പുത്തനങ്ങാടി
പുത്തനങ്ങാടിയുടെ ചരിത്രം പുത്തനങ്ങാടിയിലെ കുടുംബങ്ങള്‍ പണ്ടുമുതലേ ഏകോദര സഹോദരങ്ങളെപ്പോലെയാണ് ജീവിച്ചിരുന്നത്. ഏതൊരുവീട്ടിലേയും കാര്യങ്ങളില്‍ ആധികാരികമായി ഇടപെടുന്നതിനും പ്രവര്‍ത്തിക്കുന്നതിനും അങ്ങാടി പ്രമാണികഴ്ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
80 വര്‍ഷം മുന്‍പു വരെ ആണുങ്ങള്‍ മേല്‍മുണ്ടും പുളിയിലക്കര നേര്യത് അല്ലെങ്കില്‍ തോര്‍ത്തു മുണ്ടു ധരിച്ചാണ് പുറത്തിറങ്ങിയിരുന്നത്. പൊതു സദസ്സുകളില്‍ വരുമ്പോള്‍ ചിലര്‍ മുണ്ടിനും ഷര്‍ട്ടിനും പുറമേ കോട്ടും തലപ്പാവും നേര്യതും ധരിക്കുമായിരുന്നു. അദ്ധ്യാപകര്‍ കോട്ടും ടൈയും ഉപയോഗിക്കുമായിരുന്നു