ജി യു പി എസ് ഒഞ്ചിയം
ജി യു പി എസ് ഒഞ്ചിയം | |
---|---|
വിലാസം | |
ഒഞ്ചിയം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | Reenasunil |
ഭാരതത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് ( മുഖ്യമന്ത്രി ശ്രീ ഇ എം എസ് നമ്പൂതിരിപ്പാട്)ഗവണ്‍മെന്റിന്റെ കാലത്ത്സ്ഥാപിതമായ വിദ്യാലയം- ജി യു പി എസ് ഒഞ്ചിയം
ചരിത്രം
1957 ല്‍ ഇ എം എസ് ഗവണ്‍മെന്റിന്റെ കാലത്താണ് ഒഞ്ചിയം ഗവണ്‍മെന്റ് യു പി സ്കൂള്‍ നിലവില്‍ വന്നത്. അന്നത്തെ കുന്നുമ്മക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ. എം ആര്‍ നാരായണക്കുറുപ്പാണ് സ്കൂളിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. 1957 ജൂലൈ 16ാം തിയ്യതിയാണ് ആദ്യ വിദ്യാര്‍ത്ഥിയായി ടി എം നാണുവിന് പ്രവേശനം നല്‍കിയത്. ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഇവിടെ അന്ന് 31 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ആദ്യത്തെ പ്രധാനാധ്യാപകന്‍ ശ്രീ. സി കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ആയിരുന്നു.
ഭൗതികസൗകര്യങ്ങള്‍
അഞ്ചു മുതല്‍ ഏഴ് വരെ ക്ലാസ്സുകള്‍ 2 കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലായി നടന്നു വരുന്നു. ചുറ്റുമതില്‍ കെട്ടി വേര്‍തിരിച്ച സ്കൂള്‍ കോമ്പൗണ്ടില്‍ വൃത്തിയായി അലങ്കരിച്ച മുറ്റത്തിനിരുവശവും ചെടികള്‍ നട്ടു വളര്‍ത്തി ഭംഗിയാക്കിയിട്ടുണ്ട്.ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം സൗകര്യപ്രദമായ ആധുനിക ശുചിമുറികള്‍ ഒരുക്കിയിട്ടുണ്ട്.വൃത്തിയുള്ള പാചകപ്പുരയും നവീകരിച്ച ശുദ്ധജല വിതരണ സംവിധാനമുണ്ട്. കുട്ടികളുടെ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2000ല്‍ പരം പുസ്തകങ്ങളുള്ള ലൈബ്രറിയോടനുബന്ധിച്ച് വായന മുറിയും സജ്ജീകരിച്ചിട്ടുണ്ട്. സയന്‍സ് ലാബ്, സ്മാര്‍ട്ട് റൂമും കമ്പ്യൂട്ടര്‍ ലാബും പ്രത്യേകമായി സംവിധാനം ചെയ്തിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- സി കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍
- എം ആര്‍ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍
- ബി കെ കുഞ്ഞിരാമക്കുറുപ്പ്
- പി ഫല്‍ഗുനന്‍
- എം രുഗ്മിണി
നേട്ടങ്ങള്‍
XXXXXXXXXXXXXXXX
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ....................
- .............
- ...................
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.6508556,75.579565 |zoom=13}}