സെന്റ് മേരീസ് യു പി എസ് തരിയോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:42, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Savithakj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തരിയോട്

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽപെട്ട മനോഹരമായ കൊച്ചു ഗ്രാമമാണ് തരിയോട്.

ഐതിഹാസികമായ മലബാർ കുടിയേറ്റത്തിന്റെ ചരിത്രത്തിൽ നാഴികകല്ലായ ഭൂമിയാണ് തരിയോട് .സ്വർണഖനികളുടെ രഹസ്യമുറങ്ങുന്ന ലേഡീസ് സ്മിത്ത് വനവും ഏഷ്യയിലെ ഏറ്റവും വല്യ എർത്ത് ഡാം ആയ ബാണാസുരസാഗറിന്റെയും ചാരെ ചരിത്രമുറങ്ങുന്ന മണ്ണാണ് തരിയോട് .ടിപ്പുവിന്റെ പടയോട്ട പാതയായ കുതിരപാണ്ടി റോഡും ബ്രിട്ടീഷുകാർ നിർമ്മിച്ച അച്ചൂർ ടീ ഫാക്ടറിയും എല്ലാം തരിയോടിനെ ചരിത്രത്തിന്റെ ഭാഗമാക്കുന്നു. ഇതു സൂചിപ്പിക്കുന്ന ചരിത്രരേഖകളും ,ചിത്രങ്ങളും ,ഭൂപടങ്ങളും മറ്റും സ്കൂളിൽ സൂക്ഷിച്ചിട്ടുണ്ട്.

ഭൂപ്രദേശം

പ്രകൃതിരമണീയമായ നിബിഡ വനങ്ങളാൽ സമ്പന്നമായ ബാണാസുര മലയടിവാരത്,സമുദ്രനിരപ്പിൽ നിന്ന് 780 മീ.ഉയരത്തിലാണ് തരിയോട്

സ്ഥിതിചെയ്യുന്നത്.മലയിടിച്ചിലിന്റെ ഫലമായി രൂപംകൊണ്ട കർലാട് തടാകം ഇവിടുത്തെ മുഖ്യ ശുദ്ധജല സ്രോതസ്സായി വർത്തിക്കുന്നു.

കുരുമുളകും,കാപ്പിയും സമൃദ്ധമായി വിളയുന്ന ഈ പ്രദേശത്തു തെങ്ങ്,റബ്ബർ,വാഴ,നെല്ല്,കവുങ്ങ് എന്നിവയും കൃഷി ചെയ്യാറുണ്ട്. കൂടിയ തോതിൽ മഴ കിട്ടുന്ന

പ്രദേശമാണ് തരിയോട്.കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ലക്കിടിക് സമീപമാണ് ഈ പ്രദേശം.

നാൾവഴികളിലൂടെ

പുരാതനകാലം മുതൽ കാട്ടുനായ്ക്കർ,പണിയർ ,കാടർ,കുറിച്യർ തുടങ്ങിയ ആദിവാസി വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് തരിയോട്.മലബാർ ബ്രിട്ടീഷ്

ആധിപത്യത്തിൻ കീഴിലായതോടെ കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ നിന്ന് ഇവിടേക് കുടിയേറ്റം ആരംഭിച്ചു. 1940 നു ശേഷവും വൻ തോതിലുള്ള കുടിയേറ്റം ഉണ്ടായി . രണ്ടാം ലോകായുദ്ധത്തെ തുടർന്നുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമത്തെ തുടർന്ന് തിരുവിതാംകൂർ ഭാഗത്തുനിന്ന് കൃഷിഭൂമി തേടി നിരവധി കുടുംബങ്ങൾ തരിയോട് എത്തി .കുടിയേറ്റം ശക്തിപ്പെട്ടതോടെ കൃഷിഭൂമിക്കുവേണ്ടി വൻതോതിൽ ഇവിടുത്തെ വനങ്ങൾ വെട്ടിത്തെളിക്കപെട്ടു .ഈ പ്രദേശത്തെ ആദിവാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനും ഇത് കാരണമായി .

പൊതുസ്ഥാപനങ്ങൾ

  • ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റൽ.
  • ഫോറെസ്റ് ഓഫീസ്‌ തരിയോട്.
ആരാധനാലയങ്ങൾ
  • സെന്റ് മേരീസ് ചർച് .
  • സുന്നി ജുമാ മസ്ജിത്.
വിദ്യാഭാസ സ്ഥാപനങ്ങൾ
  • നിർമല ഹൈസ്കൂൾ തരിയോട്
  • സെന്റ് മേരീസ് യൂ പി സ്കൂൾ തരിയോട്.
  • ഗവ. ഹയർ സെക്കന്ററി സ്കൂൾ തരിയോട്.

==== പ്രമുഖ വ്യക്തികൾ ====

ശ്രീമതി.ശ്രീധന്യ സുരേഷ്‌

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി, കേരളത്തിൽ ആദ്യമായി ഗോത്രവർഗക്കാരിൽനിന്നു സിവിൽ സർവീസ്‌ നേടിയ ശ്രീധന്യ സുരേഷ്‌ പെരിന്തൽമണ്ണ സബ്‌ കലക്‌ടറായി ചുമതലയേറ്റു.

മുങ്ങിപോയഗ്രാമം

കാണാ ദൂരത്തോളം പരന്നുകിടക്കുന്ന ഈ വെള്ളത്തിനടിയിൽ ഒരു നാട് ഉണ്ടായിരുന്നു. അക്കാലത്ത് അവിടെ തിരഞ്ഞെടുപ്പുകളും ഉണ്ടായിരുന്നു. തരിയോട് പഞ്ചായത്തിലാണ് ജലാശയമെങ്കിലും തരിയോട് എന്ന പട്ടണം ഇന്നില്ല. സർക്കാർ രേഖകളിലും ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പേരുകളിലും നാട്ടുകാരുടെ മനസ്സിലും മാത്രമാണ് ഇപ്പോൾ തരിയോടിന് സ്ഥാനം. ബാണാസുരസാഗർ അണക്കെട്ട് ഉണ്ടാക്കുന്നതിനായി തരിയോടു പട്ടണവും ചേർന്നുള്ള ഭൂമിയും ജനവാസ കേന്ദ്രങ്ങളും ഉൾപ്പെടെ 1306.73 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത് .1984 ഓടെ ആദ്യഘട്ട ഒഴിപ്പിക്കൽ പൂർത്തിയായി.