ശ്രീനാരായണ എൽ പി എസ് കുഞ്ഞിത്തൈ
ശ്രീനാരായണ എൽ പി എസ് കുഞ്ഞിത്തൈ | |
---|---|
വിലാസം | |
കുഞ്ഞിത്തൈ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
22-01-2017 | 25841 |
................................
ചരിത്രം
തീരദേശത്തോടു തൊട്ടുകിടക്കുന്നതും മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്നതുമായ ഒരു കുഗ്രാമമായിരുന്നു കുഞ്ഞിത്തൈ. ഇന്നത്തെപ്പോലെ റോഡുകളോ മറ്റു ഗതാഗതസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശവാസികള്‍ എല്ലാ നിലയിലും പിന്നോക്കമായിരുന്നു എന്നുതന്നെ പറയാം. കയര്‍ തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കൈത്തറി തൊഴിലാളികളും ആയിരുന്നു ഇവിടുത്തെ നിവാസികള്‍. തുച്ഛമായ വരുമാനക്കാരായ ഇവര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ഒരു നിവൃത്തിമാര്‍ഗ്ഗമില്ലാത്ത സ്ഥിതിവിശേഷമായിരുന്നു 1960 കളില്‍. ഈ ദുരവസ്ഥയ്ക്ക് ശാശ്വതമായ ഒരു പരിഹാരം കാണണമെന്നും തങ്ങളുടെ വരുംതലമുറക്കെങ്കിലും വിദ്യാഭ്യാസം നല്‍കണമെന്നും ഉള്ള ചിന്താഗതി കുഞ്ഞിത്തൈ നിവാസികളായ ഏതാനും പേരില്‍ വളര്‍ന്നു വന്നു. വിദ്യാസമ്പന്നരും ഉത്സാഹശീലരുമായ ഈഴവയുവാക്കള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനും എസ്.എന്‍.ഡി.പി ശാഖായോഗത്തി ന്‍െറ നേതൃത്വം ഏറെറടുക്കുവാനും സന്നദ്ധരായി മുന്നോട്ടുവന്നു.അവരുടെ കൂട്ടായ്മയുടെയും ആത്മാര്‍ത്ഥത നിറഞ്ഞ പ്രവര്‍ത്തനത്തിന്‍േറയും പരിണിതഫലമായിട്ടാണ് 1966ല്‍ കുഞ്ഞിത്തൈ എസ്.എന്‍.എല്‍.പി.എസിന് കേരളസര്‍ക്കാരില്‍നിന്നും അനുവാദം കിട്ടുന്നതും പ്രവര്‍ത്തനം ആരംഭിക്കുന്നതും. ഇതു കുഞ്ഞിത്തൈ ഗ്രാമത്തിന്‍െറ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്ക് വെളിച്ച മേകി എന്നുപറയാം.കുഞ്ഞിത്തൈ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്‍െറ മുന്‍കാലപ്രവര്‍ത്തകരും എന്തുകൊണ്ടും മുന്‍നിരയില്‍ നിര ത്താവുന്നവരുമായിരുന്നു മണ്‍മറഞ്ഞുപോയ സര്‍വശ്രീ കെ.കെ.ഗോപാലന്‍,എം.കെ.കുട്ടപ്പന്‍,പി.എ.കുമാരന്‍, സി.കെ.ആണ്ടി,ടി.ഐ.കൊച്ചുപിള്ള ആണ്ടി തിനയാട്ട് പി.ആര്‍.അച്ചുതന്‍ എന്നിവര്‍.ഇവരുടെയെല്ലാം സമുദായസ്നേഹവും അര്‍പ്പണമനോഭാവവും നിസ്വാര്‍ത്ഥ സേവനവും എന്നെന്നും ഒാര്‍മിക്കേണ്ടതുതന്നെ. ഡോ.എം.വി.പ്രകാശന്‍ അവര്‍കളുടെ നേതൃത്വത്തില്‍ വന്ന കമ്മററിയുടെ കാലഘട്ടത്തിലാണ് സ്ക്കൂള്‍ സ്ഥാപിതമാകുന്നത്. അക്കാലത്തു ശാഖാഖജാന്‍ജിയായിരുന്ന ശ്രീ.കെ.എ.ഭരതന്‍ മാസ്ററര്‍ സ്ക്കൂള്‍ അനുവദിച്ചുകിട്ടാന്‍ ചെയ്ത സേവനങ്ങള്‍ അവിസ്മരണീയം തന്നെ. യുവതലമുറകളുടെ കൂട്ടായ്മയായിരുന്ന അന്നത്തെ ശാഖാകമ്മററിയെങ്കിലും അവര്‍ക്കു ആവശ്യമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കുകയും, സ്കൂളിനെ നല്ല നിലയില്‍ എത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്ത മുന്‍കാല പ്രവര്‍ത്തകരും വിദ്യാസബന്നരും ദീര്‍ഘദര്‍ശികളുമായിരുന്നവരില്‍ പ്രധാനികളാണ്,ശ്രീ.പി.എ.കുമാരനും ശ്രീ.എം.കെ.കുട്ടപ്പനും. 1966ല്‍ സ്കൂളിനു അനുവാദം ലഭിച്ചുവെങ്കിലും 1-ാം ക്ലാസ്സാരംഭിക്കുവാന്‍ ആവശ്യമായ കെട്ടിടസൗകര്യങ്ങളൊന്നും ഉണ്ടാകാതിരു ന്ന സാഹചര്യത്തില്‍ ശാഖാപ്രവര്‍ത്തകനായിരുന്ന പാടത്തു കുട്ടന്‍ അവര്‍കളുടെ വസതിയിലായിരുന്നു ക്ലാസ്സുകള്‍ ആദ്യം നടന്നു പോന്നത്. അതുകൊണ്ടുതന്നെ നാട്ടുകാരുടെ ഇടയില്‍ സ്കൂള്‍ "പാടത്തുസ്കൂള്‍" എന്നപേരിലും അറിയപ്പെടുന്നു. പരേതനായ ശ്രീ.പി.എ.കുട്ടന്‍ ഈ രംഗത്തുകാണിച്ച അര്‍പ്പണബോധം പ്രശംസനീയം തന്നെ. ശാഖായോഗത്തിനു സ്വന്തമായി ഉണ്ടായിരുന്ന ഭൂമിയില്‍ 1966ല്‍ തന്നെ കിഴക്കുപടിഞ്ഞാറായി ഓഫീസുള്‍പ്പെടെ പ്രവര്‍ത്തിക്കു ന്നതിനാവശ്യമായ ഒരു മെയിന്‍ ബില്‍ഡിംഗ് പണിയുകയും തുടര്‍ന്ന് രണ്ടും മൂന്നും നാലും ക്ലാസ്സുകള്‍ വന്നതോടെ അതിനോടു ചേര്‍ന്ന് തെക്കുവടക്കായി ഒരു കെട്ടിടം കൂടി പണിയുകയുണ്ടായി. പിന്നീട് ടി വസ്തുവിനോടുചേര്‍ന്ന് കൂടുതല്‍ സ്ഥലം വാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് ഒാടിക്കളിക്കാനുളള സൗകര്യമൊരുക്കി. അതേ തുടര്‍ന്ന് ഡിവിഷനുകള്‍ വര്‍ദ്ദിച്ചു വന്നതോടെ കാലാനുസൃതം ആവശ്യമായ ക്ലാസ്സ് മുറികള്‍ നിര്‍മിക്കുകയുണ്ടായി. ഇന്നിപ്പോള്‍ 12 ഡിവിഷനുകള്‍ സുഗമമായി നടന്നു പോരുന്നുണ്ട്. സ്കൂളിന്‍െറ ആദ്യകാല പ്രഥമാദ്ധ്യാപിക ശ്രീമതി ഷെര്‍ളി ടീച്ചറായിരുന്നു. തുടര്‍ന്ന് സര്‍വശ്രീ പി.പി.അശോകന്‍ മാസ്റ്റര്‍, പി.ടി.ത്രേസ്യടീച്ചര്‍,ടി.എസ്.പ്രേമടീച്ചര്‍ എന്നിവരും പ്രഥമാദ്ധ്യാപകസ്ഥാനം അലങ്കരിച്ച് റിട്ടയര്‍ ചെയ്തു പോയിട്ടുളളതാകുന്നു. സ്കൂളിന്‍െറ ആദ്യകാലമാനേജര്‍ ശാഖ പ്രസിഡന്‍റുകൂടിയായ ഡോ.എം.വി.പ്രകാശന്‍ ആയിരുന്നു. തുടര്‍ന്ന് സര്‍വശ്രീ എം.കെ.കുട്ടപ്പന്‍,വി.കെ.ഉണ്ണിമാസ്റ്റര്‍,പി.ആര്‍.ബാലകൃഷ്ണന്‍,ടി.എന്‍.വിശ്വംഭരന്‍,പി.ഡി.സലിംകുമാര്‍, എം.കെ.കുഞ്ഞപ്പന്‍, എം.വി.പുരുഷന്‍,എം.ദയാനന്ദന്‍,ടി.കെ.ബാബു എന്നിവര്‍ മാനേജര്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. സ്കൂളിന്‍െറ മാനേജ്മെന്‍റ് കുഞ്ഞിത്തൈ എസ്.എന്‍.ഡി.പി.ശാഖായോഗം ആണ്.ശാഖായോഗം എക്കാലത്തും എസ്.എന്‍.എല്‍.പി.സ്കൂളിന്‍െറ നല്ല നടത്തിപ്പിനു താങ്ങും തണലുമായി നിന്നു പോരുന്നു. 1966 മുതല്‍ ശാഖായോഗത്തിന്‍െറ സെക്രട്ടറി സ്ഥാനങ്ങളില്‍ വന്ന് അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിച്ച് സ്കൂളിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച് പോന്നത് സര്‍വശ്രീ വി.പി.രാജന്‍ മാസ്റ്റര്‍,ടി.കെ.ശ്രീധരന്‍,ടി.എ.കൃഷ്ണന്‍,പി.ഡി.അനില്‍കുമാര്‍,പി.കെ.ഹരിഹരന്‍,ടി.എസ്. പ്രസാദ്,പി.കെ.സോബിന്‍ കുമാര്‍,സി.ആര്‍.ഗോപിനാഥന്‍,പി.കെ.സച്ചിതാനന്ദന്‍,എന്‍.വി.രാജീവ് എന്നിവരായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ,ഷെര്‍ലി ടീച്ചര്‍
- പി പി അശോകന്‍ മാസ്റ്റര്‍
- പി ടി ത്രേസ്യ ടീച്ചര്‍
- ടി എസ് പ്രേമ ടീച്ചര്‍
നേട്ടങ്ങള്‍
എല്‍ എസ് എസ് , മറ്റു മത്സര പരീക്ഷകളില്‍ മികച്ച വിജയം കായിക മേളയില്‍ ഉപജില്ലയില്‍ ഒന്നാമത്. കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും മികച്ച വിജയം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}