ഗവൺമെന്റ് എച്ച്. എസ്. കാലടി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 18 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43073 01 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2024-25

3/6/24 തിങ്കളാഴ്ച ബഹുമാനപ്പെട്ട കൗൺസിലർ വി. ശിവകുമാർ കാലടി സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

അക്ഷരകാർഡ്, അക്ഷരതൊപ്പി എന്നിവ നൽകി കുട്ടികളെ വരവേൽക്കുകയും അവരുടെ കൈയ്യൊപ്പുകൾ ക്യാൻവാസിൽ പതിപ്പിക്കുകയും ചെയ്തു. നവാഗതരായ കുട്ടികൾക്ക് റോസാ തൈകൾ സമ്മാനിക്കുകയും ചെയ്തു.

സംസ്ഥാനതല ഉദ്ഘാടനം എല്ലാവർക്കും digital മാധ്യമത്തിലൂടെ നിരീക്ഷിക്കുവാനും അവസരം നൽകി.

ഈ ചടങ്ങിൽ HM ശ്രീ ബിജു എ എസ്, സീനിയർ അസിസ്റ്റൻ്റ് ശ്രീ അരുൺകുമാർ ഡി എൻ, SRG കൺവീനർ ശ്രീമതി അനിത എസ്എ എന്നിവർ ആശംസ അർപ്പിക്കുകയും സ്‌റ്റാഫ് സെക്രട്ടറി ശ്രീമതി പ്രിയ എസ് ജെ നന്ദി പറയുകയും ചെയ്തു.

ലോക പരിസ്ഥിതി ദിനാഘോഷം (5/06/24)

ജൂൺ 5 ലോകപരിസ്ഥിതി ദിനം. എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാഘോഷങ്ങൾ സ്കൂളിൽ അരങ്ങേറി. ബഹുമാനപെട്ട ഹെഡ്മാസ്റ്റർ വൃക്ഷ തൈ നട്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 10 ബി ക്ലാസ്സിന്റെ നേതൃത്വത്തിൽ അസ്സംബ്ലി നടത്തി. കുട്ടികൾ പരിസ്ഥിതി ഗാനങ്ങൾ ആലപിച്ചു. ഒരു തൈ നടാം എന്ന് തുടങ്ങുന്ന കവിതയ്ക്ക് നൃത്തം ചെയ്തു. പരിസ്ഥിതി ദിന സന്ദേശങ്ങൾ നൽകി. പുസ്തകങ്ങൾ പരിചയപ്പെടുത്തി.ഉച്ചക്ക് എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചനയും പ്രബന്ധ രചനയും നടത്തി വിജയികളെ കണ്ടെത്തുകയും URC തലത്തിലേക്ക് മത്സരിക്കാൻ അവസരം നൽകുകയും ചെയ്തു.

വായന ദിനാചരണം(19/06/24)

2024 -25 അധ്യയന വർഷത്തെ വായന ദിനാചരണം വളരെ വിപുലമായ രീതിയിൽ തന്നെ ആഘോഷിക്കുകയുണ്ടായി. വായന ദിനവുമായി ബന്ധപ്പെട്ട് ജൂൺ 19 ബുധനാഴ്ച പ്രത്യേക അസംബ്ലിയിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. ബഹുമാനപ്പെട്ട എച്ച് എം വായനദിന സന്ദേശം നൽകി. തുടർന്ന് വായന ദിന പ്രസംഗം, ഉദ്ധരണികൾ,വായനദിന പ്രതിജ്ഞ,പോസ്റ്റർ പ്രദർശനം, പുസ്തകാസ്വാദനം  (മാധവിക്കുട്ടി - നെയ്പായസം ), കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിൽ നിന്നെടുത്ത സുകൃതഹാരങ്ങൾ എന്ന പദ്യഭാഗത്തിന്റെ നൃത്താവിഷ്കാരം എന്നിവയും  അവതരിപ്പിച്ചു.

വായന വാരാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം, കഥാരചന,കവിതാരചന, ചിത്രരചന എന്നിവയും സംഘടിപ്പിച്ചു.

ലോക ലഹരി വിരുദ്ധദിനം(26/06/24)

പ്രത്യേക അസംബ്ലി


ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഈ വർഷം ഒരു പ്രത്യേക അസംബ്ലി കൂടുകയുണ്ടായി. അസംബ്ലിയിൽ മുഖ്യ അതിഥി ആയി എത്തിയത് ഫോർട്ട് പോലീസ് സ്‌റ്റേഷനിലെ SI ആയ ശ്രീ സുരേഷ് K ആണ്. അദ്ദേഹം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കുകയും ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു. വരും ദിവസങ്ങളിലുള്ള ബോധവൽക്കരണക്ലാസുകളെ കുറിച്ചുള്ള ധാരണ കുട്ടികൾക്ക് നൽകുകയും ചെയ്തു.

ബഷീർ ഓർമ്മ ദിനം(5/07/24)

മലയാള സാഹിത്യത്തിലെ സുൽത്താനായ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനം വിപുലങ്ങളായ പരിപാടികളോടുകൂടി ആചരിക്കുകയുണ്ടായി.

അനുസ്മരണ പ്രഭാഷണം, ബഷീർ കൃതികളുടെ അവതരണം, ബഷീർ ചിത്രപ്രദർശനം,

പാത്തുമ്മയുടെ ആട്, ഭൂമിയുടെ അവകാശികൾ എന്നീ കൃതികളുടെ  ആസ്വാദനം, ചാർട്ട് പ്രദർശനം, പ്രശ്നോത്തരി മത്സരം എന്നിവ മികവുറ്റതായിരുന്നു.

LP വിഭാഗം കുഞ്ഞുങ്ങൾ അവതരിപ്പിച്ച ബഷീർ കഥാപാത്ര പരിചയവും സംഭാഷണവും ആകർഷകമായിരുന്നു.

അധ്യാപക വിദ്യാർത്ഥികൾ അവതരിപ്പിച്ച ബഷീർ ഗാനവും ബഷീർ ദിനാചരണത്തെ ശ്രദ്ധേയമാക്കിത്തീർത്തു.

ചാന്ദ്രദിനാഘോഷം(22/07/24)

ഈ വർഷത്തെ ചാന്ദ്രദിനാഘോഷം സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തി. കൊളാഷ്, പോസ്റ്റർ, മോഡൽ മേക്കിങ്, ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു.

Olympics Special Assembly (27/07/24)

ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിൻ്റെ പ്രാധാന്യം വിദ്യാർത്ഥി കളെ അറിയിക്കുന്നതിനുമായി ജൂലൈ 27-ാം തീയതി രാ

വിലെ Special assembly സംഘടിപ്പിച്ചു. കൂടാതെ ഒളിമ്പിക്സ് പ്രഖ്യാപന ദീപ ശിഖ ഹെഡ്മാസ്റ്റർ തെളിയിച്ചു.

ഹിരോഷിമ ദിനം (6/08/24)

ഹിരോഷിമദിനത്തിൽ SS club ൻ്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അന്നേ ദിവസം ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ഉദ്ഘാടനം സംഘടിപ്പിച്ചു.

കായികമേള(12/8/24)

*SPORTS DAY*

കാലടി ഗവൺമെന്റ് ഹൈസ്കൂളിലെ 2024-2025 അധ്യയന വർഷത്തിലെ സ്പോർട്സ് ഡേ വിപുലമായിത്തന്നെ സംഘടിപ്പിക്കുകയുണ്ടായി

ഓഗസ്റ്റ്  12-ാം തീയതി തിങ്കളാഴ്ച യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച്

കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു. ഏറ്റവും മികച്ചത് എന്ന അർത്ഥം വരുന്ന  *MELIORA* എന്ന പേര് നൽകിയ കായിക ദിനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് നെടുമങ്ങാട് ഗവൺമെന്റ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് അസോസിയേറ്റ് പ്രൊഫസർ ആയ ഡോക്ടർ അജയ് കുമാറാണ്. ഹെഡ് മാസ്റ്റർ,പിടിഎ പ്രസിഡണ്ട്, അധ്യാപകർ, അനധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ വർണ്ണങ്ങളിലുള്ള ഹൗസ് വൈസ് യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ മാർച്ച് പാസ്റ്റ് കായിക ദിനത്തിന്റെ മാറ്റുകൂട്ടി.

എൽപി തലം മുതൽ ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾ കായികത്തിൽ അവരുടെ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെച്ചു.അധ്യാപകർ പിടിഎ അംഗങ്ങൾ രക്ഷകർത്താക്കൾ തുടങ്ങിയവരുടെ കരുതലും സഹകരണവും  ആദ്യാവസാനം വരെ ഉണ്ടായിരുന്നത് കൊണ്ട് തന്നെ സ്പോർട്സ് ഡേ മികവാർന്ന രീതിയിൽ നടത്തിത്തീർക്കുവാൻ സാധിച്ചു.

സ്വാതന്ത്ര്യദിനാഘോഷം(15/08/24)

രാവിലെ 9:00 മണിക്ക് ബഹുമാനപ്പെട്ട HM Flag ഉയർത്തുകയും കുട്ടികൾക്ക് മിഠായി വിതരണം ചെയ്യുകയും ചെയ്തു. അതിനു ശേഷം കുട്ടികളുടെ ദേശസ്നേഹം വിളിച്ചോതുന്ന നൃത്തം, നിശ്ചല ദൃശ്യങ്ങൾ,ഗാനങ്ങൾ എന്നിവ അവതരിപ്പിക്കുകയും ചെയ്തു. Ecoക്ലബിൻ്റെ നേതൃത്വത്തിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഗാന്ധി ചിത്രം നിർമ്മിക്കുകയും English Club - ൻ്റെ നേതൃത്ത്വത്തിൽ സ്വാതന്ത്ര്യദിന ആശംസാ കാർഡുകൾ ഉപയോഗിച്ച് ഇന്ത്യയുടെ ചിത്രം നിർമ്മിക്കുകയും ചെയ്തു.

Creative Corner സംസ്ഥാനതല ഉദ്ഘാടനം(15/10/24)

മികവിന്റെ കേന്ദ്രമായ കാലടി ഗവൺമെന്റ് ഹൈസ്കൂളിന് അഭിമാനിക്കാൻ മറ്റൊരു പദ്ധതിക്ക് കൂടി 15/10/2024 ചൊവ്വാഴ്ച തിരി തെളിഞ്ഞു. *ക്രിയേറ്റീവ് കോർണർ.* തിരുവനന്തപുരം നഗരസഭ മേയർ ശ്രീമതി. ആര്യാ രാജേന്ദ്രൻ  ക്രിയേറ്റീവ് കോർണറിന്റെ സംസ്ഥാന തല ഉദ്ഘാടനം കാലടി ഗവൺമെന്റ് ഹൈസ്കൂളിൽ  നിർവഹിക്കുകയുണ്ടായി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ. ഷാനവാസ് ഐഎഎസ്,

സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോക്ടർ എ. ആർ സുപ്രിയ, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിജു എ എസ്, പി.ടി.എ പ്രസിഡണ്ട് ശ്രീ.രഞ്ജിത്ത് കെ.വി , കാലടിവാർഡ് കൗൺസിലർ ശ്രീ. ശിവകുമാർ വി തുടങ്ങി നിരവധി വിശിഷ്ട വ്യക്തിത്വങ്ങൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു. വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന് അവബോധം സൃഷ്ടിക്കുക, നൈപുണി വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ക്രിയേറ്റീവ് കോർണർ എന്ന പദ്ധതി ആരംഭിക്കുന്നത്.5,6,7 ക്ലാസുകളിലെ ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, തൊഴിൽ ഉദ്ഗ്രഥിതവിദ്യാഭ്യാസം എന്നീ വിഷയമേഖലകളിലെ ഉദ്ദേശ്യലക്ഷ്യങ്ങൾ പ്രായോഗിക പരിശീലനത്തിലൂടെ കുട്ടികൾ നേടുക എന്നതാണ് ക്രിയേറ്റീവ് കോർണറുകളുടെ അടിസ്ഥാന ലക്ഷ്യം.

സ്കൂൾ കലോത്സവം(