ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കരുനാഗാപ്പള്ളി ,കുലശേഖരപുരം,ആലപ്പാട്, തൊടിയൂർ, മൈനാഗപ്പള്ളി, തഴവ, പന്മന പഞ്ചായത്തുകളിലെ കുട്ടികൾ ഇവിടെ പഠനം നടത്തിവരുന്നു.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ബഹുനില മന്ദിരം ഉദ്‍ഘാടനം ചെയ്തു.

ബോയ്സ് ഹൈസ്ക്കൂളിൽ പുതുതായി പണികഴിപ്പിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി 2024 സെപ്തംബർ 24 ന് മൂന്ന് മണിക്ക് നിർവഹിച്ചു. കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷ് അദ്ധ്യക്ഷനായ യോഗത്തിൽ മന്ത്രി ജെ ചിഞ്ജുറാണി വിശിഷ്ടാതിഥി ആയിരുന്നു.കെ സി വേണുഗോപാൽ എം പി ,എം എൽ എ മാരായ സുജിത്ത് വിജയൻപിള്ള, കോവൂ‍ർകുഞ്ഞുമോൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ,മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു എന്നിവ‍‍ർ പ്രസ്തുതയോഗത്തിൽ പങ്കെടുത്തു.

നാലു നിലകളിലായി 24 ക്ലാസ് മുറികളുാണ് പുതിയമന്ദിരത്തിൽ ഉള്ളത്.ലിഫ്റ്റ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ പുതിയമന്ദിരത്തിൽ സജ്ജികരിച്ചിട്ടുണ്ട്