആണ്
സബ് ജില്ലാ ഐ ടി മേള
2024-25 സബ്ജില്ല ഐടി മേള മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലാണ് ഐ ടി മേള നടന്നത്. മൂത്തേടത് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് 3 വിദ്യാർത്ഥികൾക്ക് ഐ ടി മേളയിൽ സെലെക്ഷൻ ലഭിച്ചു.പ്രസന്റേഷൻ,പ്രോഗ്രാമിങ്,വെബ് ഡിസൈനിങ് എന്നിവയിലാണ് ഇവർക്കേതു സെക്ഷൻ ലഭിച്ചത്
ആനുവൽ സ്പോർട്സ് മീറ്റ്
സ്കൂളിൽ 2024-25 സ്കൂൾ ആനുവൽ സ്പോർട്സ് മീറ്റ് നടത്തി മാർച്ച് പാസ്ററ് ഫ്ലാഗ് ഓഫ് പിന്നെ വിവിധ കായിക മത്സരങ്ങൾ ഉണ്ടപ്പറമ്പ് ഗ്രൗണ്ടിൽ വച് നടത്തി
തളിപ്പറമ്പ ഉപ ജില്ലാ സ്കൂൾ കലോത്സവം
തളിപ്പറമ്പ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മൂത്തേടത് സ്കൂൾ മികച്ച വിജയം കൈവരിച്ചു. ഹൈ സ്കൂൾ തലത്തിൽ റണ്ണേഴ്‌സ് അപ്പും യു പിയിൽ മൂന്നാം സ്ഥാനവും യു പി അറബിയിൽ മൂന്നാം സ്ഥാനവും ഹയർ സെക്കന്ഡറിയിൽ നാലാം സ്ഥാനവും ലഭിച്ചു
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് കിരീടം മൂത്തേടത്തിന്റെ വക
സ്കൂൾ ഒളിമ്പിക്സ് വിജയിക്കുന്ന ഒന്നും രണ്ടും മുന്നും സ്ഥാനക്കാർക്ക് ഇക്കുറി ഒരു വ്യത്യസ്ത സമ്മാനം കൂടി ലഭിക്കും വിജയകിരീടം. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് ഈ തലപ്പാവ് നിർമിച്ചത് . ഗ്രിസിലെ ആതൻസിൽ ആദ്യമായി ഒളിമ്പിക്സ് തുടങ്ങിയപ്പോൾ സമ്മാനമായി നൽകിയ ഒലിവു ചില്ലയുടെ കിരീടത്തിന്റെ പ്രതീകമായിട്ടാണ് തലപ്പാവ് സമ്മാനിക്കാൻ തീരുമാനിച്ചത് ഒന്നാം സ്ഥാനം നേടുന്നവരെമെറൂൺ തലപ്പാവ് നൽകിയും രണ്ടും മുന്നും സ്ഥാനകാർക്ക് യഥാക്രമം നീല, ഓറഞ്ച് നിറങ്ങളിലുള്ള തലപ്പാവ് നൽകിയുമാണ് അനുമോദിക്കുന്നത്. സ്കൂൾ സ്റ്റിച്ചിങ് യൂണിറ്റിൽ നിന്ന് അഞ്ചായിരത്തിൽ ഉപരി കിരീടം നിർമിച്ചിരിക്കുന്നു