കേരള സ്കൂൾ കായികോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 15 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (കേരള സ്കൂൾ കായികോൽസവം എന്ന താൾ കേരള സ്കൂൾ കായികോത്സവം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആമുഖംസംഘാടനംമത്സര
ഇനങ്ങൾ
കായികോത്സവം
2024

പങ്കാളിത്തം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ കായികമേളയായ കേരള സംസ്ഥാനസ്കൂൾകായികോത്സവം ആരംഭിച്ചത് 1956 ൽ ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1971 ൽ കായികവിഭാഗം പ്രവർത്തനം ആരംഭിച്ചതോടുകൂടി സ്കൂൾ കായികമേളകൾ നടത്തുന്നതിന് വ്യക്തമായ ചട്ടക്കൂട് നിലവിൽ വന്നു. സംസ്ഥാനത്ത് ഒട്ടാകെ അ‍ഞ്ച് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ കായികവിഭാഗം സംഘടിപ്പിക്കുന്ന കായികമേളകളുടെ ഭാഗമാകാറുണ്ട്. ഇന്ത്യയുടെ കായികഭൂപടത്തിൽ വ്യക്തിമുദ്ര പതിച്ച ബഹുഭൂരിപക്ഷം താരങ്ങളും കേരള സ്കൂൾകായികോത്സവത്തിലൂടെ ഉയർന്നു വന്നിട്ടുള്ളവരാണ്. വളരെ കൃത്യമായി ആസൂത്രണം ചെയ്ത് സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ വിവിധ ഗെയിമുകളുടെ അന്താരാഷ്ട്രനിയമങ്ങൾ പാലിച്ചുകൊണ്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചുപോരുന്നത്. അതിനൂതനവിവരസാങ്കേതികവിദ്യയിൽ ഊന്നിയിട്ടുള്ള രജിസ്ട്രേഷൻ നടപടികളോടു കൂടി ആരംഭിക്കുന്ന കായികോത്സവം സംഘാടനമികവു കൊണ്ടും പങ്കാളിത്തം കൊണ്ടും രാജ്യാന്തരനിലവാരം പുലർത്തുന്നു. സംസ്ഥാനസ്കൂൾകായികോത്സവത്തിൽ ആറായിരത്തോളം മെഡലുകൾ വർഷം തോറും നൽകിവരുന്നു.

"https://schoolwiki.in/index.php?title=കേരള_സ്കൂൾ_കായികോത്സവം&oldid=2612602" എന്ന താളിൽനിന്ന് ശേഖരിച്ചത്