എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:10, 7 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24003 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു.പി.ക്കും 3 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളുുണ്ട്. വിദ്യാലയത്തിനു മുൻവശത്ത് തണൽ മര‍ങ്ങളോടുകൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി.ക്കും വെവ്വേറെ കംപ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പത്താംക്ലാസുകളിൽ ടി.വി.മോണിറ്ററും ഡസ്ക് ടോപ്പ് കംപ്യൂട്ടറും സ്ഥാപിച്ചു.അതിനാൽ ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ പഠനം കൂടുതൽ സുഗമമാക്കാൻ സാധിച്ചു. ജൂൺ 2016 ൽ ക്ലാസ്റൂമുകളിലും സ്കൂൾ പരിസരത്തും CCTV സ്ഥാപിച്ചു. 2018 ൽ ഹൈസ്കൂൾ ക്ലാസുകളായ 18 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ്റൂമുകൾ ആക്കി മാറ്റി. സയൻസ് കംപ്യൂട്ടർ ലാബുകൾ നവീകരിച്ചു. പാചകപ്പുര നവീകരിച്ച് മികവുറ്റതാക്കി.